Header Ads Widget

യുദ്ധങ്ങൾ - 01

മാനവ ചരിത്രം ആരംഭിക്കുന്നിടത്ത് നിന്ന് യുദ്ധവും ആരംഭിച്ചീട്ടുണ്ട്. നിലനിൽപ്പിനും അധികാരത്തിനും ഉള്ളതായിരുന്നു ഓരോ യുദ്ധങ്ങളും. എണ്ണമറ്റ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഇന്ത്യ. പുരാണത്തിലെ മഹാഭാരത യുദ്ധം ഇന്ത്യയിലെ കുരുക്ഷേത്രയിലാണ് നടന്നത്. സ്വാതന്ത്ര്യത്തിന് മുൻപ് പരസ്പരം കലഹിച്ചിരുന്ന നിരവധി നാട്ടുരാജ്യങ്ങലായിരുന്ന ഇന്ത്യയിൽ നടന്ന ഏതാനും യുദ്ധങ്ങളെക്കുറിച്ചു നമ്മുക്കറിയാം......

ഹൈഡാസ്പസ് യുദ്ധം 


 മാസിഡോണിയൻ ചക്രവർത്തി അലക്‌സാണ്ടറും പൗരവ രാജ്യത്തെ പുരുക്ഷോത്തമ രാജാവും (ഗ്രീക്കുകാർ പോറസ് എന്നാണ് വിളിച്ചിരുന്നത്) തമ്മിൽ താളം നദിക്കരയിൽ ബി.സി 326 ൽ നടന്ന യുദ്ധമാണ് ഹൈഡാസ്പസ് യുദ്ധം. വിശ്വ വിജയിയായ അലക്‌സാണ്ടറുടെ മുന്നിൽ അനേകം നാട്ടുരാജ്യങ്ങൾ കീഴടങ്ങിയെങ്കിലും പോറസ് അലക്‌സാണ്ടറോട് ഏറ്റുമുട്ടി  പരാജയപ്പെട്ടു. പോറസിൻറെ ധീരതയിൽ ആകൃഷ്ടനായ അലക്‌സാണ്ടർ പോറസിൻറെ ഭരണപ്രദേശം അദ്ദേഹത്തിന് തന്നെ വിട്ടുകൊടുത്ത് അലക്‌സാണ്ടറുടെ പ്രതിനിധിയാവുകയും ചെയ്തു. 

Post a Comment

0 Comments