പരിസ്ഥിതി സംഘടനകൾ / പ്രവർത്തകർ - 2

Share it:
സുന്ദർലാൽ ബഹുഗുണ
ഇന്ത്യയിൽ പരിസ്ഥിതി സംബന്ധമായ അവബോധമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പാരിസ്ഥിതിക മുന്നേറ്റങ്ങളിൽ പ്രധാനമാണ് ചിപ്കോ പ്രസ്ഥാനം. ചിപ്കോ പ്രസ്ഥാനത്തിനും ടെഹ്രി അണക്കെട്ടിനുമെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണയാണ്. ഇന്ന് ഇന്ത്യയിൽ അവശേഷിച്ചിരിക്കുന്ന വനങ്ങൾക്ക് നാം സുന്ദർലാൽ ബഹുഗുണയോട് കടപ്പെട്ടിരിക്കുന്നു.




അനിൽ അഗർവാൾ 
പരിസ്ഥിതി പ്രവത്തകനും പത്രപ്രവർത്തകനുമായ അനിൽ അഗർവാളിന്റെ തൂലികയിലൂടെയാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ ഖ്യാതി ലോകമെങ്ങും പറന്നത്. ഇന്ത്യയിലെ പ്രമുഖ പത്രമായ ഹിന്ദുസ്ഥാൻ ടൈംസിൽ ശാസ്ത്ര വാർത്തകൾ കൈകാര്യം ചെയ്തിരുന്നത് അനിൽ അഗർവാളായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിലൂടെ പുറത്തുവന്ന അദ്ദേഹത്തിന്റെ പരിസ്ഥിതി സംബന്ധമായ രചനകൾ ലോക ശ്രദ്ധ നേടി. 1979-ൽ ഐക്യരാഷ്ട്ര സഭ ഫുഡ് ആൻറ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻസിന്റെ പ്രഥമ എ.ഏച്ച്.ബോയിർമ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.

Center for Science and Environment 
പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്തുന്നതിനായി അനിൽ അഗർവാൾ തുടങ്ങിയ പ്രസ്ഥാനമാണ് Center for Science and Environment. ഇതിന്റെ കീഴിൽ ഒരു പരിസ്ഥിതി മാസികയ്‌ക്കും അദ്ദേഹം തുടക്കമിട്ടു. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ പരിസ്ഥിതി മാസിക Down to Earth 1980-ലാണ് പുറത്തിറങ്ങിയത്. ഒരു പുതിയ പത്രപ്രവർത്തകനെന്നതിലുപരി ലോകം ശ്രദ്ധിക്കുന്ന പരിസ്ഥിതി പ്രവർത്തകനും നിരീക്ഷകനുമായാണ് അദ്ദേഹത്തെ ലോകം വിലയിരുത്തുന്നത്.

പഴയ കാറുകൾ ഡൽഹിയിൽ പഴങ്കഥയായ കഥ
വൻ നഗരങ്ങളുടെ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചു അഗർവാൾ നടത്തിയ പഠന ഫലങ്ങളാണ് ഡൽഹി നഗരത്തിൽ നിന്നും പഴയ കാറുകളെ കെട്ടുകെട്ടിച്ചത്. നഗരങ്ങളിലെ വാഹനങ്ങൾ പുറത്തുവിടുന്ന പുക മാലിന്യത്തിന് കാറുണ്ടാക്കുന്ന കമ്പനികളും ഉത്തരവാദികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹി നഗരവീഥികളിൽ നിന്നും അന്തരീക്ഷ മലിനീകരണം സൃഷ്ഠിക്കുന്ന പഴയ കാറുകളും ബസ്സുകളും പിൻവലിക്കുന്നതിന് ഗവണ്മെന്റുകളെ നിർബന്ധിതരാക്കിയത് അദ്ദേഹത്തിന്റെ നിലപാടുകളാണ്.
Share it:

Environmental movements

Post A Comment:

0 comments: