ആപ്പിൾ & ഗൂഗിൾ

പ്രശസ്ത കംപ്യൂട്ടർ, സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ 'ആപ്പിൾ' (Apple) കംപ്യൂട്ടറിന്റെ ലോഗോ കൂട്ടുകാർ കണ്ടിരി ക്കുമല്ലോ? കടിച്ച ഒരു ആപ്പിൾ ഇതിനു പിന്നിൽ ഒരു സംഭവമുണ്ട്. കേട്ടോളു...
'കംപ്യൂട്ടർ സയൻസിന്റെ പിതാവ്' [Father of Computer Science] എന്നറിയപ്പെടുന്ന അലൻ ടൂറിങ് [Alan Turing] .1912ജൂൺ 23നു ജനിച്ചു. ചെറുപ്പത്തിലേ ഗണിതത്തിൽ താൽപര്യമുണ്ടായിരുന്ന ടൂറിങ് രണ്ടാംലോക മഹായുദ്ധ സമയത്തു ബ്രിട്ടന്റെ കോഡ് ബ്രേക്കിങ് സെന്ററിൽ ജോലി ചെയ്യവേയാണ് കംപ്യൂട്ടർ, കോഡിങ് എന്നിവയെക്കുറിച്ചു പഠിക്കുന്നത്. ആദ്യത്തെ കംപ്യൂട്ടർ ഭാഷയും കോഡിങ് രീതികളും കണ്ടെത്തി പുതിയൊരു ശാസ്ത്രശാഖ തന്നെ അദ്ദേഹം വികസിപ്പിച്ചു.

1954 ജൂൺ 7നു തന്റെ 42-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കിടക്കയിൽ അൽപം കടിച്ച ആപ്പിളുമായാണ് അദ്ദേഹം മരിച്ചുകിടന്നത്.ആപ്പിൾ,കമ്പനിയുടെ ലോഗോ പാതി കടിച്ച ആപ്പിളായതെങ്ങനെ എന്നു മനസ്സിലായല്ലോ.

ഗൂഗിളല്ല. ഗൂഗോൾ!
നൂറിന്നിനുശേഷം 100 പൂജ്യമെഴുതിയ സംഖ്യ (10)100 ഗൂഗോൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1938ൽ അമേരിക്കക്കാരനായ എഡേർഡ് കാസ്നർ കണ്ടെത്തി. ഈ പേരു നൽകിയത് ഒൻപതു വയസ്സുകാരനായ മിൽട്ടൺ സിറോട്ട.
ഈ വാക്കിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേർച്ച് എൻജി നായ ഗൂഗിളിന് ആ പേരു ലഭിച്ചത്.
കടപ്പാട് :-  മധുരഗണിതം എൻ. സൂരജ്.പ്രകാശ് [പഠിപ്പുര]

Post a Comment

0 Comments