ദേശീയതാവാദം ഒരു ശിശുരോഗമാണ്. മനുഷ്യവര്‍ഗത്തെ ബാധിച്ച അഞ്ചാംപനിയാണത്. ദൈവം പ്രപഞ്ചവുമായി പകിട കളിക്കാറുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളും കലകളും ശാസ്‌ത്രങ്ങളും ഒരേ മരത്തിന്റെ വിവിധ ശാഖകളാണ്. സ്വത്ത്, പുറമേയുള്ള ജയങ്ങള്‍, പ്രശസ്‌തി, ആര്‍ഭാടം - എന്നെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം നിന്ദനീയമാണ്. തീര്‍ത്തും ലളിതവും താഴ്‌മയേറിയതുമായ ജീവിതരീതിയാണ് എല്ലാവര്‍ക്കും എല്ലാവരുടെയും മനസ്സിനും ശരീരത്തിനും ഏറ്റവും ഇണങ്ങുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിശയപ്പെടാനും അത്ഭുതസ്‌തബ്‌ധനാകാനും കഴിയാത്ത ഒരു വ്യക്‌തി മരിച്ചതിന് തുല്യമാണ്. അവന്റെ കണ്ണുകള്‍ അടഞ്ഞതായിരിക്കും. തീപ്പെട്ടിയുടെ കണ്ടുപിടിത്തംകൊണ്ട് മനുഷ്യകുലത്തിനുണ്ടായ നാശനഷ്‌ടങ്ങളെക്കാള്‍ കൂടുതലായൊന്നും അണുശൃംഖലാപ്രതിപ്രവര്‍ത്തനത്തിന്റെ കണ്ടുപിടിത്തംകൊണ്ടുണ്ടാകണമെന്നില്ല. | ||
1 Comments
ബൂലോകത്തേയ്ക്ക് സ്വാഗതം!
ReplyDelete:)