പണ്ട്ഗ്രീസിൽ ഫിലിപ്പ് എന്നു പേരുള്ള രാജാവുണ്ടായിരുന്നു. മലകളും നദികളും എല്ലാമുള്ള മാസിഡോൺ അടക്കി ഭരിച്ചിരുന്ന അദ്ദേഹം സമർഥനായ യോദ്ധാവുമായിരുന്നു. അദ്ദേഹം അടുത്തുള്ള രാജ്യങ്ങളെല്ലാം പിടിച്ചടക്കി.
ഫിലിപ്പരാജാവ് വളരെ നീതി പൂർവം ഭരണം നടത്തിയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ പരാതിയുമായി അദ്ദേഹത്തിനു മുന്നിലെത്തി. നന്നായി മദ്യപിച്ചിരുന്ന ഫിലിപ്പ് രാജാവ് അവളോടു പറഞ്ഞു - "ഇതൊരു വില കെട്ട പരാതിയാണ്. നീ ശരിയല്ല. പോകൂ, എന്റെ കൺമുൻപിൽനിന്ന്."
അപ്പോൾ ആ യുവതി പറഞ്ഞു - "ശരി എങ്കിൽ ഞാൻ അങ്ങയുടെ തീരുമാനത്തിനെതിരേ പരാതി നൽകിക്കൊള്ളാം."
“വിഡ്ഢിപ്പെണ്ണെ , ഞാനല്ലേ രാജാവ് എന്നേക്കാൾ വലിയവനാർ? നീ ആരോടു പരാതി പറയും?" രാജാവ് ചോദിച്ചു.
"അങ്ങ് മദ്യപിച്ചിരിക്കുകയാണ്. അങ്ങ് രാജാവായ ഫിലിപ്പല്ല. ഞാൻ മദ്യപനായ ഫിലിപ്പ് രാജാവിനോടല്ല, രാവിലെ മദ്യപനല്ലാത്ത ഫിലിപ്പ് രാജാവിനോടു പരാതി പറഞ്ഞു കൊള്ളാം." അവൾ പറഞ്ഞു.
പിറ്റേന്നു രാവിലെ രാജാവ് സുബോധത്തോടെ ഇരുന്നപ്പോൾ ആ യുവതി വീണ്ടുമെത്തി. അവളുടെ പരാതി ശ്രദ്ധാപൂർവം കേട്ട രാജാവ് അവൾക്കു നീതി ലഭ്യമാക്കിക്കൊടുക്കുകയും ചെയ്തു.

0 Comments