ഓണം - ഓണപ്പൂക്കളം

Share it:
പ്ര ത്യേകം മെഴുകിയുണ്ടാക്കിയ കളത്തിലാണ് പൂവിടുക. സാധാരണകളും വൃത്താകൃതിയിലാ യിരിക്കും. അത്തംമുതൽ പത്തു ദിവസമാണ് ഓണപ്പൂക്കളം. ആദ്യദിവസം ഒരു നിറത്തിൽ പൂവ് തുടങ്ങി പത്താംദിവസം പത്തു നിറത്തിലുള്ള പൂക്കളിടുന്നു. കളത്തിന്റെ നടുവിലായി ചെമ്പര ത്തിപ്പു, കോളാമ്പിപ്പു തുടങ്ങിയവ ഈർക്കിലിൽ കോർത്ത് കുട കുത്താറുണ്ട്. ഓണക്കാല ത്ത് പ്രകൃതിയും പൂത്തൊരുങ്ങി നിൽക്കു കയാണ്.

ചെറുതും വലുതുമായി പല വർ ണങ്ങളിൽ പല ആകൃതികളിൽ എത്രയെത്രെ പൂക്കൾ ഉണ്ടെനോ? തുമ്പ, മുക്കുറ്റി, കുമ്പളം, ചെമ്പരത്തി, അരളി, പൂവാങ്കുറുന്നില, കറു ക, ഉഴിഞ്ഞ, നിലപ്പന, കൃഷ്ണക്രാന്തി, കണ്ണാ ന്തളി, കദളി, കായാമ്പു, കോളാമ്പി, നെല്ലി, അരി പ്പുവ, മന്ദാരം തുടങ്ങി ന മുക്കുചുറ്റുമുള്ള പൂക്ക ളെ കണ്ടറിയാനും തൊട്ടറിയാനും കൂട്ടുകാർ ശ്രമിക്കുമല്ലോ.
അങ്ങാടിപ്പുക്കളിൽനിന്നു വ്യത്യസ്തമായി നമ്മുടെ നാട്ടിൽ കാണു ന്ന കുഞ്ഞുപൂക്കളെ അടുത്തറിയാൻ കിട്ടുന്ന ഒരവസരവും കൂട്ടുകാർ പാഴാക്കരുത്.

കാക്കപ്പൂ
നെൽപ്പാടങ്ങളിൽ കടുംനീലനിറത്തിൽ ചിതറിക്കിടക്കുന്ന മുത്തുകൾപോലെ വിരിഞ്ഞുനിൽക്കുന്ന കാക്കപ്പൂവ്. നെൽപ്പാടങ്ങൾ അപ്രത്യക്ഷമായതോ ടെ കാക്കപ്പുക്കളും കാണാനില്ല. ലെൻറി ബുലാറിയേസിയേ കുടുംബത്തിൽ പെട്ട കാക്കപ്പുവിന്റെ ശാസ്ത്രനാമം യൂട്രിക്കുലേറിയ റെറ്റിക്കുലേറ്റ എന്നാണ്.



തുമ്പപ്പൂ
 ത്തം നാൾ തുമ്പയും തുളസിക്കതിരുമാണ് പൂക്കള ത്തിന് പ്രധാനം തുമ്പക്കുടം കൊണ്ടാണ് ഓണത്തപ്പനെ അലങ്കരിക്കുന്നത്. തൃക്കാക്കരയപ്പനെ വരവേൽക്കാനായി തിരുവോണ നാളിന് നിവേദിക്കുന്ന പുവടയിലും തുമ്പപ്പു ചേർക്കാറുണ്ട്. കർക്കടകമാസത്തിൽ തുമ്പപ്പൂവും വെരുകിൻപൂവും ചേർത്തുകെട്ടി ശ്രീപരമേശ്വരന് അർപ്പിക്കുന്ന തുമ്പയും വെരുകും ചാർത്തുക എന്നൊരു ചടങ്ങ് മുമ്പുണ്ടായിരുന്നു. കരിത്തുമ്പ, പെരുന്തുമ്പ എന്നീ രണ്ടുതരം തുമ്പച്ചെടികളുണ്ട്. തുമ്പച്ചെടിയുടെ ശാസ്ത്രനാമം ല്യൂക്കസ് അസ്പെര കുടുംബം; ലാമിയേസി.


മുക്കുറ്റി
പൂക്കളത്തിന് സ്വർണത്തിളക്കമേകാൻ മുക്കൂറ്റിപ്പു തന്നെവേണം. പൂ വട്ടിയെക്കാളും മുക്കുറ്റിപ്പു ശേഖരിക്കാൻ സൗകര്യം പച്ചിലക്കുമ്പിളിലാണ് തുമ്പയെപ്പോലെത്തന്നെ മുക്കുറ്റിയും ഒരൗഷധസസ്യമാണ്. ചെറിയ മുറിവിനും പനിക്കും മുക്കുറ്റിച്ചാറ് വിശേഷൗഷധമാണ്. മുക്കുറ്റിയുടെ ശാസ്ത്രനാമം ബയോഫൈം സെൻസിറ്റേവം എന്നാണ്. കുടുംബം ഓക്സാലിഡേസിയേ
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം
Share it:

Onam

Post A Comment:

1 comments:

  1. ഹൃദയം നിറഞ്ഞ ഓണാശംസകൾ

    ReplyDelete