Header Ads Widget

ചിഹ്നങ്ങൾ - Ichthys

അക്ഷരങ്ങളും വാക്കുകളും ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നോർത്തീട്ടുണ്ടോ? വിശേഷങ്ങളും വാർത്തകളും എങ്ങനെ പങ്കുവയ്ക്കും? എന്നാൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടായാലും വിഷമിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. കാരണം വാക്കുകൾക്കും അക്ഷരങ്ങൾക്കും പകരം അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ അതിലും ആകർഷകങ്ങളായ ചിഹ്നങ്ങൾ ഉണ്ട്. ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ നന്നായി ചിഹ്നങ്ങൾ ആശയങ്ങൾ കൈമാറും.
അക്ഷരങ്ങൾ, അക്കങ്ങൾ എന്നിവ ഒഴിച്ചുള്ളതെല്ലാം ചിഹ്നങ്ങളിൽ പെടുന്നു. നിശ്ചിത പരിധിയിലുള്ള നിശ്ചിത ഗണത്തിൽപ്പെട്ട ആളുകൾക്ക് മനസിലാക്കുന്നതിന് വേണ്ടി, വിവിധ സന്ദർഭങ്ങളിൽ രൂപം കൊടുത്ത ചിഹ്നങ്ങൾ പിന്നീട് വലിയ പ്രചാരം നേടുകയും ആഗോളതലത്തിലേയ്ക്ക് വളരുകയും ചെയ്തീട്ടുണ്ട്. സമാനമായ രീതിയിൽ ആഗോളതലത്തിൽ പ്രചാരം നേടിയ ചില ചിഹ്നങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
ഇക്തിസ് ( Ichthys)
യേശുവിന്റെ മത്സ്യം എന്നാണ് പുരാതന ക്രൈസ്തവ ചിഹ്നമായിരുന്ന ഈക്തിസ് വാമൊഴിയായി അറിയപ്പെട്ടിരുന്നത്. ക്രൈസ്തവർ ഉപയോഗിച്ചു തുടങ്ങുന്നതിന് മുൻപ് ഗ്രീക്ക്, റോമൻ ജനതയും ചില വിഗ്രഹാരാധനാകരുമാണ് ഈ ചിഹ്നം ഉപയോഗിച്ചുകൊണ്ടിരുന്നത്. വിഗ്രഹാരാധകരുടെ വിശ്വാസപ്രകാരം Ichthys എന്നത് പ്രാചീന കടലിന്റെയും ഫലസമൃദ്ധിയുടേയും ദേവതയായി അറിയപ്പെട്ടിരുന്ന അട്ടാ


Post a Comment

0 Comments