ആദ്യം തീ കത്തുന്നത് എങ്ങനെ എന്ന് നോക്കാം. കത്താന്‍ ഒരു ഇന്ധനവും, കത്താന്‍ സഹായിക്കാന്‍ ഓക്സിജനും പിന്നെ താപവും ഉണ്ടാവുമ്പോള്‍ ആണ് തീ ഉണ്ടാവുന്നത്. കത്താനുള്ള സാഹചര്യം ഉണ്ടാവുന്നത് ഇന്ധനം ജ്വലനതാപനിലയില്‍ ആവുമ്പോള്‍ ആണ്. അതുകൊണ്ടാണ് വിറകോ, മണ്ണെണ്ണയോ വെറുതെ തുറന്നു വച്ചാല്‍ തീ പിടിക്കാത്തത്.
വെള്ളമൊഴിക്കുമ്പോള്‍ കത്താന്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നു എന്നതാണ് തീ അണയാനുള്ള ഒരു കാരണം. വെള്ളമൊഴിക്കുന്നതോടെ കത്തിക്കൊണ്ടിരിക്കുന്ന വസ്തുവിന്‍റെ താപനില ജ്വലനതാപനിലയില്‍ നിന്നും വളരെ താഴ്ന്നുപോകുന്നു എന്നതാണ് രണ്ടാമത്തെ കാരണം. വെള്ളം കത്തുന്ന വസ്തുവിന്‍റെ താപം വലിച്ചെടുത്തു സ്വയം ആവിയായി മാറുന്നു. ഇങ്ങനെ വെള്ളം കുറെയേറെ താപം വലിച്ചെടുക്കുന്നതിനാല്‍ ആണ് കത്തുന്ന വസ്തുവിന്‍റെ താപനില താഴുന്നത്.
വെള്ളമോഴിച്ചാലും കെടുത്താനാവാത്ത തീപിടുത്തങ്ങളും ഉണ്ട്. എണ്ണക്ക് തീ പിടിക്കുന്നത് ഉദാഹരണം. വെള്ളം എണ്ണയെ കൂടുതല്‍ പരക്കാനും തീ പടരാനും മാത്രമേ സഹായിക്കു. ചില രാസവസ്തുക്കള്‍, വൈദുതിക്കമ്പികള്‍ എന്നിവ ഉള്‍പെട്ട തീപിടുത്തവും വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ആവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മണലോ, പ്രത്യേകതരം അഗ്നിശമനികളോ ഉപയോഗിച്ചാണ് തീ അണക്കുന്നത്.

0 Comments