വയലേലകളിലൊക്കെയും സ്വർണ്ണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്ത്തുത്സവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. പാടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീൻമേശയിൽ ചോറും കഞ്ഞിയും പുട്ടും ദോശയുമൊക്കെയായി രുചിയുടെ പല രൂപത്തിൽ നെല്ല് നിറഞ്ഞുനിൽക്കുന്നു. നെല്ലിനേപ്പറ്റി അറിയേണ്ടതായി കുറെയേറെ കാര്യങ്ങളുണ്ട്.
നെല്ലിൻറെ പിതാമഹന്മാർ
നെല്ലുവർഗ്ഗത്തിൽ ആദ്യ കണ്ണി ഒരു കാട്ടുവാസിയായിരുന്നു. 130 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഏഴ് വൻകരകൾ ഒന്നിച്ചുണ്ടായിരുന്ന കാലത്ത് ഈ കാട്ടു നെല്ലിനം പിറവിയെടുത്തു. പേര് ഇൻഡിക്കയെന്നും കുടുംബപ്പേര് ഗ്രാമിനയെന്നും ആയിരുന്നു.
ഇതിൽ നിന്നും ഒറൈസ സട്ടൈവ, ഒറൈസ ഗ്ലാബറിമ എന്നീ രണ്ടിനങ്ങൾ രൂപമെടുത്തു. ഗ്ലാബറിമ ആഫ്രിക്കൻ കരയിലും മറ്റേത് മറ്റു ഭൂഖണ്ഡങ്ങളിലും കൃഷി ചെയ്തിരുന്നു.
നെല്ലിന് അനുയോജ്യമായ ജീവാണുവളങ്ങൾ
- അസോള
- അസോസ്പൈറില്ലം
- നീലഹരിത പായലുകൾ
- ഫോസ്ഫോ ബാക്ടീരിയ
നെല്ലിൻറെ മിത്രകീടങ്ങൾ
- വേട്ടക്കാരൻ ചിലന്തികൾ
- ചെറുതുമ്പികൾ
- പുൽപ്പേനുകൾ
- മിറിഡ് ചാഴി
മണ്ണ് ഇളകാത്ത കൃഷി
ആദിവാസികൾ നടത്താറുള്ള ധന്യകൃഷിയെ പുനം കൃഷി എന്നാണ് വിളിക്കാറുള്ളത്. തീയിട്ട് കത്തിച്ചു കൃഷിയിടമൊരുക്കുന്ന വിദ്യയാണിത്. തനതായ നെൽവിത്തുകൾ ഇതിൽ ഉപയോഗിച്ചിരുന്നു.ഒരിക്കലും മണ്ണിളക്കാത്ത കൃഷിയാണ് ഇവർ ചെയ്യാറുള്ളത്.
നെൽവിത്തിൻറെ ഘടന
ഒരു വിത്തുഫലമാണ് നെല്ല്. വിത്തും ഫലവും ചേർന്നത് എന്നർത്ഥം. ബീജാന്നം (Endosperm) അന്നജരൂപത്തിലുള്ളതാണ്. ഏകബീജപത്രിയായ ഭൂണം ഇതിനോടൊപ്പം ചേർന്നിരിക്കുന്നു. ഈ നെൽവിത്തിനെ ആവരണം ചെയ്ത് രണ്ടു പാളികളുള്ള ഉമി (Lemma and Palea) സ്ഥിതി ചെയ്യുന്നു. നെൽവിത്തുകൾ കതിരുകളിൽ ക്രമീകരിച്ചിരിക്കുന്നു.
ഞവര അഥവാ നവര
അഷ്ടാംഗഹൃദയം, സുശ്രുത സംഹിത എന്നീ ഗ്രന്ഥങ്ങളിൽ പരാമർശമുള്ള ഔഷധ നെൽവിത്താണിത്. 17 ശതമാനത്തിലധികം പ്രോട്ടീനുകളും 30 ശതമാനത്തിലധികം നാരുകളും അടങ്ങിയീട്ടുണ്ട്. കറുപ്പ് നിറത്തിലും സ്വർണ്ണ നിറത്തിലുമുള്ള രണ്ടിനങ്ങളുണ്ട്. കറുത്ത നവരയ്ക്കാണ് ഔഷധഗുണവും രോഗപ്രതിരോധ ശേഷിയും കൂടുതൽ. നവരയരി ത്രിദോഷഹാരിയാണ്. കർക്കടകത്തിലെ മരുന്ന് കഞ്ഞിയ്ക്ക് നവര നിർബന്ധമാണ്. ശരീരത്തിന് രോഗ പ്രതിരോധശക്തി നൽകുന്നതിനാൽ മഴക്കാലത്ത് ഇത് ഉത്തമവുമാണ്.
മഴയും നെല്ലും വിഷുവും
വിഷു വരുന്ന നാലിനനുസരിച്ചു ആ വർഷത്തെ കൃഷി ഫലം പറയുന്ന ഒരു പതിവ് പണ്ട് ഉണ്ടായിരുന്നു
വിഷു-ശനി വന്നാൽ :- ഒരു പറ മഴ മോശം വിള
വിഷു-ഞായർ/ചൊവ്വ - രണ്ടു പറ മഴ ഒരു വിധം ഭേദപ്പെട്ട വിള
വിഷു-തിങ്കൾ/ബുധൻ - മൂന്നു പറ മഴ നല്ല വിളയും സമൃദ്ധിയും.
വിഷു-വ്യാഴം :- നാല് പറ മഴ നല്ല സസ്യവളർച്ച അതിസമൃദ്ധി
ചില അരി വിഭവങ്ങൾ
- ചോറ്
- കഞ്ഞി
- ബിരിയാണി
- നെയ്‌ച്ചോറ്
- പുട്ട്
- പത്തിരി
- ദോശ
- ഇഡ്ഡലി
- പായസം
സിനിമയിലും സാഹിത്യത്തിലും
- നെല്ല് - നോവൽ - പി.വത്സല
- നെല്ല് - കവിത - ചെമ്മനം ചാക്കോ
- നെല്ലിൻറെ ഗീതം - നോവൽ - സാവിത്രി റോയ്
- നെല്ല് - സിനിമ - രാമു കാര്യാട്ട് (സംവിധാനം)
അരിയിലെ വൈറ്റമിനുകൾ
- തയാമിൻ
- നിയാസിൻ
- റൈബോഫ്ലാവിൻ
- പാൻറോ തേനിക്കാസിഡ്
മറ്റു രാസ ഘടകങ്ങൾ
- അന്നജം
- കൊഴുപ്പ്
- മാംസ്യം
- നാര്
പണ്ടു പണ്ടുള്ള നെൽവിത്തുകൾ
- ചെന്നെല്ല്
- കരിഞ്ചനെല്ല്
- കുട്ടി
- കൊഴിവാലൻ
- പറമ്പൻ കഴമ
- പയ്യനാടൻ
- ആര്യൻ
ബന്ധപ്പെട്ട പോസ്റ്റുകൾ
0 Comments