കുട്ടിക്കാലത്തെ കളവ്

Share it:
നെഹ്റുവിന് അന്ന് ആറു വയസ്സ് പ്രായം ഉണ്ടായിരുന്നുള്ളൂ. ജവഹർലാലിന്റെ അച്ഛൻ മോത്തിലാൽ നെഹ്റു വളരെ കണിശക്കാരനും കർക്കശക്കാരനും ആയിരുന്നു. അദ്ദേഹത്തിൻറെ മേശപ്പുറത്ത് മനോഹരമായ രണ്ടു പേനകൾ നെഹ്റു കണ്ടു. രണ്ടു പേനകൾ ഒരുമിച്ച് അച്ഛൻ ഉപയോഗിക്കുകയില്ലല്ലോ എന്ന് നെഹ്റു വിചാരിച്ചു. അതുകൊണ്ട് ഒരു പേന അച്ഛനോട് ചോദിക്കാതെ നെഹ്റു എടുത്തു.

പിന്നീട് മുറിയിലേക്ക് വന്ന മൂത്ത ലാൽ തന്നെ മേശപ്പുറത്ത് ഉണ്ടായിരുന്ന രണ്ടു പേനകളിൽ ഒന്ന് നഷ്ടപ്പെട്ടതായി കണ്ടുപിടിച്ചു. എത്രയും വേഗം അന്വേഷിച്ച് പേന കണ്ടെത്തി എടുക്കാൻ അദ്ദേഹം ഭൃത്യന്മാരെ ശട്ടംകെട്ടി. പേനയെടുത്തത് തന്റെ മകൻ തന്നെയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ചോദിക്കാതെയും കാണാതെയും പേന എടുക്കുക, എടുത്തത് താനാണെന്ന് പറയാതിരിക്കുക ഇങ്ങനെ രണ്ടു തെറ്റാണ് നെഹ്റു ചെയ്തത്. അതിൽ ക്ഷുഭിതനായ മോത്തിലാൽ മകന് നല്ല രണ്ട് അടി വച്ചുകൊടുത്തു. ശരീരവും മനസ്സും വേദനിച്ച് കൊച്ചു നെഹ്റു കരഞ്ഞെങ്കിലും,  തന്റെ തെറ്റു മനസ്സിലാക്കുകയും അച്ഛനോട് കൂടുതൽ സ്നേഹം തോന്നുകയും ചെയ്തു. അതിനുശേഷം അച്ഛന് ഇഷ്ടമില്ലാത്ത ഒരു കാര്യവും നെഹ്റു ചെയ്തിരുന്നില്ല.
Share it:

Nehru

Post A Comment:

0 comments: