ഇതിനു കാരണം ടിവി സ്ക്രീനില്‍ ചിത്രങ്ങള്‍ ഉണ്ടാവുന്ന രീതിയാണ്. ടിവി സ്ക്രീനിനെ സ്കാന്‍ ചെയ്യുന്ന ഒരു Electron ബീം ആണ് ചിത്രങ്ങള്‍ ഉണ്ടാക്കുന്നത്. ഈ സ്കാനിംഗ് നടക്കുന്നത് ഓരോ വരി വീതം മുകളില്‍ നിന്നും താഴോട്ടാണ്. അതിവേഗത്തിലാണ് ഈ സ്കാനിംഗ്. ഒരു സെക്കന്‍ഡില്‍ 50 തവണ സ്ക്രീന്‍ സ്കാന്‍ ചെയ്യപ്പെട്ടിരിക്കും. അതായതു, സെക്കന്‍ഡില്‍ 50 ല്‍ ഒരംശം കൊണ്ട് ഒരു ചിത്രം പൂര്‍ത്തിയാവും. ഓരോ പ്രാവശ്യം സ്കാന്‍ ചെയ്യുമ്പോഴും ചിത്രത്തിന്‍റെ ഒരംശം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെ നം കാണുന്ന ചിത്രങ്ങള്‍ ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുന്നതല്ല എന്ന് മനസിലായല്ലോ. പക്ഷെ നമ്മുടെ കണ്ണുകളുടെ ദൃഷ്ടിസ്ഥിരത (Persistance of vision) എന്ന സവിശേഷത മൂലം നാമിത് തിരിച്ചറിയുകയില്ല.
നാം ഉപയോഗിക്കുന്ന ക്യാമറക്ക് ഈ ദൃഷ്ടിസ്ഥിരത ഇല്ലല്ലോ. ക്യാമറയില്‍ ചിത്രം പതിയുന്നത് അതിന്‍റെ ഷട്ടര്‍സ്പീഡ് അനുസരിച്ചാണ്. ടിവി സ്ക്രീനില്‍ ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയത്തിലും കുറവാണ് ക്യാമറ തുറന്നിരിക്കുന്ന സമയമെങ്കില്‍ (അതായതു ഷട്ടര്‍സ്പീഡ് കൂടിയാല്‍) ചിത്രം മുഴുവനും ഫോട്ടോയില്‍ പതിയില്ല.
ടിവിയില്‍ നിന്നും ഫോട്ടോ എടുക്കാന്‍ കഴിയില്ല എന്ന് ഇതിനര്‍ത്ഥമില്ല.ക്യാമറയുടെ ഷട്ടര്‍സ്പീഡ് വേണ്ട വിധത്തില്‍ ക്രമീകരിച്ചാല്‍ ഏതാണ്ട് യഥാര്‍ഥമായ ചിത്രങ്ങള്‍ എടുക്കാം.

0 Comments