പൂമ്പാറ്റ ക്വിസ് (Butterfly Quiz)

Share it:
# ചിത്രശലഭത്തിന് എത്ര ജോഡി കാലുകളാണ് ഉള്ളത്?
മൂന്ന്
# പൂമ്പാറ്റയുടെ കാലുകൾ സ്ഥിതി ചെയ്യുന്നത് എവിടെ?
ഉരസ്സിലെ ദണ്ഡങ്ങളിൽ
# ചിത്രശലഭം ശ്വസിക്കുന്നത് എങ്ങനെ?
ശരീരത്തിലെ ചെറിയ ദ്വാരങ്ങൾ വഴി
# ചിത്രശലഭം അതിന്റെ മുട്ടകളെ എവിടെയാണ് സൂക്ഷിക്കുന്നത്?
ഇലകൾക്കടിയിൽ ഒട്ടിച്ചു വയ്‌ക്കുന്നു
# ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞു പുറത്തുവരുന്ന ജീവിയെ വിളിക്കുന്ന പേര്?
ലാർവ
# ലാർവയുടെ ആദ്യ ഭക്ഷണം എന്താണ്?
മുട്ടയുടെ പുറന്തോട്
# ദേശാടനം ചെയ്യുന്ന ഒരു ചിത്രശലഭം?
പെയിന്റഡ് ലേഡി
# ചിത്രശലഭങ്ങളുടെ ഗോത്രം ഏതാണ്?
ലെപ്പിഡോപ്റെറ്റ്
# ലെപ്പിഡോപ്റെറ്റ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്?
ചിറകിൽ ചെതുമ്പലുകളുള്ളത്
# ചിത്രശലഭത്തിന്റെ മുട്ടയിൽ വളരെ ചെറിയ ഒരു ദ്വാരമുണ്ട്. എന്താണ് ഇതിന്റെ ആവശ്യം?
ലാർവയ്ക്ക് ആവശ്യമായ ഈർപ്പവും വായുവും ലഭിക്കാൻ
# ചിത്രശലഭത്തിന്റെ ലാർവ പലതവണ അതിന്റെ പുറംതോട് മാറ്റാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്?
ധാരാളം വായു അകത്തേയ്‌ക്ക് വലിച്ചെടുത്ത് വീർക്കാൻ
# ചിത്രശലഭങ്ങൾ വിശ്രമിക്കുമ്പോൾ അവയുടെ ചിറകുകൾ എന്ത് ചെയ്യും?
മുകളിലോട്ട് ഉയർത്തി വച്ചിരിക്കും
# സ്പർശകങ്ങൾ കൊണ്ട് ചിത്രശലഭങ്ങൾക്കുള്ള പ്രയോജനം എന്താണ്?
സ്വന്തം ശരീരത്തെ ബാലൻസ് ചെയ്യാൻ
# ചിത്രശലഭങ്ങൾ ഏറ്റവും കൂടുതൽ തോതിൽ ഭക്ഷണം കഴിക്കുന്നത് ഏത് ദശയിലാണ്?
പുഴു
# ശലഭങ്ങളെ സംരക്ഷിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?
വനനശീകരണം തടയണം
# ചിത്രശലഭങ്ങളുടെ നേത്രം എങ്ങനെയുള്ളതാണ്?
സംയുക്ത നേത്രങ്ങൾ
# ചിത്രശലഭങ്ങളുടെ സംയുക്ത നേത്രങ്ങൾ കൊണ്ട് അവയുടെ പ്രയോജനം എന്താണ്?
നാലുപാടുമുള്ള ചലനങ്ങൾ പെട്ടെന്ന് കാണാൻ കഴിയുന്നു
# ചിത്രശലഭങ്ങൾ രാത്രി ഉറങ്ങുന്നത് എങ്ങനെ?
ഇലകളുടെ അടിയിൽ തൂങ്ങി കിടന്ന്
Share it:

Quiz

Post A Comment:

0 comments: