നെഹ്‌റു കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നത് പോലെ പൂക്കളെയും ഇഷ്ടപ്പെട്ടിരുന്നു . ഒരിക്കല്‍ ഒരു കുട്ടി അദ്ദേഹത്തെ കാണാന്‍ വന്നപ്പോള്‍ ഒരു നല്ല റോസാ പൂവ് കൊണ്ടു വന്നിരുന്നു. അത് അദ്ദേഹം കയ്യില്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കുട്ടി അദ്ദേഹ ത്തോട് കുനിഞ്ഞു ഇരിക്കാന്‍ പറഞ്ഞു. കുട്ടി താന്‍ കൊണ്ടു വന്ന റോസാ പൂവ് അദ്ദേഹം ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റില്‍ ഭംഗിയായി കുത്തി കൊടുത്തു. നെഹ്രുജിക്ക് വളരെ സന്തോഷമായി, അദ്ദേഹം കുട്ടിയുടെ കവിളത്തു സ്നേഹപൂര്‍വ്വം തട്ടി . അന്ന് മുതലാണ് അദ്ദേഹം എപ്പോഴും ഒരു റോസാപൂവ് തന്റെ കുപ്പായ ത്തില്‍ ധരിച്ചു തുടങ്ങിയത് .
0 Comments