ഇന്ത്യയിൽ സെപ്റ്റംബർ 5 ആണല്ലോ അധ്യാപകദിനമായി ആചരിക്കുന്നത്. ലോകത്തുള്ള എല്ലാ അധ്യാപക കൂട്ടായ്മയുടെയും സംയുക്ത സമിതിയാണ് ഒക്ടോബർ 5 ലോക അധ്യാപകദിനമായി ആചരിക്കുന്നത്. 1994 ലാണ് ആദ്യ ദിനാചരണം നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ പോഷക ഘടകമായ യുനസ്കോയുടെ ആഹ്വാനപ്രകാരം അധ്യാപകരെ ആദരിക്കുകയും നിലവാരവും മൂല്യവും വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശവും ദിനാചരണ ലക്ഷ്യങ്ങളിൽ പെടുന്നു. ഒപ്പം അധ്യാപക സമൂഹം വിദ്യാഭ്യാസ പുരോഗതിക്കായി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കൃതജ്ഞതയർപ്പിക്കാനും ഈ ദിനം പ്രയോജനപ്പെടുന്നു. വിദ്യാഭ്യാസത്തിനും വികസനത്തിനും സമൂഹത്തെ ഉജ്ജീവിപ്പിക്കുന്നതിനുമുള്ള മഹത്തായ ദിനം ഇങ്ങനെയാണ് ഈ ദിനത്തെ യുനെസ്കോ പരിചയപ്പെടുത്തുന്നത്. 'മാതാ പിതാ ഗുരു ദൈവം' എന്നത് ഭാരതീയ ചിന്തയാണ് 'ഗുരു' എന്ന വാക്കിന് 'ഇരുൾ അകറ്റുന്നവൻ' എന്നർത്ഥം. വിദ്യാർത്ഥികളുടെ മനസ്സിലെ അജ്ഞതയാകുന്ന ഇരുളകറ്റി വിജ്ഞാനമാകുന്ന വെളിച്ചം പകർന്നു നൽകുന്നവരാണ് അധ്യാപകർ. വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം വിദ്യാർത്ഥികളുടെ സ്വഭാവ ഗുണമാണെന്നും അതിന് സാധിക്കാത്ത വിദ്യാഭ്യാസം നിരർഥകമാണെന്നും ഡോ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടീട്ടുണ്ട്.
0 Comments