പേപ്പാറ വന്യജീവി സങ്കേതം
അമ്പത്തിമൂന്നു ച.കി.മി വിസ്തീർണ്ണമുള്ള പേപ്പാറ വന്യജീവി സങ്കേതം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു
നെയ്യാർ വന്യജീവി സങ്കേതം
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിന് 100.32 ച.കി.മി വിസ്തീർണ്ണമുണ്ട്. 1984 ഓഗസ്റ്റ് 25 ന് ഈ വന്യ ജീവിസങ്കേതം നിലവിൽ വന്നു.
ഇടുക്കി വന്യജീവി സങ്കേതം
ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പഞ്ചോല, എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ് ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു.
പെരിയാർ കടുവ സങ്കേതം
കേരളത്തിലെ വന്യജീവിസംരക്ഷണ കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകത്തിന് ചുറ്റുമായാണ് ഈ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിലാണിത്. 1979 ൽ കടുവ സംരക്ഷണ പദ്ധതിയില്‍ ഈ പ്രദേശം ഉൾപ്പെടുത്തി.
ചിന്നാർ വന്യജീവി സങ്കേതം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യ ജീവി സങ്കേതത്തിന് 90.442 ച.കി.മി വിസ്തീര്‍ണമുണ്ട്. തമിഴ്നാട്ടിലെ വന്യജീവി സങ്കേതത്തിന്റെ തുടർച്ചയാണിത്. 1942 ൽ ഇത് സുരക്ഷിത വനമേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
ഇരവികുളം ദേശീയോദ്യാനം
വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. 1971ൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസഴ്സ് നിയമമനുസരിച്ച് ഇരവികുളം രാജമല എന്നീ ഭൂവിഭാഗങ്ങൾ സർക്കാരിന്റെ അധീനതയിലായി. ഈ പ്രദേശത്ത് ഇപ്പോൾ 794 വരയാടുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്
പറമ്പിക്കുളം വന്യജീവി സങ്കേതം
പാലക്കാട് ജില്ലയിൽ ആണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. 1973 ഫെബ്രുവരി 12ന് നിലവിൽ വന്ന പറമ്പിക്കുളം വന്യജീവി സങ്കേതം 225 ച. കീ.മി വിസ്തീർണ്ണമുള്ളതാണ്.
സൈലന്റ് വാലി
സൈരിന്ധ്രിവനം എന്ന് പേരായ സൈലന്റ് വാലിക്ക് ബ്രിട്ടീഷുകാരാണ് "താഴ് വര" എന്ന് അർത്ഥം വരുന്ന ഈ പേരിട്ടത്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം സൈലന്റ് വാലി സമുദ്രനിരപ്പിൽ നിന്നും ശരാശരി 1000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
കുമരകം പക്ഷിസങ്കേതം
കോട്ടയം ജില്ലയിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. വെമ്പനാട്ട് കായൽ കരയിൽ ഇത് സ്ഥിതിചെയ്യുന്നു. ദേശാടനപക്ഷികൾ അടക്കം ആയിരക്കണക്കിന് പക്ഷികൾ സ്വദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി ഇവിടെ പറന്നെത്തുന്നു
തട്ടേക്കാട് പക്ഷിസങ്കേതം
1983 ൽ പക്ഷി സംരക്ഷണ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ഈ കേന്ദ്രം,പ്രശസ്ത പക്ഷി നിരീക്ഷകൻ ആയ സാലിം അലി പലതവണ സന്ദർശിച്ചിട്ടുണ്ടെന്നത് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു..
പീച്ചി-വാഴാനി വന്യജീവി സങ്കേതം
തൃശ്ശൂർ ജില്ലയിലാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. പീച്ചി-വാഴാനി അണക്കെട്ടുകളുടെ പ്രദേശമാണിത്. 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്. 1958 ലാണ് ഇത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്..
ചിമ്മിണി വന്യജീവി സങ്കേതം
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെ പടിഞ്ഞാറുഭാഗത്ത് 75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം..
വയനാട് വന്യജീവി സങ്കേതം
വയനാട്ടിലെ വന്യജീവി സങ്കേതമാണിത്. വയനാട് വന്യജീവി സങ്കേതത്തിലെ ഭാഗമായ ബേഗൂർ, തോൽപ്പെട്ടി മേഖലയെ ബേഗൂർ സങ്കേതമെന്ന് പറയുന്നു. വയനാട്ടിലെ വന്യജീവി സങ്കേതത്തിലെ വിസ്തൃതി 344.46 ച.കി.മി കിലോമീറ്റർ ആണ്..
ആറളം വന്യജീവി സങ്കേതം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം...
0 Comments