റഷ്യൻ ചായസംസ്കാരം

Share it:
1650കളിൽത്തന്നെ റഷ്യൻ സാമ്രാജ്യം ജപ്പാനും ചൈനയുമായി തേയില വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ ശ്രമിക്കുകയായിരുന്നു. റഷ്യയുടെ ചായഭ്രമം തുടങ്ങുന്നതു മോസ്കോയിലെ ചൈനീസ് എംബസി റഷ്യൻ ചകവർത്തിയായിരുന്ന സർ അലെക്സിസിന് കുറച്ചു തേയിലപ്പെട്ടികൾ സമ്മാനിക്കുന്നതോടെയാണ്. 1689 ലെ വ്യാപാര ഉടമ്പടി പ്രകാരം ചൈനയും റഷ്യയും അങ്ങോട്ടുമിങ്ങോട്ടുമുള്ള ചരക്കുനീക്കം ആരംഭിച്ചു. പക്ഷെ വ്യാപാരം അത്രയ്ക്കു സുഗമമായിരുന്നില്ല. ആ വ്യാപാരയാത്ര 11000 മൈലുകൾ നീണ്ടതും ആറുമാസത്തിലേറെ സമയമെടുക്കുന്നതുമായിരുന്നു. 200 മു തൽ 300 ഒട്ടകങ്ങളെ ഈ ചരക്കുനീക്കത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ അനന്തരഫലം തേയിലയുടെ ഉപയോഗം സമ്പന്നർക്കുമാത്രമായി ചുരുങ്ങി എന്നതായിരുന്നു.
1796 ൽ കാതറീൻ രാഞ്ജി അന്തരിച്ചതോടെ തേയിലയുടെ നികുതി എടുത്തുകളയുകയും തേയിലയുടെ ഉപയോഗം റഷ്യയിൽ വർദ്ധിക്കുകയുംചെയ്തു. സമൊവറുകളാണ് റഷ്യയിൽ ചായ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നത്. ഒരേസമയം 40 കപ്പു ചായ വരെ ഉണ്ടാക്കാനും ദീർഘനേരം അതിന്റെ ചുടു നിലനിർത്താൻ സാധിക്കും എന്നുള്ളതായിരുന്നു ഇതിന്റെ ഗുണം. റഷ്യക്കാർ ചായയിൽ പഞ്ചസാരയും തേനും ജാമുമൊക്കെ ചേർത്തുപയോഗിച്ചു.
ആയിരത്തിത്തൊള്ളായിരത്തോടുകൂടി ട്രാൻസ് സൈബീരിയൻ റെയിൽവേപാത നിലവിൽ വരുകയും ഒട്ടകങ്ങൾ വഴിയുള്ള ചരക്കുനീക്കം നിർത്തുകയും ചെയ്തു. ഒപ്പം തന്നെ റഷ്യൻ വിപ്ലവം ആവിർഭവിക്കുകയും റഷ്യൻ സമൂഹം വോഡ്കയൊടുകൂടി ചായ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോഴും റഷ്യയുടെ ദേശിയപാനീയം ചായ ആണ്
Share it:

ചരിത്രം

ചായ

Post A Comment:

0 comments: