ദിനാചരണങ്ങൾ
🔹 മഞ്ഞു മനുഷ്യർക്കായുള്ള ലോക ദിനം(World Day Of Snow Man)
🔹 തായ്‌ലൻഡിൽ സായുധ സേനാ ദിനം
ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
🔹1911 - സാൻഫ്രാൻസിസ്കോ ഉൾക്കടലിലെ അമേരിക്കൻ കപ്പലിൽ വിമാനം ഇറക്കി കൊണ്ട് യൂജിൻ എലൈ എന്ന വൈമാനികൻ ചരിത്രം സൃഷ്ടിച്ചു.
🔹1912 - ബ്രിട്ടീഷ് നാവികൻ റോബർട്ട് ഫാൽക്കൺ സ്കോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണ ദ്രുവത്തിൽ എത്തി മടക്കയാത്രയിൽ കൊടുംതണുപ്പിലും പട്ടിണിയിലും അദ്ദേഹം മരിച്ചു.
🔹1927 - ന്യൂഡൽഹിലെ പാർലമെൻറ് മന്ദിരം വൈസ്രോയി ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു.
🔹1946 - ദേശാഭിമാനി ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചു.
🔹1959 - ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന മീരാബെൻ ഇന്ത്യ വിട്ട് വിയന്നയിലേക്കു താമസം മാറ്റി. ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിൽ ജനിച്ച മഡലൈനേ സ്ലേഡ് പിൽക്കാലത്ത് ഭാരതത്തിൻറെ സ്വന്തം മീരാബെഹൻ ആകുകയായിരുന്നു.
🔹1982 - ദത്താസാമന്തിന്റെ നേതൃത്വത്തിൽ ബോംബെയിലെ തുണിമിൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചു.
🔹2010 - ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വധിക്കാൻ ശ്രമിച്ച മെഹമ്മദ് അലി അഗ്കാ 29 വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായി.
ചരിത്രസംഭവങ്ങൾ
🔹1993 – ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ് അവധിദിനം ആചരിക്കുന്നു.
🔹1998 – ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
ജനനം
🔹അന്നാ ബുനീന - അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന(January 18, 1774 – December 16, 1829) റഷ്യയിലെ ഒരു കവിയായിരുന്നു. അവരായിരുന്നു ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവിയായിരുന്നു.
🔹അലക്സാണ്ടർ ഖലിഫ്മൻ - റഷ്യൻ ഗ്രാൻഡ്മാസ്റ്ററൂം മുൻ ലോക ചെസ്സ് ചാമ്പ്യനുമാണ് (ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മൻ (ജനനം :ജനുവരി18, 1966,- ലെനിൻഗ്രാദ്).1990 ൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചു.
🔹എ.എ. മിൽനെ - അലൻ അലക്സാണ്ടർ മിൽനെ (ജീവിതകാലം: 18 ജനുവരി 1882 മുതൽ 31 ജനുവരി 1956 വരെ) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.
🔹കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്) - കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്.
🔹ഗില്ലെസ് ഡെല്യൂസ് - ഗില്ലെസ് ഡെല്യൂസ് (18 ജനുവരി 1925 – 4 നവംബർ 1995) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനായിരുന്നു.കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നിവ പ്രശസ്ത ഗ്രന്ഥങ്ങളാണ്.
🔹നഫീസ അലി - ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് നഫീസ അലി. പ്രസിദ്ധ ഫോട്ടോഗ്രാഫർ അഹ്‌മദ് അലിയുടെ മകളാണ് നഫീസ.
1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു.
🔹എം.പി. പരമേശ്വരൻ - ശാസ്ത്രജ്ഞൻ(Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്.
🔹അബ്ദുന്നാസർ മഅദനി - കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവ്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു.
🔹മിനിഷ ലാംബ - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് മിനിഷ ലാംബ (ജനനം: ജനുവരി 18, 1985 - ന്യൂ ഡെൽഹി)
🔹മോണിക്ക ബേദി - ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് മോണിക്ക ബേദി (ജനനം: ജനുവരി 18, 1975). അധോലോക നായകനായ അബു സലീമിന്റെ ഭാര്യയുമാണ് മോണിക്ക.
🔹റേ ഡോൾബി - ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ് റേ ഡോൾബി (January 18, 1933 – September 12, 2013)
🔹വാറൻ ഡി ലാ റു - ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ വാറൻ ഡി ലാ റു 1815 ജനുവരി 18-ന് ചാനൽ ദ്വീപിലെ ഗ്വേൺസെ(Guernsey)യിൽ ജനിച്ചു
🔹വിനോദ് കാംബ്ലി - വിനോദ് ഗണപത് കാബ്ലി അഥവാ വിനോദ് കാംബ്ലി (ജനനം. ജനുവരി18, 1972 മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്.
🔹ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ - ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ഇംഗ്ലീഷ് കവിയും ഗദ്യകാരനുമായിരുന്നു.
മരണം
🔹എൻ.ടി. രാമറാവു - പ്രധാനമായും തെലുഗു ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗുദേശം പാർട്ടി പ്രവർത്തകനുമായിരുന്നു എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി താരകരാമ റാവു
🔹കെ.എൽ. സൈഗാൾ - കുന്ദൻലാൽ സൈഗാൾ (കെ. എൽ. സൈഗാൾ) പ്രതിഭാശാലിയായ ഒരു നടനും ഗായകനുമായിരുന്നു. 15 വർഷം മാത്രം നീണ്ടുനിന്നാ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
🔹ടി.എ. രാജലക്ഷ്മി - ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ് രാജലക്ഷ്മി. സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ. ജീവിതപ്രശ്നങ്ങൾ മൂലം 34-ആം വയസ്സിൽ രാജലക്ഷ്മി ആത്മഹത്യചെയ്തു.
🔹റുഡ്യാർഡ് കിപ്ലിംഗ് - ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18).
🔹ഹരിവംശ്റായ് ബച്ചൻ - പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്

0 Comments