Header Ads Widget

നെഹ്റു എന്ന പുഞ്ചിരി

കുട്ടികളുടെ പ്രിയപ്പെട്ടചാച്ചാജിയും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണുഇന്ന്.
വഭാരത ശിൽപി എന്നറിയപ്പെടുന്ന, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കൊപ്പം സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പോരാടിയ നെഹ്റു ഭാരതം സ്വതന്ത്രയായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അമരക്കാരനായിരുന്ന നെഹ്റു ഭാരതത്തിന്റെ ശോഭനമായ ഭാവി സ്വപ്നം കണ്ടു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച നെഹ്റു ഒരു മതനിരപേക്ഷ ഭാരതം കെട്ടിപ്പടുക്കാൻ അപോരാതം യത്നിച്ചു. സാമ്പത്തിക സുരക്ഷയ്ക്കു വലിയ പ്രാധാന്യം നൽകി. 1951ൽ പഞ്ചവൽസര പദ്ധതിക്കു തുടക്കം കുറിച്ചതും മറ്റാരുമല്ല. വിദ്യാഭ്യാസം സാർവതികമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയുടെ വ്യാപനത്തിനും അദ്ദേഹം പരിശ്രമിച്ചു. ദേശീയ സുരക്ഷയ്ക്കു പരമപ്രാധാന്യം നൽകിയ നെഹ്റു മെച്ചപ്പെട്ട ഒരു വിദേശനയം ആവിഷ്കരിക്കുകും ചെയ്തു. 1889 നവംബർ 14ന് അലഹബാദിലെ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നെഹ്റു ജനിച്ചത്. പിതാവ് മോത്തിലാൽ നെഹ്റു. മാതാവ് സ്വരൂപറാണി വിജയലക്ഷ്മി പണ്ഡിറ്റും കൃഷ്ണ ഹുതി സിങ്ങും സഹോദരിമാർ. കമലയാണു ഭാര്യ. പിൽക്കാലത്ത് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ ഇന്ദിരാ പ്രിയദർശിനി ഏകമകൾ. ഇംഗ്ലണ്ടിലെ പ്രശസ്തമായ ട്രിനിറ്റി കോളജിൽനിന്നു ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് നിയമബിരുദം കൂടി നേടി. മോത്തിലാൽ നെഹ്റു ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്നതിനാലും സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നതിനാലും ചെറുപ്പത്തിൽത്തന്നെ നെഹ്റു രാഷ്ട്രീയത്തിൽ തൽപരനായി. മഹാത്മജിയുമായി ബന്ധം സ്ഥാപിച്ച നെഹ്റു അദ്ദേഹത്തിന്റെ കീഴിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുകയും ചെയ്തു. ഭാരതത്തിൽനിന്നു. ബ്രിട്ടിഷുകാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പൂർണ സ്വരാജ് എന്ന ആശയം കൊണ്ടുവന്നത് നെഹ്റുവാണ്. ഭാരതരത്നം ബഹുമതി നേടിയ നെഹ്റു മികച്ച എഴുത്തുകാരൻകൂടിആയിരുന്നു. ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിപ്തസസ് ഓഫ് വേൾഡ് ഹിസ്റ്ററി, മഹാത്മാ ഗാന്ധി, ദി ഏഷ്യൻ റൈറ്റിങ്ങ് തുടങ്ങിയവ പ്രധാന കൃതികളാണ്. കുഞ്ഞുങ്ങളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഈ മഹാത്മാവിന്റെ ജന്മദിനം ശിശുദിനമായാണ് ആചരിച്ചു വരുന്നത്. 1964 മേയ് 27നായിരുന്നു നെഹ്റുവിന്റെ അന്ത്യം.

രാഷ്ടശിൽപി 

  • ജനനം-1889 നവംബർ 14ന് 
  • 12-ാം വയസ്സിൽ ഇംഗ്ലണ്ടിലെ ഹാനോ പബ്ലിക് സ്കൂളിൽ ചേർന്നു. തുടർന്നു കേംബ്രിജിലെ ട്രിനിറ്റി കോളജിൽ 
  • 1912ൽ ഇന്ത്യയിൽ മടങ്ങിയെത്തി. 
  • 1912ൽ ബന്ദിപ്പൂർ കോൺഗ്രസ് സമ്മേളനത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. 
  • 1918ൽ വിവാഹം.
  • 1919 മുതൽ സജീവരാഷ്ട്രീയ പ്രവർത്തകൻ, ആറുതവണ ജയിലിൽ അടയ്ക്കപ്പെട്ടു. 
  • 1954 വരെ പല തവണ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായി. 
  • 1947 ഓഗസ്റ്റ് 15് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി. 1964 മേയ് 27നു മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടർന്നു.

Post a Comment

0 Comments