ഭാരതരത്നം

Share it:
ഇന്ദിരാഗാന്ധി (1917-1984)



ഭാരതരത്നം നേടിയ ആദ്യ വനിത. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കമലാ നെഹ്‌റുവിന്റെയും പുത്രിയായി അലഹാബാദില്‍ ജനിച്ചു. 1959-ല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായി. 1966 ജനുവരി 24ന്‌ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1975 ജൂണ്‍ പന്ത്രണ്ടിന്‌ അലഹാബാദ്‌ ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കുകയും ആറു കൊല്ലത്തേക്ക്‌ ഒറ്റതെരഞ്ഞെടുപ്പിലും മത്സരിക്കരുതെന്ന്‌ വിധിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തു എന്നതായിരുന്നു കുറ്റം. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയുടെ സ്‌ റ്റേ ഉപയോഗിച്ച്‌ അധികാരത്തില്‍ തുടരുകയും 1975 ജൂണ്‍ 26ന്‌ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. 1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടു. 1980 ജനുവരിയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തിലെത്തി. 1984 ഒക്‌ടോബര്‍ 31ന്‌ അംഗരക്ഷകരായ ഇന്‍സ്‌പെക്‌ടര്‍ ബിയാന്ത്‌ സിംഗ്‌, കോണ്‍സ്‌റ്റബിള്‍ സത്‌വന്ത്‌സിംഗ്‌ എന്നിവരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു.




വി. വി. ഗിരി (1894-1980)



ഇന്ത്യയുടെ നാലാമത്തെ രാഷ്‌ട്രപതി. ഇന്ത്യയിലാദ്യമായി ആക്‌ടിങ്‌ പ്രസിഡന്റ്‌ സ്‌ഥാനം വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി, തൊഴിലാളി നേതാവ്‌. 1894 ആഗസ്‌റ്റ് 10ന്‌ ഒറീസയിലെ ഗഞ്ചം ജില്ലയില്‍ ജനിച്ചു. അഖിലേന്ത്യാ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസിന്റെസ്‌ഥാപകനേതാക്കളില്‍ ഒരാള്‍.







കെ. കാമരാജ്‌ (1903 - 1975)




ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും ദേശീയ നേതാവും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെഅധ്യക്ഷനായും (1964-67) മദ്രാസ്‌ സംസ്‌ഥാനത്തിലെ (ഇന്നത്തെ തമിഴ്‌നാട്‌) മുഖ്യമന്ത്രിയായും (1954-63) സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1903 ജൂലൈ 15ന്‌ തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ ജനിച്ചു. 1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. 1954-63ല്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി. പത്തുവര്‍ഷത്തിലേറെ അധികാരത്തിലിരുന്നവര്‍ പാര്‍ട്ടിയെ ശക്‌തമാക്കാന്‍ അധികാരമുപേക്ഷിക്കണമെന്ന കാമരാജ്‌ പദ്ധതി 1963 അഗസ്‌റ്റ് 10ന്‌ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി അംഗീകരിച്ചു. 1975 ഒക്‌ടോബര്‍ രണ്ടിന്‌ അന്തരിച്ചു.

മദര്‍ തെരേസ (1910-1997)



അനാഥരുടെയും അഗതികളുടെയും പാവങ്ങളുടെയും ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മ. മാസിഡോണിയയിലെ സ്‌കോപ്യെയില്‍ 1910 ആഗസ്‌റ്റ് 27ന്‌ ജനിച്ചു. ആഗ്നസ്‌ എന്നാണ്‌ യഥാര്‍ത്ഥ പേര്‌. ഭാരതരത്നം നേടുന്ന ഇന്ത്യന്‍ വംശജയല്ലാത്ത ആദ്യവ്യക്‌തി.1950-ല്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സ്‌ഥാപിച്ചു. പിന്നീട്‌ നിര്‍മ്മലഹൃദയം എന്ന പേരില്‍ അനാഥര്‍ക്കായി ഒരു കേന്ദ്രം സ്‌ഥാപിച്ചു. 1997 സെപ്‌റ്റംബര്‍ 5ന്‌ അന്തരിച്ചു.










 

വിനോബാ ഭാവെ (1895-1982)

സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയന്‍, ഭൂദാനപ്രസ്‌ദാനത്തിന്റെ ഉപജ്‌ഞാതാവ്‌, ആദ്യത്തെ മഗ്‌സാസെ അവാര്‍ഡ്‌ ജേതാവ്‌. പൗനാറിലെ സന്യാസി എന്നാണറിയപ്പെട്ടിരുന്നത്‌. 1895 സെപ്‌റ്റംബര്‍ 11ന്‌ മഹാരാഷ്‌ട്രയിലെ കൊളാബ ജില്ലയിലെ ഗഗോദ ഗ്രാമത്തില്‍ ജനിച്ചു. വിനായക്‌ നരഹരി ഭാവെ എന്ന്‌ യഥാര്‍ത്ഥ പേര്‌. ഗാന്ധിജിയാണ്‌ വിനോബാ ഭാവെയെന്നു പേരിട്ടത്‌. ഗീതാമാതാവ്‌ (ഭഗവത്‌ഗീതാ തര്‍ജ്‌ജമ), ഗീതാപ്രവചനം, സ്വരാജ്യശാസ്‌ത്രം, അടിസ്‌ഥാന വിദ്യാഭ്യാസം, സ്‌ഥിതി പ്രജ്‌ഞദര്‍ശനം, ഉപനിഷദ്‌ വ്യാഖ്യാനങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1982 നവംബര്‍ 15ന്‌ അന്തരിച്ചു.

ഖാന്‍ അബ്‌ദുള്‍ ഗാഫര്‍ഖാന്‍ (1890-1988)

ഖൈബര്‍ ചുരത്തിനു സമീപമുള്ള ഉത്ത്‌മന്‍സായി എന്ന സ്‌ഥലത്ത്‌ ജനനം. അതിര്‍ത്തി ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ചു. ബ്രിട്ടീഷിന്ത്യയിലും പാക്കിസ്‌ഥാനിലുമായി 30 വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടി. അക്രമാസക്‌തരായ പത്താന്‍വര്‍ഗക്കാരെ അഹിംസയിലേക്കു നയിക്കാനായി ജദിക്‌ വിദ്‌മത്‌ഗാര്‍ഈശ്വരന്റെ സേവകന്‍മാര്‍ എന്ന ഒരു സംഘടനയ്‌ക്ക് 1924ല്‍ രൂപംകൊടുത്തു. 1987-ല്‍ ഇന്ത്യയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ്‌ അദ്ദേഹത്തിന്‌ ഭാരതരത്നം സമ്മാനിക്കപ്പെട്ടത്‌. 1988 ജനുവരി 20-ന്‌ അദ്ദേഹം അന്തരിച്ചു.

എം. ജി. രാമചന്ദ്രന്‍ (1917 - 1987)



ചലച്ചിത്ര നടനും രാഷ്‌ട്രീയ നേതാവും ഭരണാധികാരിയും. ശ്രീലങ്കയിലെ കാന്‍ഡിയില്‍ 1917 ജനുവരി 17ന്‌ ജനിച്ച രാമചന്ദ്രന്‍ പിതാവിന്റെ മരണത്തെതുടര്‍ന്ന്‌ ബാല്യത്തില്‍ തന്നെ സ്വന്തം നാടായ പാലക്കാട്ടേക്കു വന്നു. ജീവിതക്ലേശംമൂലം സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. ഒരു നാടകസംഘത്തില്‍ ചേര്‍ന്ന്‌ ഊരുചുറ്റി വളര്‍ന്നു. റിക്ഷാക്കാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ദേശീയപുരസ്‌കാരം നേടി. 1972 ല്‍ ഡി.എം.കെ. യുമായി തെറ്റിപ്പിരിഞ്ഞ്‌ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ. ഐ. എ. ഡി. എം. കെ.) രൂപീകരിച്ചു. 1977 - ല്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1987 ഡിസംബര്‍ 2-ന്‌ അന്തരിച്ചു. മരണാനന്തരം ഭാരതരത്നം നല്‍കി ഇന്ത്യാഗവണ്‍മെന്റ്‌ ആദരിച്ചു. ഭാരതരത്നം നേടിയ ആദ്യ സിനിമാതാരമാണ്‌ എം. ജി. ആര്‍.
Share it:

ഭാരതരത്നം

Post A Comment:

0 comments: