പ്രകൃതിയുടെ നിലനിൽപ്പാണ് ജീവൻ നിലനിൽപ്പിന് ആധാരം എന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ അവബോധം നമ്മളിലുണ്ടാക്കുന്നതിനായി പ്രവർത്തിച്ച ഇന്ത്യയിലെ പ്രധാന പരിസ്ഥിതി പ്രവർത്തകരെയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുകയാണ് ഇവിടെ....
ചിപ്കോ പ്രസ്ഥാനം [Chipco Movement]
പരിസ്ഥിതി സംഘടനകളിൽ പ്രധാനപ്പെട്ടതാണ് ചിപ്കോ പ്രസ്ഥാനം. 1973-ലാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ തുടക്കം. ചിപ്കോ എന്ന വാക്കിന് കെട്ടിപ്പിടിക്കുക എന്നാണർത്ഥം.
1972-ൽ സ്റ്റോക്ക്ഹോമിൽ വച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തിലാണ് ചിപ്കോ പ്രസ്ഥാനത്തിന് പ്രചോദനമായത്. ഈ സമ്മേളനത്തിന്റെ സന്ദേശം ഹിമാലയൻ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചത് സ്വാമി ചിദാനന്ദ്ജി എന്നറിയപ്പെടുന്ന പ്രകൃതി സ്നേഹിയാണ്. ഈ പ്രദേശത്തുകാരുടെ ഇടയിൽ പ്രകൃതി സംബന്ധമായ ഒരു പുത്തൻ അവബോധം രൂപപ്പെടാൻ ചിദാനന്ദ്ജിയുടെ പ്രചാരണം സഹായിച്ചു. ഈ പ്രദേശത്തെ കാടുകളിൽ നിന്നും കലപ്പയുണ്ടാക്കാനായിപ്പോലും മരം മുറിക്കാൻ ഗവണ്മെന്റ് അനുവദിച്ചിരുന്നില്ല. എന്നാൽ സ്പോർട്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന സാൻഡോസ് കമ്പനിക്ക് 50 ആഷ് മരങ്ങൾ വെട്ടാൻ ഗവണ്മെന്റ് അനുവാദം കൊടുത്തു. ഈ തീരുമാനത്തെ അവിടുത്തുകാർ എതിർത്തു. കാർഷികാവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാനനുവദിക്കപ്പെടാത്ത തങ്ങളുടെ വന പ്രദേശത്തെ മരങ്ങളെ ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യത്തിനായി മുറിക്കാനനുവദിച്ചത് തടയാൻ തന്നെ അവർ തീരുമാനിച്ചു.
മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് മരങ്ങളെ സംരക്ഷിക്കുമെന്ന് അവർ പ്രതിജ്ഞ എടുത്തു. 1973 ഏപ്രിൽ 23-ആം തിയതി കരാറുകാരന്റെ ജോലിക്കാർ മരം വെട്ടാനായി വന്നപ്പോൾ ജനങ്ങൾ മരങ്ങളെ ആലിംഗനം ചെയ്ത് അതിനെ ചെറുത്തു. കരാറുകാരന് മരം മുറിക്കാൻ സാധിക്കാതെ മടങ്ങിപ്പോയി. മറ്റ് താഴ്വരകളിലും ഈ സമരരീതി ആവർത്തിച്ചു. അങ്ങനെ വനസംരക്ഷണത്തിന് അക്രമരഹിതമായ ഒരു സമര തന്ത്രത്തിന് ഭാരതത്തിലെ ഹിമാലയൻ പ്രദേശം ജന്മം നൽകി. അതാണ് ചിപ്കോ.

0 Comments