പഠനം ആരോഗ്യത്തോടെ...

പഠനം പോലെ പ്രധാനമാണ് ആരോഗ്യവും. അതുകൊണ്ട് നല്ല ആരോഗ്യശീലങ്ങൾ ഇപ്പോഴേ വളർത്തിയെടുക്കണം. ഭക്ഷണം കഴിക്കുന്നതിന്റെ മാനദണ്ഡം രുചി മാത്രമാകരുത്. മറ്റ് നിവൃത്തിയില്ലെങ്കിൽ മാത്രമേ Fast Food-ന് പോകാവൂ.

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഒക്കെ ധാരാളമായി ഉൾപ്പെടുത്തണം. അത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം പഠനം എളുപ്പമാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

രാവിലെ ഭക്ഷണം കഴിച്ചീട്ടേ സ്കൂളിൽ പോകാവൂ എന്നറിയാമല്ലോ. വീട്ടിലായാലും സ്കൂളിൽ ആയാലും കളിക്കാനുള്ള അവസരം നന്നായി വിനിയോഗിക്കണം. കൂട്ടുചേർന്നുള്ള കളികളിൽ ഏർപ്പെടുന്നതുകൊണ്ട് മെച്ചങ്ങൾ പലതുണ്ട്. മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് മാത്രമല്ല കൂടുതൽ ഊർജ്ജസ്വലതയോടെ പഠനപ്രവർത്തനങ്ങളിൽ മുഴുകാനും സാധിക്കും. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ കുറച്ചു നേരം വീട്ടുജോലികളിൽ സഹായിക്കുന്നതും നന്ന്.

സന്ധ്യയായാൽ കുളിച്ചു വസ്ത്രം മാറി അൽപനേരം പ്രാർത്ഥനയിൽ മുഴുകാം. പിന്നെ പത്തുമണിവരെ പഠിക്കാം.

സുര്യോദയത്തിന് മുൻപ് എഴുന്നേറ്റ് അൽപനേരം കൂടി പഠിക്കാനിരുന്നാൽ ഒരു പരീക്ഷയേയും ഭയപ്പെടേണ്ടിവരില്ല.  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Post a Comment

0 Comments