ഐക്യരാഷ്ട്രസഭ

Share it:
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സാർവദേശീയ രംഗത്തുണ്ടായ സുപ്രധാനമായ വികാസം ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണമാണ്. ലോകസമാധാനവും സുരക്ഷിതത്വവും പരിപാലിക്കുന്നതിന് സാർവദേശീയമായൊരു സംഘടന അനിവാര്യമാണെന്ന് രണ്ടാം ലോകയുദ്ധത്തിന്റെ വിനാശങ്ങൾ മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയുണ്ടായി. സർവനാശമായ യുദ്ധങ്ങൾ ഒഴിവാക്കി മനുഷ്യരാശിക്ക് ആകമാനം നീതിപൂർവ്വമായ ഒരു ജീവിതം ഉറപ്പു വരുത്തുന്നതിനു വേണ്ടി അത്തരമൊരു സംഘടന സ്ഥാപിക്കണമെന്ന ആവശ്യം നാനാഭാഗത്തു നിന്നും ഉയർന്നു വന്നു. സഖ്യശക്തികളാണ് ലോകസമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു ആഗോള സംഘടന രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തത്.

അറ്റ്ലാന്റിക് പ്രമാണം
UNOയുടെ രൂപവത്കരണത്തിന് വഴിയൊരുക്കിയ പ്രഥമ സമ്മേളനം 1941 ആഗസ്റ്റിൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലിൽ വച്ചാണ് നടന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിലും അമേരിക്കൻ പ്രസിഡൻറായിരുന്ന റൂസ് വെൽറ്റും തമ്മിൽ നടത്തിയ ഈ കൂടിക്കാഴ്ചയുടെ അവസാനം അവരൊരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കുകയും ചെയ്തു. അറ്റ്ലാന്റിക് പ്രമാണം എന്ന പേരിൽ ഇതറിയപ്പെടുന്നു.
Share it:

Post A Comment:

0 comments: