ഓണം - ഐതിഹ്യകഥകൾ

പോയ കാലത്തിന്റെ സ്മൃതികളുമായി വീണ്ടും ഒരു ഓ ണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതി-മത-ചിന്ത കൾ മറന്ന് ഓണമാഘോഷിക്കുന്നു. ഈ ആഘോഷ തിമിർപ്പിന് അരങ്ങൊരുക്കുകയാണ് പ്രകൃതിയും. മുക്കുറ്റി, തുമ്പ തുടങ്ങി എത്രയെത്ര പൂക്കൾ. പുതിയ കാലം പക്ഷേ, അങ്ങാടിപ്പൂക്കളുടെ കാലമാണ്. എങ്കിലും കൂട്ടുകാർ നമ്മുടെ തൊടിയിലും ചുറ്റിലും ഓണത്തെ വരവേൽക്കാൻ പ്രകൃതിയൊരുക്കിയ ഈ പൂക്കളെ തിരിച്ചറിയില്ലേ. ഓണം ഓഫർ, ഓണം മെഗാമേള, ഓണം വിറ്റഴിക്കൽ വിൽപ്പന തുടങ്ങി ഇന്നിന്റെ ഓണവിശേഷങ്ങൾ ധാരാളം. പോയകാലത്തെ - ഓണക്കളികളും ഓണപ്പൂക്കളും ഓണച്ചൊല്ലുകളും ഓണസദ്യയുമെല്ലാം പരിചയപ്പെടുത്തുകയാണ് ഇന്നിയുള്ള ദിനങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട കിലിചെപ്പ് എല്ലാ കൂട്ടുകാർക്കും കിളിചെപ്പിന്റെ ഓണാശംസകൾ

ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യകഥകൾ ഏറെയാ ണ്. മഹാബലിയുടെ കാലത്തെ ദേശീയ സമൃദ്ധിയെ ഓർമപ്പെടുത്തുകയാണ് ഓണം എന്നതാണ് ഇതിൽ മുഖ്യം. വർഷം തോറും ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഹാബ ലി തന്റെ പ്രജകളെ കാണാനെത്തുന്നു എന്നതാണ് ഇതിനു പിന്നിലെ സങ്കല്പം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടാൻ തൃക്കാക്കര വാണ മഹാബലിപ്പെരുമാൾ കല്പ്പിച്ചുവെന്നതാണ് മറ്റൊരു കഥ. പരശുരാമൻ കേരളം സന്ദർശിക്കുന്നതിന്റെ ഓർമ പുതുക്കലാണ് ഓണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കേരള ത്തിൽ ഒരുകാലത്ത് പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ഓണമെന്നു മറ്റൊരു വാദമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ചേരമാൻ പെരുമാൾ മക്കയിലേക്ക് തിരിച്ചതെന്നും അതിന്റെ സ്മരണയാണ് ഓണമെന്നും മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ വിളവെടുപ്പുത്സവമാണ് ഓണമെന്നും മലബാറിൽ കൊല്ലവർഷപ്പിറവി കുറിക്കുന്ന ദിവസമാണ് ഓണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഓണാഘോഷവുമായി ബന്ധപ്പെട്ടു ചരിത്രകാരന്മാർ മുന്നോട്ടുവയ്ക്കുന്നു.
ഐതിഹ്യകഥകളെന്തുമാവട്ടെ ഓണം മലയാളിയുടെ പ്രിയപ്പെട്ട ഉത്സവമാണ്. ലോകമെങ്ങുമുള്ള മലയാളികൾ ഓണത്തെ അത്യാഹ്ലാദത്തോടെ വരവേൽക്കുന്നു. മാലോകരെല്ലാരും ഒന്നുപോലെ കഴിഞ്ഞ ഇന്നലെകളെ ഓർമിപ്പിക്കുകയാണ് ഓണക്കാഴ്ച കൾ. ഓണക്കാലത്ത് അണി ഞൊരുങ്ങുന്ന പ്രകൃതിയും ഈ മഹോത്സവത്തിന്റെ മാറ്റുകുട്ടുന്നു.
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.