കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ പഴഞ്ചൊല്ലുകളും കടംകഥകളും പദപ്രയോഗങ്ങളും പേരുകളും ഭാഷയിൽ വികസിച്ചു വന്നീട്ടുണ്ട്. അത്തരം ചില പഴഞ്ചൊല്ലുകൾ ഇതാ:
- മത്തൻ നട്ടാൽ കുമ്പളം മുളയ്ക്കുമോ?
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
- മകരത്തിൽ മഴ പെയ്താൽ മണ്ണിന് വാതം പിടിക്കും.
- സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം.
- അത്തം ഇരുണ്ടാൽ ഓണം വെളുക്കും
- ചെമ്മാനം കണ്ടാൽ അമ്മാസത്തിൽ മഴയില്ല.
- മുതിരയ്ക്ക് മൂന്നു മഴ.
- നട്ടുച്ചയ്ക്ക് പെയ്താതാൽ എട്ടുച്ചയ്ക്ക് പെയ്യും.
- വിരിപ്പ് നട്ടുണങ്ങണം മുണ്ടകൻ നട്ട് മുങ്ങണം .
കൃഷിപ്പദങ്ങൾ
ചില കൃഷിപ്പദങ്ങൾ നോക്കൂ
- മുണ്ടകൻ
- വിരിപ്പ്
- ഇരിപ്പൂ
- പൊക്കാളി
- ഏറ്
- വിഷുച്ചാൽ
- പതം
- വല്ലി
- കൈക്കോട്ട് _
0 Comments