അനുഭവങ്ങളിൽ നിന്നാണ് അറിവ് ഉണ്ടാകുന്നത്. വിദ്യാലയങ്ങളിൽ പോകാതെ, പാഠപുസ്തകങ്ങളിൽ നിന്നല്ലാതെ പോയതലമുറ സമ്പാദി ച്ച അനേകം അറിവുകളുണ്ട്. ഈ അറിവുകൾ ചുറ്റുപാടുകളിൽനിന്ന് ലഭിച്ചവയാണ്. അതായത് പ്രകൃതിയിൽ നിന്ന് നമ്മുടെ കൺമുന്നിലുള്ള പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. കൃഷിയിൽ, ആരോഗ്യ സംരക്ഷണത്തിൽ, കലാ സാഹിത്യമേഖലയിൽ നിർമാണ പ്രവർത്തനങ്ങളിൽ എന്നു വേണ്ട ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പരമ്പരാഗതമായി പകർന്നുകിട്ടിയ അറിവിന്റെ അടയാളങ്ങൾ കാണാം. തലമുറകളായി പ കർന്നുകിട്ടിയ ഈ അറിവുകളുടെ അ ക്ഷയഖനിയാണ് നാട്ടറിവുകൾ.
ആഗസ്റ്റ് 22 : ലോക നാട്ടറിവ് ദിനം : മാനവരാശി സഹസ്രാബ്ദങ്ങൾ കൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്.ഭാഷ, സംസ്കാരം, ജീവിതരീതി, ഭ ക്ഷണം, വൈദ്യം തുടങ്ങി എല്ലാറ്റിലും തനിമയാർന്ന പാരമ്പര്യം നമുക്കുണ്ട്. നാടൻ വിഭവങ്ങളോട് നമുക്കുള്ള പ്രിയം ഈ പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ് അതുകൊണ്ടാണ് യാത്രാവേളകളിൽ റോഡരികുകളിലെ നാടൻ ഭക്ഷണശാലകളിലേക്ക് അറിയാതെ നാം അടുത്തുപോകുന്നത്. വൻകിട നഗരങ്ങളിൽപ്പോലും നാട്ടുഭക്ഷണ വി ഭവങ്ങളുമായി നാടൻ തട്ടുകടകളും മറ്റും സജീവമാകുന്നതും ഈ ഗൃഹാതുരതയുടെ ഭാഗമാണ്. നാട് എന്നത് നമ്മുടെ ഉള്ളിൽ എവിടെയോ അലിഞ്ഞുചേർന്നിരിക്കുന്ന ഒരു വികാരമായി നാം തിരിച്ചറിയുന്നതും ഇതുകൊണ്ട് തന്നെ.
പാരമ്പര്യത്തിന്റെ ഭാഗമായി ഓരോ സമൂഹവും അവരുടെ ജീവിതത്തിലുടനീളം നി ലനിർത്തിപ്പോരുന്നതോ പരിഷ്കരിക്കുന്നതോ ആയ സംസ്കാരിക രൂപങ്ങളെ ഒറ്റവാക്കീൽ Focklore എന്നു വിളിക്കാം. സമാനമായ പദമില്ലെങ്കിലും നാടോടി ജീവിതമെന്ന പദമാണ് ഇതിന്റെ മലയാളത്തിൽ ഉപയോഗിക്കുന്നത്. Focklore എന്നുതന്നെ മലയാളത്തിൽ ഉപയോഗിക്കുന്നതിലും തെറ്റില്ല.
നാട്ടറിവ് കേവലമായ ഒരു ജ്ഞാനമല്ല. അത് ജീവിതത്തിലുടനീളം ലയിച്ച് കിടക്കുന്ന അവബോധമാണ്. ഭൗതികമായ എല്ലാറ്റിനെയും അതിഭൗതികതയുടെ ആവരണത്തോടെയാണ് നാട്ടറിവുകളിൽ അവതരിപ്പിച്ച് കാണുന്നത്. വൈദ്യം മന്ത്രവാദത്തോടൊപ്പവും സംഗീതം അനുഷ്ഠാനങ്ങളുടെ അകമ്പടിയോടെയും വാസ്തുവിദ്യ വിശ്വാസങ്ങളുടെ പിൻബലത്തോടെയും കടന്നുവരുന്നത്. ഇതിന് തെളിവാണ്. പാരമ്പര്യവൈദ്യന്മാരുടെ ചികിത്സാരീതികളും തോറ്റംപാട്ടുകളും ആചാരങ്ങളും ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. ഈ അറിവുകൾ എവി ടെയും ക്രോഡീകരിച്ച് ശേഖരിച്ചുവച്ചവയോ രേഖപ്പെടുത്തി കൈമാറിയവയോ ആയിരിക്കില്ല. തലമുറകളായി കൈമാറിക്കെമാറിക്കിട്ടിയ അറിവുകളായിരി ക്കും ഇവയെല്ലാമെന്ന് ചുരുക്കം.
അതുകൊണ്ടുതന്നെ നാട്ടറിവുകൾ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സുസ്ഥിരമായ നിലനിൽപ് ഉറപ്പുവരുത്തുന്നതുമാണ്. ജനതയുടെ അതിജീവനത്തിൽ നാട്ടറിവുകൾ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. പ്രാദേശികമായി കാണുന്ന വേർതിരിവുകൾ നാട്ടറിവുകളുടെ മറ്റൊരുദാഹരണമാണ്. ഉദാഹരണത്തിന് ഭാഷയുടെ കാര്യം തന്നെയെടുക്കാം, കേരളത്തിൽ വടക്കേയറ്റത്ത് നിന്ന് തെക്കേയറ്റം വരെ സഞ്ചരിച്ചാൽ നാം കേൾക്കുന്ന ഭാഷ മലയാളം തന്നെയിരിക്കുമെങ്കിലും ഉച്ചാരണത്തിലും അർഥത്തിലും പ്രയോഗത്തിലും വരെ നമുക്ക് വ്യത്യാസങ്ങൾ കണ്ടെത്താനാവും. കാസർകോട്ടുകാരുടെ ഭാഷയിൽനിന്ന് തുലോം വിഭിന്നമാണ് തലശ്ശേരി ഭാഷ. വടകര, കോഴിക്കോട് പിന്നിട്ട ഏറനാട് വള്ളുവനാട് പ്രദേശത്തെത്തുമ്പോൾ മറ്റൊരു രൂപം കൈവരിക്കുന്നു. തൃശൂരും കൊച്ചിയുമെത്തുമ്പോൾ അതിന്റെ ഉച്ചാരണത്തിലും അർഥത്തിലും മാറ്റം വരുന്നതായി കാണാം. കോട്ടയം, ആലപ്പുഴ, കൊല്ലം കഴിഞ്ഞ് തലസ്ഥാന നഗരിയിലെത്തുമ്പോൾ ഉച്ചാരണം പാടെ മാറിപ്പോയതായും നമുക്ക് അനുഭവപ്പെടാറുണ്ട്. ആറ് മലയാളിക്ക് നൂറു മലയാളം എന്ന കവി പാടിയത് ഈ ഭാഷാവൈവിധ്യത്തെക്കുറിച്ച് തന്നെയാണല്ലോ.
ഭക്ഷണരീതികൾ നോക്കൂ. അതിന്റെ ഉൽപാദനരീതിതൊട്ട് പാചക ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും വരെ രീതികൾ വ്യത്യസ്തമല്ലേ. നമ്മുടെ വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും രീതികൾപോലും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. എന്തിനേറെ ഒരേമതത്തിൽ വിശ്വസിക്കുന്നവരുടെ ആചാര രീതികളിൽപ്പോലും ഇത്തരത്തിൽ പ്രകടമായ വ്യത്യാസങ്ങൾ നാം കാണാറുണ്ട്. ഈ വ്യത്യാസങ്ങൾതന്നെയാണ് നാടോടി സംസ്കാരത്തിന്റെ കാതൽ. നമ്മുടെ സംസ് കാരത്തെയും അതിലടങ്ങിയിട്ടുള്ള വൈവി ധ്യങ്ങളെയും അറിയാൻ ഈ നാട്ടറിവുദിനം വിനിയോഗിക്കൂ
നാട്ടുപെരുമ
നാട്ടുപെരുമ വിളംബരം ചെയ്യുന്ന ചില ഉൽപന്നങ്ങളുണ്ട്. ആറന്മുള കണ്ണാടി, പയ്യന്നൂർ പവിത്രമോതിരം കോഴിക്കോടൻ ഹൽവ, കുഞ്ഞിമംഗലം വാർപ്പ്, തളങ്കര നിസ്കാരത്തൊപ്പി, അമ്പലപ്പുഴ പാൽപ്പായസം, വളപട്ടണം ഓട് , കടത്തനാടൻ ചുരിക, മലപ്പുറം കത്തി, ബേപ്പൂർ ഉരു എന്നിങ്ങനെ.
മിന്നുന്നതെല്ലാം പൊന്നല്ല
പഴയതെല്ലാം നല്ലതെന്ന് കരുതുന്നത് ശരിയല്ല. നന്മതിന്മകൾ തിരിച്ചറിയാൻ കഴിയണം. ശകുനം, കരിനാക്ക് എന്നിങ്ങനെയുള്ള വാക്കുകൾ കൂട്ടുകാർ കേട്ടീട്ടുണ്ടാവുമല്ലോ. ഇവയ്ക്ക് അടിസ്ഥാനമില്ല. നാട്ടറിവുകളിൽ അനുഭവങ്ങളുടെ ശാസ്ത്രീയതയുണ്ട്.യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും തള്ളിക്കളയേണ്ടവയാണ്. സമൂഹത്തിലെ അനാചാരങ്ങളുടെ ഭാഗമായി ചില അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നു. പഴയ ആചാരങ്ങളുടെ വേരുകൾ അന്വേഷിച്ചു ചെന്നാൽ കൂട്ടുകാർക്ക് അവ ബോധ്യമാവും.
നാട്ടുപഴമ
കരവിരുതും കലാമേന്മയും പ്രയോജനമൂല്യവുമുള്ള മികച്ച ഉത്പന്നങ്ങൾ പഴമക്കാർ നിർമിച്ചിട്ടുണ്ട്. വിത്തുപെട്ടിയും പാളത്തൊപ്പിയും ഓലക്കുടയും മണ്‍പാത്രങ്ങളും ഭാസ്മക്കൊട്ട, ഉരലും ഉലക്കയും, ഉറി, മഞ്ചൽ, പത്തായം, പറ, കലപ്പ, വാദ്യോപകരണങ്ങൾ തുടങ്ങി നാട്ടറിവുകളുടെ ഈടുവയ്പ്പുകൾ ധാരാളമുണ്ട്. ഇത്തരം ഉത്പന്നങ്ങൾ ഏതൊക്കെയാണെന് അന്വേഷിച്ചറിയൂ..
0 Comments