കൃഷിയും ഞാറ്റുവേലയും

Share it:
മീനമാസം മുതൽ അടുത്ത മേടമാസം വരെ 12 മാസങ്ങളിലായാണ് ഇരുപത്തേഴു ഞാറ്റുവേലകൾ. ഞാറ്റുവേല എന്നാൽ ഞായറിന്റെ വേള അഥവാ സൂര്യന്റെ വേള എന്നാണ് അർത്ഥം. 27 നക്ഷത്രങ്ങളിൽ ഓരോന്നിന്റെയും അടുത്ത് സൂര്യൻ നിലകൊള്ളുന്ന പതിമൂന്നര ദിവസമാണ് അതതു നക്ഷത്രത്തിന്റെ ഞാറ്റുവേലയായി അറിയപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രാധാനപ്പെട്ട തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസം ആണ്. അശ്വതി ഞാറ്റുവേല മുതൽ രേവതി ഞാറ്റുവേല വരെ ഒരോ ഞാറ്റുവേലക്കാലത്തിന്റെയും പ്രത്യേകത മനസ്സിലാക്കി ഓരോ ഞാറ്റുവേലയ്ക്കും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നതിന് വ്യക്തമായ കലണ്ടർ പഴമക്കാർ തയാറാക്കിയിരുന്നു.

തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യും എന്നും തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വയിൽ എന്നും ചൊല്ലുകളുണ്ട്. സമൃദ്ധമായ വെയിൽ, പെയ്തൊഴിയാത്ത മഴ, തെക്കുപടിഞ്ഞാറൻ കാറ്റ് എന്നിവ തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകതകളാണ്. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ അവസാന സമയത്ത് മഴ പെയ്യും എന്നാണ് വിശ്വാസം. കുരുമുളക് കൃഷിയ്ക്ക് പറ്റിയ സമയം തിരുവാതിര ഞാറ്റുവേലയാണ്.

ഞാറ്റുവേലകളും ബന്ധപ്പെട്ട കൃഷികളും


  • അശ്വതി - ചാമ
  • രോഹിണി- പയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്
  • തിരുവാതിര - അമര, കുരുമുളക് , തെങ്ങ്
  • മകം - എള്ള്
  • അത്തം - വാഴ
  • ഭരണി - മത്തൻ, കുമ്പളം, പാവൽ, വെണ്ട
Share it:

കൃഷി

Post A Comment:

0 comments: