ആമകൾ കേമന്മാർ

Share it:
മകളെക്കുറിച്ചുള്ള  നിങ്ങളുടെ അറിവും സംരക്ഷണപ്രവർത്തനങ്ങളും കടലാമകളിൽ മാത്രമായി ഒതുക്കേണ്ടതില്ല. പലയിനം ശുദ്ധജല ആമകളും (Freshwater Turtles) കരയാമകളും (Toroises) നമ്മുടെ നാട്ടിൽ കാണുന്നുണ്ട്. ശുദ്ധജല ആമകൾ ജലാശയങ്ങളിൽ കഴിയുമ്പോൾ കരയാമകൾക്ക് ജലസാമീപ്യം ആവശ്യമില്ല. വെള്ളത്തിലും കരയിലും കഴിയുന്ന മറ്റൊരു വിഭാഗം ആമകളുണ്ട്. വെള്ളാമകൾ (Terrapins). ലോകത്ത് ഈ മൂന്നു വിഭാഗങ്ങളിലുംപെട്ട 328 ജീവജാതികൾ റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ 54 ശതമാനത്തോളം വംശനാശത്തിലാണ്. ശുദ്ധജല ആമകളിലും കരയാമകളിലും വെള്ളാമകളിലുമായി 28 ജീവജാതികൾ ഇന്ത്യയിൽ കാണപ്പെടുന്നു. ഇവയിൽ 40 ശതമാനവും വംശനാശം നേരിടുന്നവയാണ്. കേരളത്തിൽ കാണപ്പെടുന്ന ചില കരയാമകളെയും ശുദ്ധജല ആമകളെയും നമ്മുക്ക് പരിചയപ്പെടാം.

22 കോടി വർഷം മുൻപേ ഭൂമുഖത്ത് കണ്ടിരുന്ന ജീവികളാണ് ആമകൾ, ശുദ്ധജലാശയങ്ങളുടെ ആധാരശിലകളായി വർത്തിക്കുന്നവയാണ് ഈ ജീവിസമൂഹം. ജലാശയങ്ങളിലെ വർധിച്ച പായൽവളർച്ച, ഒച്ചുകളുടെ പെരുകൽ. കീടങ്ങളുടെ പെരുകൽ എന്നിവയെ നിയന്ത്രിച്ച് ആമകൾ വെള്ളം ശുദ്ധീകരിക്കുന്നു. കൊതുകു ലാർവകളും ഇവയ്ക്ക് ഭക്ഷണമാകുന്നുണ്ട്. ശുദ്ധജല ആമകളും കരയാമകളുമൊക്കെ വംശമറ്റുപോകുമ്പോൾ പരിസ്ഥിതിയിലെ സുപ്രധാന കണ്ണിയാണ് വേർപെടുന്നത്.
രം കുറ്റകരമാണ്.IUCN ഇവയെ വംശനാശം നേരിടുന്ന ഇനമായി വർഗീകരിച്ചിട്ടില്ലെങ്കിലും ഇന്ന ത്തെ നിലയിലുള്ള കള്ളക്കടത്ത് തുടർന്നാൽ വൈകാതെ നക്ഷത്ര ആമയും അപൂർവമാകും. സീഡിലെ ക;ട്ടുകാർ കടലാമസംരക്ഷണത്തിൽ പങ്കാളികളാവുകയാണല്ലോ.

വെള്ളാമ
 'ഇന്ത്യൻ പോണ്ട് ടെറാപ്പിൻ' എന്നപേരിൽ അറിയപ്പെടുന്ന ഇത് ശുദ്ധജലാശയങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്ന കേരളത്തിലെ ആമയിനങ്ങളിൽ ഒന്നാണ്. Melanochelys trijugaഎന്നാണിതിന്റെ ശാസ്ത്രീയനാമം.
ഒരുകാലത്ത് വ്യാപകമായി കണ്ടിരുന്ന ഇത് ഇന്ന് അപൂർവവുമാണ്. മനുഷ്യരാൽ വേട്ടയാടപ്പെട്ടതാണ് ഇവ നശിക്കാൻ ഒരു കാരണം.വേമ്പനാട്ട് കായലിലും അതുമായി ബന്ധപ്പെട്ട ജലാശയങ്ങളിലും ഒരുകാലത്ത് ഈ ആമകൾ സാധാരണമായിരുന്നു. കള്ളുഷാപ്പുകളിലും മറ്റും ഇറച്ചിയായി വിൽക്കാൻ ധാരാളമായി കശാപ്പുചെയ്യപ്പെട്ടത് ഇവയുടെ വംശനാശത്തിന് വഴിയൊരുക്കി. ചെറിയ കുളങ്ങളിലും കിണറുകളിലും തൊട്ട് നദികളിലും കനാലുകളിലും വരെ കഴിഞ്ഞിരുന്ന ഇനമാണ് വെള്ളാമ. Near Threatened എന്ന വിഭാഗത്തിലാണ് IUCN (Internaitional Union for Conservation of Nature) ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചൂരലാമ 
പുർണമായും കരയിൽ കഴിയുന്ന ഇനമാണ് ചൂരലാമ (Cochin Forest Came Turtle), ശസ്ത്രീയ നാമം Vijayadhelys silvatica, നിത്യഹരിത, അർധ-നിത്യഹരിത വനങ്ങളിലും ആർന്ദ്ര ഇലപൊഴിയും വനങ്ങളിലും ഇവ കാണപ്പെടുന്നു. കൈപ്പത്തിയിൽ ഒതുങ്ങാൻ മാത്രം വലുപ്പമുള്ള ചുരലാമ വനമണ്ണിലെ ന്ദ്രവിച്ച ഇലകൾക്കും മറ്റുമിടയിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. വംശമറ്റതായി കരുതിയിരുന്ന ഇതിനെ 1982-ൽ വിജയ എന്ന ജന്തുശാസ്ത്രജ്ഞയാണ് ചാലക്കുടിക്കടുത്തുള്ള കാട്ടിൽ കണ്ടെത്തിയത്. 'കാടർ' വിഭാഗത്തിൽപെട്ട ആദിവാസികൾ ഈയിനത്തെ വേട്ടപ്പട്ടികളുടെ സഹായത്താൽ വേട്ടയാടി കൊന്നു തിന്നിരുന്നു. കൂടാതെ ഇവയുടെ കരളുമെടുത്ത് ഭക്ഷിച്ചിരുന്നു. പൈൽസിന് ഇത് പ്രതിവിധിയാണെന്ന തെറ്റായ വിശ്വാസമായി രുന്നു കാരണം. അപൂർവമായ ചൂരലാമ 'വന്യജീവിസംരക്ഷണ നിയമത്തി'ൻ കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
കരയാമ
കരയാമ, സാദാ ആമ എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് ട്രാവൻകൂർ ടോർട്ടോയിസ്, ശാസ്ത്രനാമം Indotestudo travancorica, നെയ്യാർ, പേപ്പാറ, പറമ്പിക്കുളം, സൈലൻറ് വാലി, പെരിയാർ, ചാലക്കുടി, റാന്നി തുടങ്ങിയിടങ്ങളിലൊക്കെ കരയാമയെ കണ്ടെത്തിയീട്ടുണ്ട്. IUCN Red List -ൽ 'വംശനാശസാധ്യതയുള്ള (Vulnerable) ജീവികളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്. സ്വാഭാവിക ആവാസകേന്ദ്രങ്ങളുടെ നവീകരണത്തോടൊപ്പം മാംസത്തിനായി വേട്ടയാടപ്പെടുന്നതും ഇവയുടെ നശീകരത്തിന് കാരണമാകുന്നു.

പാലാമ
കട്ടികുറഞ്ഞ പുറന്തോടുള്ള ആമകളുടെ (Softshelled Turtle) വിഭാഗത്തിൽ പെടുന്ന ഇനമാണ് പാലാമ (Lissemys punctata),ഇതിൻറെ ശാസ്ത്രീയ നാമം Indian Flapshell Turtle എന്നാണ്. മങ്ങിയ പുറന്തോടാണ് പാലാമ എന്ന പേര് ലഭിക്കാൻ കാരണം. നദികളിലും കുളങ്ങളിലും കനാലുകളിലുമൊക്കെ ഇവ കാണപ്പെടുന്നു. വന്യജീവി സംരക്ഷണ നിയമം ഈയിനത്തിനും സംരക്ഷണം നൽകുന്നുണ്ടെങ്കിലും മഴക്കാലത്ത് നെൽപ്പാടങ്ങളിൽ നിന്നും മറ്റും മാംസത്തിനായി ഇവ ഇന്നും വേട്ടയാടപ്പെടാറുണ്ട്. അതേസമയം കണ്ണൂരിലെ മീൻകുളം ശ്രീകൃഷ്ണക്ഷേത്രം പോലുള്ള ചില ക്ഷേത്രങ്ങളിലെ കുളങ്ങളിൽ ഇവയെ സംരക്ഷിച്ചുവരുന്നു.

നക്ഷത്ര ആമ
പെറ്റ് വ്യവസായത്തിനായി വൻ തോതിൽ ശേഖരിക്കപ്പെടുന്ന ഇനമാണ് നക്ഷത്ര ആമ, Geochelone elegans, ഇടുക്കിയിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ഒരടി വരെ നീളം വെക്കുന്ന നക്ഷത്ര ആമകളുടെ പുറന്തോടിൽ നക്ഷത്രാകൃതിയിലുള്ള മനോഹരമായ ഡിസൈൻ ദൃശ്യമാണ്. മലേഷ്യപോലുള്ള പല രാജ്യങ്ങളിലേക്കും ഇവ അനധികൃതമായി കടത്തപ്പെടുന്നുണ്ട്. നക്ഷത്ര ആമകളുടെ ഭംഗി മാത്രമല്ല. ഇവ ഭാഗ്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസം കൂടിയാണ് ഇതിന് കാരണം. ഇവയുടെ വ്യാപാരം വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. IUCN ഇവയെ വംശനാശം നേരിടുന്ന ഇനമായി വർഗീകരിച്ചിട്ടില്ലെങ്കിലും ഇന്നത്തെ നിലയിലുള്ള കള്ളക്കടത്ത് തുടർന്നാൽ വൈകാതെ നക്ഷത്ര ആമയും അപൂർവമാകും.

പരപ്പൻ ആമ
IUCN, വംശനാശ സാധ്യതയുള്ളവയുടെ (Vulnerable) കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പേര് ലെയിത്സ് സോഫ്റ്റ് ഷെൽഡ് ടർട്ടിൽ, ശാസ്ത്രനാമം Nilssonia leithii നദികളിലും റിസർവോയറുകളിലും മറ്റും കാണപ്പെടുന്ന ഇനമാണിത്. ചാലിയാറിൽ ഇതിനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഒരുകാലത്ത് ഭാരതപ്പുഴയിൽ വ്യാപകമായിരുന്ന ഈയിനം വിവേചന രഹിതമായ വേട്ടയാടലിലൂടെയാണ് നശിച്ചത്. വലുപ്പം കൂടിയ ഇനമാണിത്.

വലിയ ആമ 
IUCN, വംശനാശം നേരിടുന്നവയുടെ കൂട്ടത്തിൽ (Endangered) ഉൾപ്പെടുത്തിയീട്ടുള്ള ആമയാണ് ഏഷ്യൻ ജയൻറ് സോഫ്റ്റ് ഷെൽ ടർട്ടിൽ, ശാസ്ത്രീയ നാമം Pelocholeys cantorii. കേരളത്തിൽ അത്യപൂർവമാണിത്. കണ്ണൂരിലെ വളപട്ടണം നദിയിലും തിരുവനന്തപുരം ജില്ലയിലും ഇതിനെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടീട്ടുണ്ട്. മൂന്ന് അടിയോളം നീളമുള്ളതാണ് ഈയിനം.
വംശനാശത്തിൻറെ വക്കിൽ 
ഇന്ത്യയിലെ ശുദ്ധജല ആമകളിൽ രൂക്ഷമായ വംശനാശം (Critically Endangered) നേരിടുന്ന രണ്ടിനങ്ങളുണ്ട്. ബംഗാൾ റുഫ് ടർട്ടിൽ (Batagur kachuga), ഇന്ത്യയിലും ബംഗ്ലാദേശിലും കാണപ്പെടുന്നു. മാംസത്തിനായി വലിയതോതിൽ ഇവ കൊല്ലപ്പെടാറുണ്ട്. ബംഗ്ലാദേശിൽ പരമ്പരാഗത ഉത്സവാചാരത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ടുതന്നെ ഈയിനത്തിൽപെട്ട ഒരുലക്ഷത്തോളം ആമകൾ ഭക്ഷിക്കപ്പെടുന്നു. നോർത്തേൺ റിവർ-ടെറാപ്പിനാണ് (Batagus baska) ഇതേ തോതിൽ വംശനാശം നേരിടുന്ന മറ്റൊരിനം, ആമകളും അവയുടെ മുട്ടകളും വലിയതോതിൽ ഭക്ഷണമാക്കപ്പെട്ടതാണ് ഈ ആമയെ ഗുരുതര അവസ്ഥയിലെത്തിച്ചത്. ലോകത്ത് 25 ഇനത്തോളം ആമകൾ രൂക്ഷമായ വംശനാശം നേരിടുന്നുണ്ട്.

ആമകളെ സംരക്ഷിക്കാം
ആവാസകേന്ദ്രങ്ങളിൽനിന്നും മുട്ടയിടാനെത്തുന്ന നദീതീരങ്ങളിൽ നിന്നും ആമകളെ മനുഷ്യർ വേട്ടയാടുന്നുണ്ട്. പലതരം ചുണ്ടകൾ ഉപയോഗിച്ചും പലയിനം വലയിൽ കുടുക്കിയും അഴുകിയ മാംസം ഇരയായിവെച്ച ആകർഷിച്ചുമൊക്കെ ഇവയെ പിടികൂടുന്നു.

പുന്നമടക്കായലിൽ നടന്ന ഒരു പഠനമനുസരിച്ച് ഒരുവർഷം ശരാശരി 800 ഓളം ആമകളാണ് ഇവിടെ കശാപ്പുചെയ്യപ്പെടുന്നത്. ആമമാംസം സന്ധിവാതത്തിനും മറ്റും ഔഷധമാണെന്ന് തെറ്റിദ്ധാരണ നിലവിലുണ്ടെന്നും പഠനത്തിൽ വെളിപ്പെട്ടു. ഇത്തരം ആമവേട്ട കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ട്. ജലാശയ മലിനീകരണവും നദീതീരങ്ങളിലെ നിർമാണങ്ങളും വയലുകൾ, കുളങ്ങൾ തുടങ്ങിയവയുടെ നാശവും ഇവയുടെ നശീകരണത്തിന്റെ ആക്കം കൂട്ടുന്നു.
Share it:

Biology

ആമകൾ

Post A Comment:

0 comments: