ചിരിക്കാത്ത കുട്ടി

Share it:
ഒരുദിവസം കുട്ടികളുമായി കളിതമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിക്കുകയായിരുന്നു ചാച്ചാ നെഹ്റു. എന്നാൽ ഒരു കുട്ടി മാത്രം ചിരിക്കാതെ മുഖം വീർപ്പിച്ച് ഇരിക്കുകയായിരുന്നു. ചിരിക്കാത്ത കുട്ടിയെ ചാച്ചാജി ശ്രദ്ധിച്ചു. പിന്നെ, അവനെ ചിരിപ്പിക്കാനായി അദ്ദേഹത്തിന്റെ ശ്രമം. പലതരം കോമാളിത്തരങ്ങൾ അദ്ദേഹം കാണിച്ചെങ്കിലും അവൻ ചിരിച്ചതേയില്ല. എങ്കിൽ അവനെ ചിരിപ്പിച്ചീട്ടുതന്നെ കാര്യം എന്ന് ചാച്ചാജി തീരുമാനിച്ചു. 

ചാച്ചാജി ഒരു കുട്ടിയോട് പറഞ്ഞു "ഒരു കണ്ണാടിയും ചീപ്പും കൊണ്ടുവരൂ." അതു കേൾക്കേണ്ട താമസം ഒരുവൻ ഓടിപ്പോയി കണ്ണാടിയും ചീപ്പുമായി വന്നു. കണ്ണാടിയുമായി ചാച്ചാജി ചിരിക്കാത്ത കുട്ടിയുടെ അടുത്ത് ചെന്നു. അവനെ ശ്രദ്ധിക്കാത്ത മട്ടിൽ, തലയിൽ നിന്ന് തന്റെ തൂവെള്ള ഖദർ തൊപ്പിയൂരി. എന്നിട്ട്, കണ്ണാടിയിൽ നല്ലതുപോലെ നോക്കി ചീപ്പ് എടുത്തത് തല ചീകാൻ തുടങ്ങി. അതു കണ്ടതോടെ ചിരിക്കാത്ത കുട്ടി പൊട്ടിച്ചിരിച്ചു. അവന് ചിരിയടക്കാനായില്ല. അതുകൊണ്ട് മറ്റു കുട്ടികളും കൂടെ ചാച്ചാജിയും ചിരിച്ചു.

ചാച്ചാജിയുടെ തലയുടെ പിൻഭാഗത്ത് അല്പം രോമമുള്ളതൊഴിച്ചാൽ, ബാക്കി മുഴുവൻ തിളങ്ങുന്ന കഷണ്ടി ആയിരുന്നു. ഒറ്റ രോമം പോലും ഇല്ലാത്ത ചീപ്പ് കൊണ്ട് ചെയ്യുന്നത് കണ്ടതാണ് അവനെ രസം പിടിപ്പിച്ചത്.
Share it:

Nehru

Post A Comment:

0 comments: