Header Ads Widget

ചായ അമേരിക്കയിലേക്ക്

1650കളോടെ ഡച്ചുകാർ തേയിലയുടെ വ്യാപാരം തെക്കോട്ടു വ്യാപിപ്പിച്ചു. പീറ്റർ സ്റ്റുവാസന്റെ ആദ്യമായി തേയില അമേരിക്കയിലെ അവരുടെ കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാമിലേക്ക് കയറ്റി അയച്ചു(പിന്നീട് ഈ സ്ഥലം ന്യൂയോർക്ക് എന്ന പേരിലറിയപ്പെട്ടു). അവിടെ കോളനി സ്ഥാപിച്ചിരുന്ന ഇംഗ്ലീഷുകാർ അങ്ങനെ ആദ്യമായി ചായയുടെ രുചിയ്റിഞ്ഞു. ആ സമയത്ത് ഗ്രേറ്റ് ബ്രിട്ടൻ Stuarts and the Cromwellian എന്നറിയപ്പെട്ട  യുദ്ധം വഴി ചൈനയിലേക്കും ഈസ്റ്റ് ഇന്ത്യയിലെക്കുമു ള്ള വാണിജ്യപാതയിൽ ആധിപത്യം സ്ഥാപിച്ചിരു ന്നു.

1652 നും 1654 നുമിടയ്ക്ക് ഇംഗ്ലണ്ടിൽ ആദ്യമാ യി തേയിലയെത്തി. വളരെ കുറഞ്ഞകാലത്തിനു ള്ളിൽ ചായ ഇംഗ്ലണ്ടിന്റെ ദേശീയപാനീയമായി മാ റി. അതേകാലയളവിൽത്തന്നെ ഹോളണ്ടിലെ രാ ജാവായിരുന്ന കിങ് ചാൾസ് രണ്ടാമനും പോർച്ചു ഗീസ് രാജകുമാരിയായിരുന്ന കാതറീൻ ഡി ബ്ര ഗാൻസയും തമ്മിലുള്ള വിവാഹം നടന്നു. അതോടു കൂടി ഡച്ച സാമ്രാജ്യം വിപുലമായി ബ്രിട്ടണുമായുള്ള തേയിലവ്യാപാരം ആരംഭിക്കുകയും ചെയ്തു. അതിനുമുൻപ് 1600 കളിൽ ഏഷ്യൻവ്യാപാരം വർദ്ധിപ്പിക്കുന്നതിനായി എലിസബത്ത് രാജ്ഞി ജോൺ കമ്പനി സ്ഥാപിച്ചിരുന്നു.

കാതറീൻ ഡി ബഗാൻസയ്ക്കു ടാഞ്ചിയറും ബോംബെയും (ഇപ്പോഴത്തെ മുംബൈ) സ്ത്രീധനമായി നൽകുകയും ജോൺ കമ്പനിക്കു പെട്ടെന്നു തന്നെ അവരുടെ വ്യാപാരത്തിനായി ഒരു അടിത്തറ അതുമൂലം ലഭിക്കുകയുംചെയ്തു. അതിലൂടെ ജോൺ കമ്പനിക്ക് ഗുഡ് ഹോപ്പ് മുനമ്പിലൂടെയുള്ള അനിഷേധ്യമായ വ്യാപാരാനുമതിയും നിയന്ത്രണങ്ങളില്ലാത്ത അധികാരവും ലഭിച്ചു. അവർക്ക് പ്രവിശ്യകൾ ഉണ്ടാക്കാനും ഭരിക്കാനും നാണയങ്ങൾ അച്ചടിക്കാനും കോട്ടകൾ നിർമിക്കാനും യുദ്ധം പ്രഖ്യാപിക്കാനും നിയമനിർമ്മാണം നടത്താനുമുള്ള അധികാരങ്ങൾ ലഭ്യമായി.
ഇതായിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അധികാരകേന്ദ്രം. ഇതെല്ലാം നിലനിന്നിരുന്നത് തേയിലയുടെ ഇറക്കുമതി മൂലമായിരുന്നു. അപ്പോഴാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപമെടുക്കുന്നതും അവർക്ക് ഇന്ത്യയിലും ചൈനയിലും വ്യാപാരം നടത്താനുള്ള അധികാരം ബ്രട്ടീഷ് പാർലമെന്റ് നൽകുന്നതും. ജോൺ കമ്പനി ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തേയിലയുടെ വില കുതിച്ചു കയറുകയും ബ്രട്ടീഷ് സാമ്രാജ്യത്തെപ്പോലും സ്വാധീനിക്കാൻ അവർക്ക് ഇതുവഴി സാധിക്കുകയും ചെയ്തു.
അങ്ങനെ ചായ ബട്ടീഷ് സാമ്രാജ്യത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു അവശ്യവസ്തുവായി മാറി. 1699 ൽ ബ്രിട്ടനിലേക്കുള്ള തേയിലയുടെ ഇറക്കുമതി 40000 പൗണ്ടും 1708 ആയപ്പോഴേക്കും അത് 240000 പൗണ്ടുമായി വർദ്ധിച്ചു. സമൂഹത്തിൽ എല്ലാതരത്തിലുമുള്ള ആൾക്കാരും ഉപയോഗിക്കു ന്ന ഒരു വസ്തുവായി അപ്പോഴേക്കും തേയില മാറിയിരുന്നു.

Post a Comment

0 Comments