പരീക്ഷിത്ത് തമ്പുരാൻ

Share it:
കൊച്ചി രാജ്യം ഭരിച്ച അവസാനത്തെ മഹാരാജാവ്. 1876 ആഗസ്റ്റ്15 ന് ജനിച്ചു. രാമവർമ്മ എന്നായിരുന്നു ശരിയായ പേര്. 1948-ൽ മഹാരാജാവായി. 1949-ലെ തിരു-കൊച്ചി സംയോജനത്തിനു വേണ്ടി അധികാരം വിട്ടൊഴിഞ്ഞു. ഒരു വ്യവസ്ഥ മാത്രമേ ഉന്നയിച്ചുള്ള:- കൊച്ചി സർക്കാർ വക പഞ്ചാംഗം അഞ്ചു പതിപ്പുകൾ കിട്ടിയാൽ കൊള്ളാമെന്ന്. സാഹിത്യ തത്പരനായിരുന്ന തമ്പുരാൻ നിരവധി സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. തമ്പുരാന്റെ ജീവചരിത്രവും മറ്റു രചനകളും ചേർത്ത് 'ദളങ്ങൾ' എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1964 നവംബർ 12-ന് അന്തരിച്ചു.
Share it:

Kerala History

കൊച്ചി

Post A Comment:

0 comments: