എന്തുകൊണ്ട്? - പുതിയതായി ഒരു പംക്തി തുടങ്ങുന്നു.

Share it:
സാധാരണയായി , ചെടിയുടെ ഒരു കമ്പ് കുഴിച്ചു വച്ചാല്‍ അതൊരു പൂര്‍ണ ചെടിയായി വളര്‍ന്നുവരുന്നു. ജന്തുക്കളുടെയും മനുഷ്യന്റെയും കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ല എന്തുകൊണ്ടാണിങ്ങനെ ?

സസ്യകോശങ്ങള്‍ക്ക് ഒരു സംബുര്ന ചെടിയായി വളരാനുള്ള കഴിവുണ്ട്. എന്നാല്‍  ജന്തുക്കളുടെ കോശങ്ങള്‍ക്ക് ഈ കഴിവില്ല. അതുകൊണ്ട് ചെടികളെപോലെ മൃഗങ്ങളിലെ 'ശരീര'ഭാഗങ്ങള്‍ പുനര്‍ജനിച്ചുു പൂര്‍ണ മൃഗമായി വളരാന്‍ കഴിയില്ല

ഒരു കോശത്തിന് ഒരു പൂര്‍ണ ചെടിയായി പരത്യുല്‍പാദിപ്പിക്കാനുള്ള കഴിവിനെ ശാസ്ത്രം വിശേഷിപ്പിക്കുന്നത്  ടോട്ടിപൊട്ടന്‍സി[Totipotency ] (സംബുര്ന വളര്‍ച്ച ക്ഷമത) എന്നാണ്. സസ്യ കോശങ്ങള്‍ ടോട്ടിപൊട്ടന്‍സി പ്രദര്‍ശിപ്പിക്കുമ്പോള്‍ ജന്തു കോശങ്ങള്‍ക്ക് അതില്ല. ഇതാണ് ജന്തുകൊശങ്ങളെ സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന വിശ്വാസം . 

പരീക്ഷണങ്ങളിളുടെ ഉറപ്പിച്ചതുമാണ്. ജന്തുക്കളില്‍ ലൈംഗിക കോശങ്ങളുടെ (ജെം സെല്‍ ) സംഗലനത്തിലുടെ ഒരു ഭുണം ഉണ്ടാകുന്നു , അത് വളര്‍ന്നു അവയവങ്ങളായി മാറിയാലേ പൂര്‍ണ ജന്തുവായി തീരാന്‍ കഴിയു.

എന്നാല്‍ പതിനാല് വര്ഷം മുന്‍പ് , സാധാരണ ശരീര കോശത്തില്‍ നിന്ന് ഒരു പൂര്‍ണ മൃഗത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്നു (ക്ലോണ്‍ ചെയ്തു ) പരീക്ഷണങ്ങളിലുടെ ശാസ്ത്രജര്‍ തെളിയിച്ചു. അങ്ങനെയാണ് ഇയാന്‍ വില്‍മുട്ട് 'ഡോളി' എന്ന ആടിനെ സൃഷ്ടിച്ചത് . ഇതേ രീതിയില്‍ പരീക്ഷണം നടത്തി പല മൃഗങ്ങളെയും വളര്‍ത്തി എടുത്തിട്ടുണ്ട്.

ഇനി എന്തുകൊണ്ട്  സസ്യകോശങ്ങള്‍ക്ക് മാത്രം സ്വതസിദ്ദമായി സംബുര്ന വളര്‍ച്ച ക്ഷമത ഉണ്ടായി എന്ന് ചോദിച്ചാല്‍ ഇതിനു ഇതുവരെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നെ പറയാന്‍ ആകു. പ്രകൃതിയിലെ ഒരു സമസ്യയണിത്. 

ക്ലോണിംഗ് ക്വിസ് 

Subscribe to കിളിചെപ്പ് by Email
Share it:

എന്തുകൊണ്ട്?

Post A Comment:

1 comments:

  1. Article നന്നായിരിക്കുന്നു.
    പുതിയ പംക്തിക്ക് എല്ലാ ഭാവുകങ്ങളും ...

    ReplyDelete