പാഠം ഒന്ന് അടി

ബാലസാഹിത്യ ഇന്സ്ടിടുടിന്റെ തളിര് മാസികയില്‍ വന്ന ഒരു ഫീച്ചര്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഉള്പെടുതുകയാണ് .എല്ലാവരും വായിക്കു... അഭിപ്രായങ്ങള്‍ രുപികരിക്ക് ചര്‍ച്ച ചെയ്യു....
സര്‍ക്കസ് റിങ്ങിലെ മൃഗങ്ങളാണോ കുട്ടികള്‍? ചൂരലുമായി അനുസരണ പഠിപ്പിക്കുന്ന മൃഗശിക്ഷകരാണോ അദ്ധ്യാപകരും രക്ഷിതാക്കളും?
രാവിലെ ഉണരുന്നത് ഒരു വഴക്കിലേക്കാണെങ്കില്‍,സ്കൂളിലെത്തിയാല്‍ ഏതെങ്കിലും കാരണത്താല്‍ ഒരു അടിയോടെയാണ് എതിരേല്‍ക്കപ്പെടുന്നതെങ്കില്‍ എന്തു സങ്കടമാകും ഇല്ലേ? ചങ്ങലയ്ക്കിട്ടും തടിപിടിപ്പിച്ചും കഷ്ടം സഹിക്കുന്ന ആനകളുടെ കഥ വായിച്ചപ്പോഴും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷി/മൃഗക്കഥകള്‍ വായിച്ചപ്പോഴും നിങ്ങള്‍ക്ക് സങ്കടം വന്നില്ലേ? എത്ര തളിര്‍ ക്കൂട്ടുകാരാണ് കത്തയച്ച് സങ്കടം പങ്കുവച്ചത്. ആ സ്ഥാ നത്ത് നിങ്ങളോ,കൂട്ടുകാരോ, നിങ്ങളെപ്പോലുള്ള മറ്റു കൂട്ടുകാരോ ആണെങ്കില്‍ എന്ന് സങ്കല്പിച്ചു നോക്കിയിട്ടു ണ്ടോ? എന്താവും അവസ്ഥ അല്ലേ? തളിര് ചര്‍ച്ച ചെയ്യു ന്നത് ഈ ലക്കത്തില്‍ ആ വിഷയമാണ്. കുട്ടികള്‍ക്കെ തിരെ സ്കൂളിലും വീട്ടിലും നടക്കുന്ന പീഡനങ്ങള്‍. ഈ ചര്‍ച്ച നിങ്ങള്‍ക്കുമാത്രം വായി ക്കാനുള്ളതല്ല. സ്കൂളില്‍, വീട്ടില്‍, മുതിര്‍ന്നവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം. അതി ലൂടെ ഉണ്ടാകും ചില പ്രശ്ന പരിഹാരങ്ങള്‍.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്രത്തില്‍ ഇത്തരം കണ്ണീര്‍ക്കഥകള്‍ വരുകയാണ്. ഏറ്റവും ഒടുവിലത്തേതാണ് കണ്ണൂരിലെ ചെറുപുഴയിലെ സജിത്തിന്റേത്. ഒരു ടി വി വാങ്ങിക്കണമെന്ന ആഗ്രഹ ത്തോടെ സ്കൂളിലെ പഠന ത്തിനൊപ്പം ചെറുജോലികള്‍ ചെയ്തു കാശുണ്ടാക്കുകയായിരുന്നു ആ മിടുക്കന്‍. പൈസ കളയാതെ സൂക്ഷിക്കുക മാത്രമല്ല വീട്ടിലെ ചെലവുകളും ആ കൊച്ചുമിടുക്കന്‍ ചെയ്തിരുന്നു. എന്നാല്‍ മദ്യപനായ അച്ഛന്‍ മദ്യത്തിനു കാശുകൊടുക്കാത്തതിന്റെ പേരില്‍ ആ കൊച്ചുകുഞ്ഞിനെ തലയ്ക്കടിച്ചുകൊന്നു. കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നിരിക്കില്ല. എന്നാല്‍ അത്രയും മാരകമായി ആ അച്ഛന്‍ ആ പാവം കുഞ്ഞിനെ തല്ലി.
ശിക്ഷയിലൂടെ ഒരു കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും എന്ന പഴയ പഠനതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും പ്രാകൃതമായ ശിക്ഷാരീതികള്‍ നിലനില്‍ക്കുന്നത്. പ്രാകൃതമായ ആ തത്വങ്ങളെല്ലാം കാലഹരണപ്പെട്ടിട്ടും ശിക്ഷാരീതികള്‍ മാത്രം മാറ്റുവാന്‍ നാം തയ്യാറാവുന്നില്ല എന്നാണ് നമ്മുടെ ചുറ്റുവട്ടത്തു നടക്കുന്ന സംഭവങ്ങള്‍ കാണിക്കുന്നത്. പലപ്പോഴും കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനു കാരണമാകുന്നത്. മൂന്നരവയസ്സുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങള്‍ സ്വയം എഴുതുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കൈകൊണ്ട് സൂഷ്മമായ കാര്യങ്ങള്‍ ചെയ്യുവാനുള്ള നൈപുണി ലഭിച്ചിട്ടില്ലാത്ത പ്രായമാണത്. ഒരു ചിത്രം വരയ്ക്കുന്ന പോലെ തന്നെയാണ് അവര്‍ ആ സമയത്ത് അക്ഷരങ്ങളും എഴുതുന്നത്. കളികള്‍ തന്നെയാണ് ആ പ്രായത്തിലെ കുട്ടികളുടെ വളര്‍ച്ചയെ ക്രിയാത്മകമായി സ്വാധീനിക്കുന്ന ഘടകം. സമൂഹത്തിന്റെ ഒരുpadam3പരിച്ഛേദം തന്നെയാണ് കൂട്ടുകാരുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. 
ഓരോ പ്രായത്തിനനുസരിച്ചും കുട്ടികള്‍ക്കായി ഏതെല്ലാം തരം പഠനസമ്പ്രദായങ്ങള്‍ ആവിഷ്കരിക്കണമെന്നത് മനശാസ്ത്രജ്ഞര്‍ നിരന്തരമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ആധുനികതത്വങ്ങളുടെ അടിസ്ഥാനത്തിലായി രിക്കണം കുട്ടികള്‍ പഠനത്തെ സമീപിക്കേണ്ടത്. രക്ഷകര്‍ത്താക്കള്‍ക്ക് ഇതിനായുള്ള ബോധവ്ത്കരണം കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെ നല്‍കേണ്ടതുണ്ട്. സര്‍ക്കസ്സില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്ന രീതിയിലൂടെ കുട്ടിയെ പരിശീലിപ്പിക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും അറിവുണ്ടാകണം. അധ്യാപകരാകാന്‍ വേണ്ടിയുള്ള ടി ടി സി , ബി. എഡ് തുടങ്ങിയ കോഴ്സുകളിലെല്ലാം തന്നെ വിദ്യാഭ്യാസ മനശാസ്ത്രത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. എന്നിട്ടും അതിനു വിരുദ്ധമായി അധ്യാപകര്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. അധ്യാപന അഭിരുചിയുള്ളവര്‍ മാത്രം അധ്യാപകരാകുന്ന തരത്തില്‍ അധ്യാപനപരിശീലന കോഴ്സുകള്‍ പുനര്‍വിഭാവനം ചെയ്യണം. നമ്മുടെ പുതിയ കരിക്കുലവും വിദ്യാഭ്യാസ അവകാശ നിയമവും പരമ്പരാഗത അദ്ധ്യാപകരീതിയില്‍ നിന്നുള്ള വഴിപിരിയല്‍ ഒന്നുകൂടി അടിവരയിടുന്നു. വളര്‍ന്നുവരുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരു കുട്ടി ആര്‍ജ്ജിക്കുന്ന ഒട്ടേറെ അറിവുകളുണ്ട്. ഔപചാരികമായ വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകളുടെ എത്രയോ മടങ്ങാണ് ഈ അറിവുകള്‍. എന്നിട്ടും ഔപചാരികമായ ലഭിക്കുന്ന പാഠത്തില്‍ ഒരു ചെറിയ കാര്യം മനസ്സിലാക്കാന്‍ സമpadam2യമെടുക്കുന്നു എന്നപേരില്‍ ഒരു കുട്ടി ആക്രമിക്കപ്പെടുന്നത് മന:ശാസ്ത്രപരമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. നാം പറയുന്നതെല്ലാം അനുസരിക്കാനുള്ളതാണ് കുട്ടികള്‍ എന്ന ചിന്തയും ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരണയാകുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ കുട്ടിയെ അടിമയായി കാണുന്നതിനു തുല്യം തന്നെയാണ്. മുതിര്‍ന്നവരുടെ അധികാരങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ് രമവും അറിയാതെയാണെങ്കിലും ഇതിന്റെ പുറകിലുണ്ട്. 
കുട്ടികളുടെ മൌലികാവകാശമാ ണു സ്നേഹിക്കപ്പെടുക എന്നത്. അത് ലംഘിക്കുന്നവര്‍ ആരായാലും കുറ്റവാളികള്‍തന്നെ. 18 വയസ്സിന് താഴെ പ്രായമുള്ള ഏതൊരു കുട്ടിക്കുംമേല്‍ നടത്തുന്ന ഏതു തരത്തിലുള്ള സ്നേഹരഹിത പെരുമാറ്റങ്ങളും - അതു ഗാര്‍ഹികമാകാം, സ്കൂളില്‍ നിന്നാകാം - കുറ്റകരമാണ്. ലോകാരോഗ്യസംഘടന കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങളെ തരംതിരിച്ചിട്ടുണ്ട്. അതില്‍ ശരീരഭാഗങ്ങള്‍ പൊള്ളിക്കുക, അടിക്കുക, ഇടിക്കുക, കുത്തു ക, പിടിച്ചുകുലുക്കുക, തൊഴി ക്കുക, ക്രൂരമായി മര്‍ദ്ദിക്കുക, തള്ളിയിടുക എന്നിങ്ങനെ ഏതുതരത്തിലുള്ള പീഡ നവും ശാരീരിക പീഡന ത്തിന്റെ പരിധിpadam4യില്‍ വരും. കുട്ടിയെ ബോധപൂര്‍വ്വം ഉപദ്രവിക്കണമെന്നുകരുതി ചെയ്യുന്നതല്ലെങ്കില്‍പ്പോലും അതു ശിക്ഷാര്‍ഹമത്രെ. കുട്ടിയുടെ പ്രായത്തിന് അനുസൃത മല്ലാത്ത ശിക്ഷാവിധികള്‍ ഒരുപക്ഷേ അച്ചടക്കം നടപ്പിലാക്കാനോ അനുസരണശീലം വളര്‍ത്താനോ ആകാം. എന്നാലും അടി വേണ്ട. ഇരുട്ടുമുറിയില്‍ പൂട്ടിയിടുക, ഭീഷണിപ്പെടുത്തുക, കെട്ടിയിടുക എന്നിങ്ങനെ യുള്ള ശിക്ഷാനടപടികള്‍ കുട്ടികളില്‍ മാനസികാഘാതം ഉണ്ടാക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയു ന്നത്. കുട്ടിയോടു പരുഷവാ ക്കുകളില്‍ സംസാരിക്കുക, അശ്ളീലപദങ്ങള്‍ പ്രയോഗിക്കുക, കഠിനമായി ശകാരി ക്കുകയെന്നതും മാനസിക വൈഷമ്യത്തിന് കാരണമാകാം. ശരിയായ സമയത്ത് ഭക്ഷണം നല്‍കാതിരിക്കല്‍, പോഷകമൂല്യമുള്ള ഭക്ഷണം നല്‍കാതിരിക്കല്‍, ആവശ്യത്തിന് വസ്ത്രം നല്‍കാതിരിക്കല്‍, വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കല്‍ എന്നിവ കുട്ടിയെ അവഗണിക്കുന്നതിനുതുല്യമാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കുട്ടിയെ യഥാസമയം സ്കൂളില്‍ അയക്കാതിരിക്കല്‍, ശരിയായ വിദ്യാഭ്യാസം നല്‍കാതിരിക്കല്‍, കുട്ടികള്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാതിരിക്കല്‍ എന്നിവയും അവഗണനപ്പട്ടികയില്‍ വരും. ചുരുക്കത്തില്‍ അച്ഛന്റെയും അമ്മയുടെയും അദ്ധ്യാപകരുടെയും മുതിര്‍ന്നവരുടെയും ശ്രദ്ധയും കരുതലും സ്നേഹവും ലാളനയും വാത്സല്യവും അനുഭpadam1വിക്കേണ്ട പ്രായമാണ് കുട്ടികളുടേത്. അവിടെ ചൂരലിന്റെ ആവശ്യം വരില്ല. നന്നായി വളര്‍ത്തുന്ന നല്ല വെള്ളവും വളവും ആവശ്യത്തിന് സൂര്യപ്രകാശവും ലഭിക്കുന്ന ചെടി നല്ലതുപോലെ പുഷ്പിക്കുകയും കായ്ക്കുകയും  ചെയ്യും. 
നിങ്ങളുടെ കുട്ടികള്‍ക്ക് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വെള്ളവും വളവും നല്‍കിനോക്കൂ. അവര്‍ ഉത്തമപൌരരാകും. തീര്‍ച്ച. നമുക്കു ചൂരല്‍ വടികള്‍ ദൂരെയെറിയാന്‍ സമയമായി.
 
തെത്സുഗോ കുറോയാനഗി എഴുതിയ 'ടോട്ടോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി' എന്നൊരു പുസ്തകമുണ്ട്. ഒരു ജീവിതകഥ കൂടിയാണത്. മാതാപിതാക്കളും അധ്യാപകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്. വികൃതിയായ ഒരു പെണ്‍കുട്ടിയാണ് അതിലെ കഥാപാത്രം. അതി ലെ ടോമോ എന്ന സ്കൂള്‍ നല്‍കുന്ന പാഠം ഉള്‍ക്കൊള്ളാ ന്‍ നമുക്കാവണം. അടിയെ പേടിക്കാതെ, കുത്തുവാക്കുകളെ പേടിക്കാതെ, അപകര്‍ഷതാബോധങ്ങളില്ലാതെ, സമത്വഭാവനയോടെ ഏതൊരു കുട്ടിക്കും തന്റെയുള്ളിലെ സര്‍ഗ്ഗവാസനകളെ പൂര്‍ണ്ണമായും പുറത്തു കൊണ്ടു വരാന്‍ കഴിയുന്ന അന്തരീക്ഷം. അവിടെ പഠനമെന്നത് നിര്‍ബന്ധിതമായി നടക്കുന്ന ഒന്നല്ല. തികച്ചും വ്യത്യസ്തങ്ങളായ ശേഷികളും അഭിരുചികളും ഉള്ള കുട്ടികളെ അധികാരപ്രയോഗങ്ങളുടെ അകമ്പടിയില്ലാതെ മികച്ച പൌ രരായി വാര്‍ത്തെടുക്കുന്നതെങ്ങിനെയെന്നു ഈ പുസ്തകം പറഞ്ഞു തരും. കൂട്ടുകാരും ടോട്ടോ ചാന്‍ വായിക്കൂ , അമ്മയോടും അച്ഛനോടും വായിക്കാന്‍ പറയൂ. ഒരു പുതിയ വെളിച്ചമായി അതു മാറിയേക്കാം...
രക്ഷകര്‍ത്താക്കളാണ് അച്ഛനമ്മമാര്‍.  ജനിച്ച നിമിഷം മുതല്‍ തിരിച്ചറിവാകുന്ന നിമിഷം വരെ എല് ലാത്തരം ആപത്തുകളില്‍ നിന്നും രക്ഷിച്ചു പരിപാലിച്ച് വളര്‍ത്തുന്നവര്‍ക്കാണ് ആ പദം ഇണങ്ങുക. ഗുരുശബ്ദത്തിന് അജ്ഞതയകറ്റുന്നയാള്‍ എന്നര്‍ത്ഥം. രക്ഷിതാവും ഗുരുവും ആ വാക്കുപോലെ തന്നെ പവിത്രമായ കാര്യങ്ങള്‍ ചെയ്യേണ്ടവരാണ്. അജ്ഞാനമില്ലാതാക്കി വെളിച്ചം പകര്‍ന്ന്, രക്ഷിച്ച് പരിപാലിക്കേണ്ടവര്‍ ആ അര്‍ത്ഥവും പവിത്രതയും മറക്കുകയാണോ? ഓമനിച്ചുവളര്‍ത്തേണ്ട പ്രായത്തില്‍ പൊന്നോമനകളെ പീഡിപ്പിക്കുന്നവര്‍ എപ്പോഴെങ്കിലും മാമ്പൂമണമുള്ള സ്വന്തം ബാല്യകാലം ഓര്‍ത്തുനോക്കിയിട്ടുണ്ടോ?
കിളിചെപ്പിന്റെ നന്ദി........ രാധിക സി നായര്‍  ,നവനീത്  കൃഷ്ണന്‍ എസ്

Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
1 Comments for "പാഠം ഒന്ന് അടി"

കൊള്ളാം.
ശ്രദ്ധാർഹമായ ലേഖനം.
ഇതിവിടെ ഇട്ടതിന് അഭിനന്ദനങ്ങൾ!

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top