വെള്ളത്തിന്റെ ബലവും ഐന്‍സ്‌റ്റീനും

Share it:



ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍ ഒരു സുഹൃത്തുമൊന്നിച്ച്‌ കടല്‍ത്തീരത്തുകൂടി ഒരു സായാഹ്നസവാരി നടത്തുകയായിരുന്നു. നനഞ്ഞ മണലില്‍ കാലടിവയ്‌ക്കുമ്പോള്‍ മണല്‍ അധികം കുഴിയുന്നില്ല. നേരേ മറിച്ച്‌ നനയാത്ത പൊടിമണലിലാണെങ്കിലോ? കാല്‍ മണ്ണില്‍ പുതഞ്ഞുപോകുന്നു. എന്താണിതിനു കാരണം എന്നദ്ദേഹം ആലോചിച്ചു. കാരണവും അദ്ദേഹം കണ്ടെത്തി. നനഞ്ഞ മണല്‍ത്തരികള്‍ക്കിടയില്‍ ജലാംശം തങ്ങിനില്‍ക്കുന്നതുകാരണം അവ ഒരു പ്രതലംപോലെ പ്രവര്‍ത്തിക്കുന്നു. പ്രതലബലം മൂലം മണല്‍ത്തരികള്‍ പരസ്‌പരം വലിച്ചുമുറുക്കിയപോലെ ദൃഡമായിത്തീരുന്നതാണ്‌ ഇതിനുകാരണമെന്ന്‌ അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ വെള്ളത്തിനടിയിലെ മണലില്‍ കാല്‍ എളുപ്പം പൂഴ്‌ന്നുപോകുന്നുണ്ട്‌. അവിടെ മണല്‍ത്തരികളെ ചേര്‍ക്കാന്‍ വെള്ളമുണ്ടെങ്കിലും പ്രതലമില്ലാത്തതിനാല്‍ പ്രതലബലത്തിന്റെ പ്രയോജനം കിട്ടുന്നില്ല. നനഞ്ഞമുടി ഒട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ കാരണം വെള്ളത്തിന്റെ പ്രതലബലമാണ്‌. എന്നാല്‍ വെള്ളത്തില്‍ മുങ്ങുമ്പോഴോ? അവിടെ പ്രതലവലിവ്‌ ഇല്ലാത്തതിനാല്‍ മുടി ഒരുമിച്ചു നില്‍ക്കുകയില്ല. സോപ്പുപയോഗിച്ച്‌ ജലത്തിന്റെ പ്രതലബലത്തെ വര്‍ധിപ്പിച്ചാണ്‌ നാം വസ്‌ത്രത്തിലെ അഴുക്കിളക്കിക്കളയുന്നത്‌.

ജലത്തുള്ളികള്‍ ഗോളാകൃതിയില്‍ ഇറ്റിറ്റുവീഴുന്നത്‌ നിങ്ങള്‍ കണ്ടിട്ടില്ലേ. വെള്ളത്തുള്ളിയെ ഉരുണ്ടുകൂടാന്‍ സഹായിക്കുന്നത്‌ ഈ പ്രതലബലമാണ്‌. ജലത്തുള്ളിക്കകത്തെ തന്മാത്രകള്‍ പരസ്‌പരം ആകര്‍ഷിക്കുന്നു. തുള്ളിയുടെ ഉപരിതലത്തിന്‌ പുറത്ത്‌ ആകര്‍ഷിക്കാന്‍ തന്മാത്രാ കണങ്ങള്‍ കുറവാകും. ഉള്‍ഭാഗത്തെ സ്‌ഥിതി അതല്ല. അതുമൂലം പ്രതലത്തിന്‌ ഉള്ളിലോട്ട്‌ വലിവ്‌ അനുഭവപ്പെടുന്നു. അതായത്‌ പ്രതലം പരമാവധി കുറഞ്ഞതാക്കി സൂക്ഷിക്കാനുള്ള വെള്ളത്തിന്റെ പ്രവണതയാണ്‌ പ്രതലബലം.
Share it:

ബലവും ഐന്‍സ്‌റ്റീനും

Post A Comment:

0 comments: