Header Ads Widget

ദേശീയകലണ്ടർ

ശകവർഷ കലണ്ടറാണ് ഭാരതത്തിൽ ദേശീയ കലണ്ടറായി സ്വീകരിക്കപ്പെട്ടീട്ടുള്ളത്‌. അന്തർദേശീയ തലത്തിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഗ്രിഗേറിയൻ കലണ്ടറിന്റെ കൂടെ ഭാരതത്തിൽ ഇതും ഉപയോഗിച്ചു വരുന്നു. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, അശ്വിനം, കാർത്തികം, അഗ്രഹായനം, പൗഷം, മാഘം, ഫാൽഗുനം എന്നിങ്ങനെയാണ് 12 മാസങ്ങൾ. പ്രസ്തുത കലണ്ടർ അംഗീകരിക്കപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത് ശകവർഷം 1879 ചൈത്രമാസം ഒന്നാം തിയ്യതിയാണ്. അതായത് 1957 മാർച്ച് 22 മുതൽ.

Post a Comment

0 Comments