സുന്ദര്‍ബന്‍ നാഷണല്‍ പാര്‍ക്ക്, പശ്‌ചിമബംഗാള്‍ (1984) ഗംഗ-ബ്രഹ്‌മപുത്ര-മേഘ്‌ന നദികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിന് മുമ്പായി രൂപീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റയിലാണ് ഈ പാര്‍ക്ക് സ്‌ഥിതിചെയ്യുന്നത്. കണ്ടല്‍ക്കാടുകളുടെ ഒരു പ്രധാനകേന്ദ്രമാണിത്. 1973 ല്‍ ഇത് ഒരു ടൈഗര്‍ റിസര്‍വായി. പൂക്കളുടെ താഴ്‌വാരം (വാലി ഓഫ് ഫ്‌ളവേഴ്‌സ്) ഉത്തരാഞ്ചല്‍ (1982) ഉത്തരാഞ്ചലിന്റെ മഞ്ഞുമേഖലയിലെ ഏറ്റവും പ്രസിദ്ധമായ ഒരു താഴ്‌വാരമാണിത്. മുന്നൂറിലധികം വിഭാഗങ്ങളില്‍പ്പെടുന്ന പൂക്കളുടെ ഒരു സംരക്ഷിതകേന്ദ്രം. ജൂലൈ പകുതി മുതല്‍ സെപ്‌റ്റംബര്‍ പകുതിവരെയുള്ള കാലത്ത് ഈ ചെടികളെല്ലാം പൂവിടും. വളരെ മനോഹരമായ ഒരു കാഴ്‌ചയാണിത്. ഹിമാലയന്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ച് വന്യജീവികളെയും ഇവിടെ കാണാം. ഈ ആവാസവ്യവസ്‌ഥ സംരക്ഷിക്കുന്നതിനായാണ് 1982ല്‍ ഇതിനെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്. പിന്‍വാലി പാര്‍ക്ക്, ഹിമാചല്‍പ്രദേശ് (1987) ഹിമക്കടുവ, സൈബീരിയന്‍ ഐബക്‌സ് തുടങ്ങി വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളെ സംരക്ഷിച്ചിരിക്കുന്ന നാഷണല്‍ പാര്‍ക്ക്. മഞ്ഞുമൂടിക്കിടക്കുന്ന ഒരു പ്രദേശമാണിത്. രാജാജി നാഷണല്‍ പാര്‍ക്ക് - ഉത്തരാഞ്ചല്‍ (1983) ഡെറാഡൂണിനു ചുറ്റുമുള്ള മൂന്ന് പ്രധാന വന്യമൃഗസങ്കേതങ്ങള്‍ ഒരുമിച്ചുചേര്‍ത്താണ് 1983ല്‍ രാജാജി നാഷണല്‍ പാര്‍ക്ക് രൂപീകരിച്ചത്. ആന, കടുവ, പുലി, മാന്‍ എന്നിങ്ങനെ ഇരുപതിലധികം വിഭാഗത്തില്‍പ്പെടുന്ന സസ്‌തനികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. രത്തംബോര്‍ നാഷണല്‍ പാര്‍ക്ക് രാജസ്‌ഥാന്‍ (1980) 1955 ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി ആരംഭിച്ച രത്തംബോര്‍ 1980 ല്‍ നാഷണല്‍ പാര്‍ക്കായി മാറ്റി. 1973 ല്‍ തന്നെ ടൈഗര്‍ റിസര്‍ച്ച് പദവി ലഭിച്ചിരുന്നു. സൈലന്റ് വാലി - കേരളം (1984) കേരളത്തിലെ പ്രസിദ്ധമായ നാഷണല്‍ പാര്‍ക്ക്. സിംഹവാലന്‍ കുരങ്ങുകളുടെ ഒരു പ്രധാന സംരക്ഷണ കേന്ദ്രമാണ്. വിവിധതരം ചിത്രശലഭങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. സാധാരണകാടുകളില്‍ കേള്‍ക്കാറുള്ള ചീവീടിന്റെ ശബ്‌ദം ഇവിടെയില്ല എന്നതുകൊണ്ടാണ് ഇതിന് സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. |
0 Comments