ലേഡി ഡിറ്റക്റ്റീവ്

Share it:
നാണം കുണുങ്ങിയും ശാന്ത സ്വഭാവക്കാരനായിരുന്നു അഗത എന്ന കൊച്ചു പെൺകുട്ടി. പക്ഷേ, അവൾക്ക് വായിക്കാനേറെ ഇഷ്ടമോ ? ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ കഥകളും. മുതിർന്നപ്പോൾ അഗത കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും അവയുടെ അന്വേഷണങ്ങളും നിറഞ്ഞ നോവലുകൾ രചിച്ചു. അങ്ങനെ ലോകപ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റായി അഗതാ ക്രിസ്റ്റി പേരെടുത്തു.

1890 സെപ്റ്റംബർ 15ന്  ഇംഗ്ലണ്ടിലെ ടോർക്വേയിൽ ജനിച്ച അഗത ക്രിസ്റ്റിയുടെ ശരിയായ പേര് ക്ലാരിസ്സ മാർഗരറ്റ് ബോഹമർ എന്നായിരുന്നു. ആദ്യകാലങ്ങളിൽ അറിയപ്പെട്ടത് അഗത മില്ലർ എന്നും

1915ൽ അഗത റോയൽ ഫ്ളൈയിങ്ങ് കോർ ഓഫീസറായിരുന്ന ആർച്ച് ബാൾഡ് ക്രിസ്റ്റിയെ വിവാഹം ചെയ്തതോടെ പേര് അഗത ക്രിസ്റ്റി എന്നാക്കി.'ദി മിസ്റ്റീരിയസ് അഫയർ അറ്റ് സ്റ്റൈൽ' എന്ന നോവൽ അക്കാലത്താണ് രചിച്ചത്.1926 ൽ 'ദി മർഡർ ഓഫ് റോജർ അക്യോസ്' എന്ന നോവൽ പുറത്തിറങ്ങിയതോടെ അഗത പ്രശസ്തിയിലേക്കെത്തി.

ആർച്ച് ബാൾഡ് ക്രിസ്റ്റിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ അഗത 1930-ൽ മാക്സ് മാലോവനെ വിവാഹം ചെയ്തു. പുരാവസ്തു ഗവേഷകനായ മാക്സ് മാലോവനുമൊത്തുള്ള ജീവിതവും തന്റെ ആസ്പത്രി സേവനവും നോവലുകൾക്ക് കൂടുതൽ മിഴിവേകാൻ അഗതയെ സഹായിച്ചു. 'മർഡർ ഇൻമെസപ്പൊട്ടേമിയ ', 'ഡെത്ത് ഓൺ ദി നൈൽ ' എന്നീ നോവലുകളും' ഡെത്ത് കംസ് ദി എൻഡ്' എന്ന ചെറുകഥയും വായിച്ചാൽ ഇത്
ബോധ്യമാകും.

നോവലുകളുടെ രചനയ്ക്ക് സഹായകരമായി സാഹസിക യാത്രകൾ നടത്താൻ പോലും അഗത മടിച്ചിരുന്നില്ല. സെമിത്തേരി സന്ദർശനം, ചേരികളിൽ നിന്ന് ഭക്ഷണം കഴിക്കൽ, ആത്മഹത്യ ചെയ്തവരുടെ ശരീരഭാഗങ്ങൾ പരിശോധിക്കുക, വിജനമായ വഴികളിലൂടെ രാത്രിയിൽ ഒറ്റയ്ക്ക് നടക്കൽ എന്നിവയൊക്കെ ചെയ്യാൻ അഗതയ്ക്ക് ഒരു മടിയും ഇല്ലായിരുന്നു

അഗതയുടെ രചനകളുടെ ഒരു പ്രത്യേക ത അവയിൽ ധാർമ്മികതയ്ക്കുള്ള പ്രാധാന്യമാണ്. അവസാന കാലത്ത് ഒരു വർഷം ഒന്ന് എന്ന നിലയിലായിരുന്നു അവരുടെ നോവൽ രചന. 'മേരി വെസ്റ്റ് മക്കോട്ട് ' എന്ന തൂലികാനാമത്തിൽ നിരവധി ചെറുകഥകളും പ്രണയ നോവലുകളും അഗത രചിച്ചിട്ടുണ്ട്.110-ഓളം കുറ്റാന്വേഷണ നോവലുകൾ അഗതയുടേതായുണ്ട്. ലോകത്തെങ്ങുമായി 157 ഭാഷകളിലേയ്ക്ക് ഇവരുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഇവയുടെ 400 ദശലക്ഷം കോപ്പികളും വിറ്റഴിഞ്ഞു.'സ്ലീപ്പിംഗ് മർഡർ' എന്ന കൃതി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ അതിന്റെ പകർപ്പവകാശം എഴുപത്തിയഞ്ചു ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഓരോ വർഷവും അഗതയുടെ കൃതികളുടെ പതിനഞ്ചു ലക്ഷം കോപ്പികൾ ഇംഗ്ലണ്ടിൽ മാത്രമായി വിറ്റഴിക്കപ്പെടുന്നു. പതിനഞ്ച് നോവലുകൾ നാടകമായിട്ടുണ്ട്. പതിനഞ്ച് നോവലുകൾ സിനിമയുമായി.

കുറ്റാന്വേഷണ നോവലുകളിൽ നിന്നു മാത്രം 15 കോടി രൂപ അഗതയ്ക്ക് ലഭിച്ചിരുന്നു. സമ്പാദ്യത്തിൽ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനും അവർ ചെലവഴിച്ചു.1976 ജനുവരി 12 ന് അന്തരിച്ചു.
Share it:

Post A Comment:

0 comments: