പക്ഷികളിലെ പാട്ടുകാരാണ് കുയിലുകൾ. ഇന്ത്യയിൽ 23 ഇനം കുയിലുകൾ ഉണ്ട്. മറ്റു പക്ഷികളുടെ കൂടുകൾ മുട്ടയിടുകയും അത് അടയിരുന്നു വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തേണ്ട ചുമതല ആ പക്ഷികളെ ഏൽപ്പിക്കുകയും ചെയ്യുന്നതിൽ കുയിലുകൾ കുപ്രസിദ്ധരാണ്. നമ്മുടെെെ നാട്ടിൽ കാണപ്പെടുന്ന ചില കുയിലുകളെ പരിചയപ്പെടാം ...
English Name :- KoelScientific Name:- Eudynamys scolopacea
നാട്ടുകുയിലിലെ ആൺപക്ഷിയെയും പെൺപക്ഷിയെയും കണ്ടാൽ രണ്ടിനം പക്ഷികളെ പോലെ ഇരിക്കും. കാക്കകളെ പോലെ കറുത്തുമെലിഞ്ഞതാണ് കരിങ്കുയിൽ എന്നു വിളിക്കുന്ന ആൺ പക്ഷികൾ. പുള്ളിക്കുത്തുകൾ ഉള്ള അല്പം തടിച്ച പെൺ പക്ഷികളെ പുള്ളി കുയിലുകൾ എന്നാണ് വിളിക്കുക. കൂഊ...... കൂവോ.... എന്നു നീട്ടി കൂവി നടക്കുന്ന ഈ കുയിലുകൾ മുട്ടയിടുന്നത് കാക്കക്കൂട്ടിലാണ്. പൊതുവേ പഴങ്ങളാണ് ഇവയുടെ ആഹാരം. പ്രത്യേകിച്ചും ആലിൻ പഴങ്ങൾ ധാരാളമായി തിന്നാറുണ്ട്.
0 Comments