താൻ സിംഹമാണ് എന്നു തുറന്നു പറയാൻ മടിക്കാത്ത സിംഹമായിരുന്നു സർ സി വി രാമൻ. പ്രശസ്തമായ ആ കഥ ആദ്യംതന്നെ പറയാം, ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് 1934ൽ സി വി രാമനാണ് തുടങ്ങിയത്. 1968ൽ സി വി രാമന് 80 വയസ് തികഞ്ഞു. ആ വർഷ ത്തെ അക്കാദമി വാർഷികയോഗത്തിൽ രാമനെ അനു മോദിക്കാൻ പ്രത്യേകയോഗം ആരാധകർ സംഘടിപ്പിച്ചു അനേകം പേർ രാമനെ സ്
തുതിച്ചു സംസാ
രിച്ചു. രാമൻ അതിലൊന്നും വലിയ താൽപര്യം കാ ണിക്കാതെ നിശ്ശ
ബ്ദനായി ഇരുന്നു. അവസാനം മറുപടി പ്രസംഗ സമയത്ത് എഴുന്നേറ്റ എല്ലാവർക്കും നന്ദി പറഞ്ഞു. എന്നിട്ട് ത ന്റെ ഉള്ളിൽ തോന്നിയ വികാരവും പങ്കുവച്ചു. "എനി ക്ക് ഒരു സിംഹത്തിന്റെ ഹൃദയമാണുള്ളതെന്ന കാര്യം ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശി ച്ചു". അതേ ; സിംഹത്തിന്റെ ഉശിര്, ആജ്ഞാശക്തി, ആത്മവിശ്വാസം, തലയെടുപ്പ് സി വി രാമന് അതുണ്ടായി രുന്നു. ഉണ്ടായിരുന്ന കാര്യം ആ മഹാൻ അറിയുകയും ചെയ്യാമായിരുന്നു. അതായിരുന്നു സി വി രാമൻ!
സർ ചന്ദ്രശേഖര വെങ്കിട്ടരാമൻ.എഫ്.ആർ.എസ് (Sir Chandrasekhara Venkata Raman FRS) ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ശാസ് ത്രജ്ഞനാണ് ശാസ്ത്രത്തിൽ ഇന്ത്യയിലെ (ഏഷ്യയിലെയും) ആദ്യത്തെ നൊബേൽ സമ്മാന ജേതാവാണ് അദ്ദേഹം. പ്രകാശപ്രകീർണനത്തെപ്പറ്റിയുള്ള പഠന ഫലമായി കണ്ടെത്തി യ രാമൻ ഇഫക്ടിനാണ് നൊബേൽ സമ്മാനം ലഭിച്ചത് (1930). 1954ൽ അദ്ദേഹത്തിന് ഭാരതരത് നവും ലഭിച്ചു.
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം
1 Comments
good, is it possible to start a series to introduce Indian scientist invention as well as mathematicians
ReplyDelete( Old and New )