ശ്രീപാര്‍വതിയുടെ അപേക്ഷപ്രകാരം പരമശിവന്‍ തന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും പഞ്ചഭൂതങ്ങളെയും സപ്‌തസ്വരങ്ങളെയും സൃഷ്‌ടിച്ചു എന്ന് സംഗീത ദാമോദരത്തില്‍ പറയുന്നു.
1000 വര്‍ഷക്കാലത്തോളം പാടി ജീവിച്ച് പാടിക്കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന പക്ഷിയാണ് ദീപക് പക്ഷി. ഈ പക്ഷിയുടെ കൊക്കില്‍നിറയെ പ്രത്യേകതരത്തിലുള്ള സുഷിരങ്ങളുണ്ടായിരുന്നുവത്രേ. ഇവയില്‍നിന്നും സപ്‌തസ്വരങ്ങളാണ് പുറപ്പെട്ടിരുന്നത്. ദിവസത്തിന്റെ ഓരോ നാഴികയ്‌ക്കും അനുസൃതമായ വ്യത്യസ്‌ത രാഗങ്ങള്‍ ഈ പക്ഷി ആലപിച്ചിരുന്നു. പാടിക്കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന ദീപക് പക്ഷിയുടെ ചിതയില്‍നിന്നും പിന്‍ഗാമിയായ മറ്റൊരു ദീപക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.
ഇറാഖിലെ കിന്നരം | | ഇപ്പോഴത്തെ ഇറാഖില്‍ സ്‌ഥിതിചെയ്യുന്ന ഔര്‍ എന്ന സ്‌ഥലത്തുനിന്നും കുഴിച്ചെടുത്ത ഈ സംഗീതോപകരണം സംഗീതത്തിന്റെ വികാസ പരിണാമങ്ങള്‍ കാട്ടിത്തരുന്നു. ഏകദേശം 5000 കൊല്ലത്തിലേറെ പഴക്കം ഈ ഉപകരണത്തിന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു വില്ലില്‍ 11 കമ്പികള്‍ വലിച്ചുകെട്ടിയിട്ടുള്ളതാണ് ഈ ഉപകരണം. ഇതിലെ ഓരോ കമ്പികളും പല വണ്ണത്തിലും ബലത്തിലും ഉള്ളതാകയാല്‍ വ്യത്യസ്‌ത സ്വരങ്ങളാണ് പുറപ്പെടുവിക്കുക. ബൈബളിലെ പഴയ നിയമകാലത്തെ, വിശ്രുത ഗായകനായ ദാവീദ് രാജാവ് അദ്ദേഹം രചിച്ച സങ്കീര്‍ത്തനങ്ങള്‍ കിന്നരത്തിന്റെ അകമ്പടിയോടുകൂടി പാടിയിരുന്നതായി നാം വായിച്ചിട്ടുണ്ടല്ലോ. |
|
0 Comments