പെരിസ്‌കോപ്പ്‌ ഉണ്ടാക്കാം

Share it:



പട്ടാളക്കാര്‍ക്ക്‌ കിടങ്ങുകളിലിരുന്ന്‌ പുറത്തെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നതിനും മുങ്ങിക്കപ്പലുകളിലെ യാത്രക്കാര്‍ക്ക്‌ ജലോപരിതലത്തിലെ കാഴ്‌ചകള്‍ കാണുന്നതിനും ഉപയോഗപ്രദമായ ഉപകരണമാണ്‌ പെരിസ്‌കോപ്പ്‌. ഇത്തരം ഒരു പെരിസ്‌കോപ്പ്‌ നിങ്ങള്‍ക്കും ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

രണ്ട്‌ ഇഞ്ചിന്റെ പി.വി.സി പൈപ്പ്‌ 1 മീറ്റര്‍, രണ്ട്‌ ഇഞ്ചിന്റെ പി.വി.സി എല്‍ബോ 2 എണ്ണം, രണ്ട്‌ ഇഞ്ചിന്റെ പി.വി.സി കണക്‌ടര്‍ 1, സമതല ദര്‍പ്പണം 2 ഇഞ്ച്‌, മൂന്നിഞ്ച്‌ വലിപ്പം, മുക്കാല്‍ ഇഞ്ച്‌ സ്‌ക്രൂ 2 എണ്ണം, പശ ആവശ്യത്തിന്‌.

നിര്‍മ്മിക്കുന്നവിധം

പി.വി.സി പൈപ്പ്‌ രണ്ട്‌ സമഭാഗങ്ങളായി മുറിക്കുക. അവ കണക്‌ടറിന്റെ ഇരുവശത്തുമായി കടത്തിവയ്‌ക്കുക. സമതല ദര്‍പ്പണങ്ങള്‍ എല്‍ബോകളുടെ ഉള്ളില്‍ 45 ചെരിവില്‍ ഉറപ്പിക്കുക. (ദര്‍പ്പണം ഒരു മരക്കട്ടയില്‍ ഒട്ടിച്ചശേഷം എല്‍ബോയുടെ ഉള്ളില്‍ കടത്തി സ്‌ക്രൂ ചെയ്യുകയോ ദര്‍പ്പണം മാത്രം പശകൊണ്ട്‌ ഒട്ടിക്കുകയോ ചെയ്യാം.) ഇപ്പോള്‍ പെരിസ്‌കോപ്പ്‌ റെഡിയായി. കണക്‌ടറിന്റെ ഇരുഭാഗത്തുമുള്ള കുഴലുകള്‍ ഏതുവേണമെങ്കിലും എല്ലാഭാഗത്തേക്കും തിരിച്ച്‌ കാഴ്‌ചകള്‍ കാണാം. 5 ഭാഗങ്ങളായി ഊരിയെടുത്ത്‌ എവിടെകൊണ്ടുപോയി വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ്‌ ഈ പെരിസ്‌കോപ്പിന്റെ മെച്ചം. ഉയരം കൂടുതല്‍ ആവശ്യമുള്ളതനുസരിച്ച്‌ പി.വി.സി പൈപ്പിന്റെ നീളം കൂട്ടിയാല്‍ മതി. നിശ്‌ചിത അനുപാതത്തിലും നിശ്‌ചിത സ്‌ഥാനത്തും അല്ല പെരിസ്‌കോപ്പിലെ ദര്‍പ്പണം ഉറപ്പിച്ചതെങ്കില്‍ പെരിസ്‌കോപ്പിലൂടെ ഒന്നും കാണില്ല. കാരണം കണ്ണാടിയില്‍ പതിക്കുന്ന പ്രകാശരശ്‌മി പ്രതിഫലിച്ച്‌ അടുത്ത കണ്ണാടിയില്‍ത്തട്ടി വീണ്ടും പ്രതിഫലിക്കുമ്പോഴാണ്‌ ഈ ഉപകരണത്തിലൂടെ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. പതനകോണും പ്രതിപതന കോണും തുല്യമായതുകൊണ്ട്‌ കൃത്യമായ കോണില്‍ കണ്ണാടികള്‍ ഉറപ്പിച്ചാല്‍ മാത്രമേ പെരിസ്‌കോപ്പിലൂടെ കാണാനാവൂ. വസ്‌തുവില്‍ നിന്നുള്ള പ്രകാശരശ്‌മിയും കണ്ണില്‍ പതിക്കുന്ന പ്രകാശരശ്‌മിയും തമ്മിലുള്ള കോണ്‍ 1800 കിട്ടുന്നതിനാണ്‌ രണ്ട്‌ ദര്‍പ്പണങ്ങളും 450 ചരിവില്‍ ഉറപ്പിക്കുന്നത്‌
Share it:

നിര്‍മാണം

Post A Comment:

1 comments: