വീരപുത്രന്‍െറ ‘വിശ്വസ്തന്‍’
ഇന്ത്യന്‍ ദേശീയ പ്രസ്ഥാന ചരിത്രത്തില്‍ അത്രതന്നെ അംഗീകാരം ലഭിക്കാതെപോയ സ്വാതന്ത്ര്യസമര ഭടനും തികഞ്ഞ രാജ്യസ്നേഹിയും നിഷ്കളങ്ക ഹൃദയത്തിന് ഉടമയുമായ വീരപുത്രനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് 1924 ന് ആരംഭിച്ച പത്രമായിരുന്നു ‘അല്‍അമീന്‍.’ പ്രവാചകന്‍ മുഹമ്മദ് നബിയെ മക്കാ നിവാസികള്‍ വിളിച്ചിരുന്ന പേരാണ് ഇത്. ‘വിശ്വസ്തന്‍’ എന്നാണ് പേരിനര്‍ഥം.
മഹാകവി വള്ളത്തോളിന്‍െറ ആശീര്‍വാദത്തോടെയായിരുന്നു പത്രം ആരംഭിച്ചത്. മാപ്പിള സ്വാതന്ത്ര്യഭടന്മാരെ അന്തമാന്‍ ജയിലുകളിലിട്ട് പീഡിപ്പിക്കുന്നതിന്‍െറയും മനുഷ്യാവകാശധ്വംസനങ്ങള്‍ പതിവാകുന്നതിന്‍െറയും വിവരങ്ങള്‍ വെച്ച് ‘അല്‍അമീന്‍’ ബ്രിട്ടീഷ് പട്ടാള ഗവണ്‍മെന്‍റിനെതിരെയുള്ള ഏറുപടക്കത്തോടെയായിരുന്നു പ്രഥമലക്കം അനുവാചകരിലത്തെിയത്. ആഴ്ചയില്‍ മൂന്ന് ലക്കം എന്ന രീതിയില്‍ ആദ്യകാലങ്ങളില്‍ പുറത്തിറങ്ങിയ അല്‍അമീന്‍ 1930 ജൂണ്‍ 29 മുതല്‍ ദിനപത്രമായി പുരോഗമിക്കുകയായിരുന്നു.
ബ്രിട്ടീഷധികാരികള്‍ 1930 ആഗസ്റ്റ് നാലിന് രണ്ടായിരം രൂപ ഖജനാവിലേക്ക് കെട്ടിവെക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അങ്ങനെ പത്രം താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നെങ്കിലും നവംബര്‍ 20ന് ഓര്‍ഡിനന്‍സ് പിന്‍വലിച്ചതോടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു.
വക്കം മൗലവിയുടെ ‘സ്വദേശാഭിമാനി’
സാമൂഹിക പരിഷ്കര്‍ത്താവും ഇസ്ലാമിക പണ്ഡിതനുമായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ‘സ്വദേശാഭിമാനി’യും ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇളക്കിമറിക്കാന്‍ പര്യാപ്തമായ മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകവഴി ഇന്ത്യന്‍ സ്വാതന്ത്ര്യസമരമുഖത്തെ വെള്ളിനക്ഷത്രമായി തിളങ്ങിനിന്ന് അസ്തമിച്ചിരുന്നു. 1905ല്‍ തിരുവനന്തപുരത്തെ അഞ്ചുതെങ്ങില്‍ (Anjengo) ആരംഭിച്ച പത്രം 1906ലാണ് വക്കത്തേക്ക് മാറിയത്. (1907 ജൂലൈയില്‍ എന്നും കാണുന്നുണ്ട്). സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു പ്രഥമ പത്രാധിപര്‍. ആദ്യകാല ആനുകാലികങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്വദേശാഭിമാനി പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനും ഭരണകൂടത്തെ വിമര്‍ശിക്കുന്നതിനും ഏറെ താല്‍പര്യം കാട്ടി. ആദ്യം ആഴ്ചയില്‍ ഒന്നും പിന്നീട് രണ്ടും മൂന്നുമായി പ്രസിദ്ധീകരിച്ചു.
തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തിന്‍െറ അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മര്‍ദക ഭീകരതക്കുമെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും മൗലവി ചെയ്തുകൊടുത്തിരുന്നു.
വിമര്‍ശം ബന്ധപ്പെട്ടവരെ ചൊടിപ്പിച്ചു. പത്രത്തെയും പത്രാധിപരെയും പീഡിപ്പിക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഭീഷണിയോ പ്രലോഭനങ്ങളോ രാമകൃഷ്ണപിള്ളയെ തെല്ലും ഉദ്യമത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല. 1910 സെപ്റ്റംബറില്‍ അന്നത്തെ ദിവാന്‍ രാജഗോപാലാചാരി രാജകീയ വിളംബരം മുഖേന പത്രവും പ്രസും കണ്ടുകെട്ടിയതും രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തുകയും ചെയ്തു.‘സ്വദേശാഭിമാനി’ കൂടാതെ ‘അല്‍ഇസ്ലാം’, ‘മുസ്ലിം’ എന്നീ മാസികകള്‍കൂടി വക്കം മൗലവിയുടേതായി തിരുവിതാംകൂറിലുണ്ടായിരുന്നു.
മാതൃഭൂമി
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍െറ ഭാഗമായി ഉത്തര കേരളത്തിലെ കോഴിക്കോട്ടുവെച്ച് 1923 മാര്‍ച്ച് 18ന് ആദ്യപതിപ്പിറങ്ങി ഇന്നും നിലനില്‍ക്കുന്ന ദിനപത്രമാണ് മാതൃഭൂമി. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ കെ.പി. കേശവമേനോന്‍ ആയിരുന്നു പ്രഥമ പത്രാധിപര്‍.
നമ്മുടെ ഇന്ത്യ
29 സംസ്ഥാനങ്ങളുള്ള വിവിധ മതങ്ങളും ജാതികളും ഉപജാതികളും ആചാരങ്ങളും നിലനില്‍ക്കുന്ന നമ്മുടെ ഭാരതത്തെ ഒന്നിപ്പിക്കുന്ന ചില ദേശീയ പ്രതീകങ്ങളുണ്ട്. ഇവ ദേശീയോദ്ഗ്രഥനത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. നീളവും വീതിയും തമ്മില്‍ 3 x 2 അനുപാതമാണ് ദേശീയപതാകക്കുള്ളത്. മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള, താഴെ പച്ച എന്നീ നിറങ്ങളിലാണ് പതാക രൂപകല്‍പന. വെള്ള നിറമുള്ള ഭാഗത്ത് 24 ആരക്കാലുകളോടുകൂടി നീലനിറത്തില്‍ അശോകചക്രവുമുണ്ടാകും. ബങ്കിങ്ചന്ദ്ര ചാറ്റര്‍ജിയാണ് നമ്മുടെ ദേശീയഗീതമായ ‘വന്ദേ മാതരം’ രചിച്ചത്. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ജനഗണമന’ നമ്മുടെ ദേശീയ ഗാനവുമാണ്. ശകവര്‍ഷത്തെയാണ് ദേശീയ കലണ്ടറായി 1957 മാര്‍ച്ച് 22ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.
കേസരിയുടെ സിംഹഗര്‍ജനം
ബ്രിട്ടീഷ് ഭരണകാലത്ത് കൊല്ലത്തെ പുളിമൂട്ടില്‍നിന്ന് പ്രസിദ്ധീകരിച്ച രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യ വാരിക 1930 സെപ്റ്റംബറില്‍ എ. ബാലകൃഷ്ണപിള്ള വാങ്ങി. അദ്ദേഹം നടത്തിയിരുന്ന ‘പ്രബോധകന്‍’ രാഷ്ട്രീയ വിമര്‍ശങ്ങളുടെ പേരില്‍ നിര്‍ത്തിയതിനത്തെുടര്‍ന്നാണ് ‘കേസരി’ വാങ്ങുന്നത്. ബുധനാഴ്ച തോറും പുറത്തിറങ്ങിയ കേസരിയില്‍ ബ്രിട്ടീഷ് ഭരണകൂടത്തെയും തിരുവിതാംകൂര്‍ സര്‍ക്കാറിനെയും നിശിതമായി വിമര്‍ശിച്ച് നിരന്തരം ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ‘സ്വന്തം പേരില്‍ ലൈസന്‍സുള്ളവര്‍ക്കു മാത്രമേ പത്രം നടത്താന്‍ പറ്റൂ’ എന്ന് നിയമം പാസാക്കിയ സര്‍ക്കാര്‍, അങ്ങനെയല്ലാത്തവര്‍ 1000 രൂപ സര്‍ക്കാറില്‍ പിഴയടച്ചേ മതിയാകൂവെന്നും നിയമമുണ്ടാക്കി.
അങ്ങനെ 1935ല്‍ പത്രം നിര്‍ത്തി. പത്രാധിപര്‍ പിന്നീട് ‘കേസരി’ എന്ന പേരിലാണ് അറിയപ്പെട്ടത്. (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും ‘കേസരി’ എന്ന പേരില്‍ അറിയപ്പെടുന്നു.)
ചലച്ചിത്രമായ സ്വാതന്ത്ര്യസമരം
സ്വാതന്ത്ര്യസമരം എഴുത്തിലെന്നതുപോലെ ചലച്ചിത്രരംഗത്തും സിനിമാപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട വിഷയമാണ് എന്നും. സമരവും സമരനേതാക്കളും പ്രധാന വിഷയമായി പുറത്തിറങ്ങിയ ചില ചലച്ചിത്രങ്ങളും സംവിധായകരുമിതാ... കൂടുതല്‍ കൂട്ടുകാര്‍ കണ്ടുപിടിക്കൂ.
‘ഗാന്ധി’-റിച്ചാര്‍ഡ് ആറ്റന്‍ ബറോ സംവിധാനം ചെയ്ത സിനിമ (1982)
‘മഹാത്മാ ഗാന്ധി’(1940-തമിഴ് )
‘ദ ലെജന്‍റ് ഓഫ് ഭഗത് സിങ്’( 2002)
‘ബോസ്-ദ ഫൊര്‍ഗോട്ടന്‍ ഹീറോ’- സുഭാഷ്ചന്ദ്രബോസിനെ കേന്ദ്ര കഥാപാത്രമാക്കി 2005ല്‍ ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ചലച്ചിത്രം.
‘ബാബാ സാഹേബ് അംബേദ്കര്‍’ ജബ്ബാര്‍ പട്ടേല്‍ -സംവിധാനം - അംബേദ്കറായി മമ്മൂട്ടി .
‘പഴശ്ശിരാജ’ രണ്ടുതവണ ചലച്ചിത്രങ്ങളായി. എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയായിരുന്നു പഴശ്ശിരാജ
മലബാര്‍ സമരത്തെ കേന്ദ്രബിന്ദുവാക്കി ഐ.വി. ശശി ഒരുക്കിയ ‘1921’ മലയാളത്തിലിറങ്ങിയ ഒരേയൊരു സമരചലച്ചിത്രമാണ്. ഇതിലും മമ്മൂട്ടി കേന്ദ്ര കഥാപാത്രം.
അന്തമാന്‍ സെല്ലുലാര്‍ ജയില്‍ പ്രമേയമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് ടി. ദാമോദരന്‍െറ രചനയിലൊരുങ്ങിയ ‘കാലാപാനി.’
ഇന്ത്യാ വിഭജനം പാശ്ചാത്തലമായ സിനിമകളായിരുന്നു ‘ട്രെയിന്‍ ടു പാകിസ്താന്‍’ -ഖുശ്വന്ത് സിങ്ങിന്‍െറ രചന.
എം.എസ്. സത്യ ഒരുക്കിയ ‘ഖരം ഹവാ’-ഇന്ത്യാ വിഭജനമായിരുന്നു കഥ.
‘1942- എ ലൗ സ്റ്റോറി’- 1994ല്‍ റിലീസായ ഹിന്ദി സിനിമ.
‘എര്‍ത്ത്’- ദീപമത്തേ 1998ല്‍ സംവിധാനം ചെയ്ത ഹിന്ദി സിനിമ
‘ഹേ റാം’-കമല്‍ഹാസന്‍ സംവിധാനം ചെയ്ത സിനിമ
‘ദ റൈസിങ്’-മംഗല്‍പാണ്ഡെയുടെ സമരമാണ് പ്രമേയം.
‘കുഞ്ഞാലിമരക്കാര്‍’, ‘വേലുത്തമ്പി ദളവ’, ‘മാര്‍ത്താണ്ഡവര്‍മ’.
‘വീരപുത്രന്‍’- മുഹമ്മദ് അബ്ദുറഹ്മാനെ കേന്ദ്ര കഥാപാത്രമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം.

0 Comments