Header Ads Widget

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 1

1. കേരളത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കരസേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ സഹയോഗ്( നാവിക സേന നടത്തിയത് ഓപ്പറേഷൻ മദദ്, വ്യോമസേന നടത്തിയത് ഓപ്പറേഷൻ കരുണ)
2. പ്രളയബാധിതരെ സഹായിക്കാനായി കേരള സർക്കാർ ആരംഭിച്ച ഭാഗ്യക്കുറി?
നവകേരള ഭാഗ്യക്കുറി ( 250 രൂപ മുഖവില )
3. കേരളമോട്ടോർ വാഹന വകുപ്പിൻറെ സുരക്ഷാ മിത്ര പദ്ധതി എന്താണ്?
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബസുകളിൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള പദ്ധതി (ഒക്ടോബർ ഒന്നുമുതൽ)
4. ഐസിസിയുടെ ഇൻറർനാഷണൽ മാച്ച് റഫറിമാരുടെ പാനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള ക്രിക്കറ്റ് താരം?
പി. നാരായണൻകുട്ടി
5. No Spin എന്ന പേരിൽ ആത്മകഥ രചിച്ച ക്രിക്കറ്റ് താരം?
ഷെയ്ൻ വോൺ
6.വി.വി.എസ് ലക്ഷ്മണിന്റെ ആത്മകഥ ഏതാണ്?
281 and Beyond
7. 2018 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളെത്ര?
69 (സ്വർണം - 15, വെള്ളി - 24, വെങ്കലം - 30)
8. 2018 ഫ്രാൻസിൽ നടന്ന ഫിഫ അണ്ടർ ട്വന്റി വനിത ലോകകപ്പ് ജേതാക്കൾ?
ജപ്പാൻ (രണ്ടാം സ്ഥാനം - സ്പെയിൻ)
9. 2018 രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയത് വിരാട് കോഹ്ലിയും ഭാരോദ്വഹന താരം മീരാ ഭായ് ചാനുവുമാണ്. എന്നാൽ അർജുന അവാർഡ് നേടിയ കേരള താരം ആരാണ്?
ജിൻസൺ ജോൺസൺ
10. 2018 ഏഷ്യൻ ഗെയിംസിന് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ ജാവലിൻ ത്രോ താരം മീര ചോപ്രയാണ് എന്നാൽ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ ആരാണ്?
റാണി രാംപാൽ
11. 2018ൽ ഡ്രാഗൺഫ്ളൈളൈ ( തുമ്പി) ഉത്സവം നടന്നത് ഏത് സ്ഥലത്ത് ?
ന്യൂഡൽഹി
12. ബിബിസി ഹിസ്റ്ററി മാഗസിൻ പുറത്തിറക്കിയ ലോകത്തെ മാറ്റിമറിച്ച നൂറു വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയ വനിത?
മേരി ക്യൂറി
13. ചന്ദ്രയാൻ 2 ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്?
വിക്രം ( വിക്രം സാരാഭായിയുടെ സ്മരണാർഥം)
14. കോളേജുകളിൽ മൊബൈൽ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?
തമിഴ്നാട്
15. ഏത് സംസ്ഥാനത്തിന്റെ നിർദ്ദിഷ്ട തലസ്ഥാനത്തിനാണ് മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയോടുള്ള ബഹുമാനാർത്ഥം അടൽ നഗർ എന്ന പേര് നൽകിയത് ?
ഛത്തീസ്ഗഡ്

Post a Comment

0 Comments