നട നടോ നട!

Share it:


ണ്ണപ്പന്‍ഡോക്ടറുടെ ക്ലിനിക്കില്‍ ഒരു ദിവസം ഒരു രോഗി എത്തി.
ഡോക്ടറുടെ മുന്നില്‍ ഇരിപ്പുറപ്പിച്ചതും അയാള്‍ പറഞ്ഞു: ''ഡോക്ടറേ, ഡോക്ടറേ, എനിക്കെന്തോ ഈയിടെയായി വല്ലാത്ത ക്ഷീണം. കോണിപ്പടി കയറുമ്പോള്‍പോലും ഞാന്‍ കിതയ്ക്കുകയാ! അടുത്ത കാലത്തായി എനിക്ക് അല്പം തടികൂടിയിട്ടുമുണ്ട്!''
''ഹി! ഹി! അത്രേയുള്ളോ? ഇതൊന്നും രോഗമല്ല. വ്യായാമത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ചില കുഴപ്പങ്ങളാ!'', കണ്ണപ്പന്‍ ഡോക്ടര്‍ നിസ്സാര ഭാവത്തില്‍ ഒന്നുചിരിച്ചു.
''ങേ! എനിക്ക് വ്യായാമത്തിന്റെ കുറവുണ്ടെന്നോ?'', അയാള്‍ ഡോക്ടറെ അമ്പരപ്പോടെ നോക്കി.
അപ്പോള്‍ ഡോക്ടര്‍ പ
റഞ്ഞു: ''അതെ, താങ്കള്‍ ഒരു കാര്യം ചെയ്യണം. ദിവസവും രാവിലെ മൂന്നു കിലോമീറ്റര്‍ നടക്കണം! അല്ലാതെ മരുന്നൊന്നും കഴിക്കണ്ട!''
''അയ്യയ്യോ! മൂന്നു കിലോമീറ്റര്‍ നടക്കാനോ?'', ഡോക്ടര്‍ പറഞ്ഞതു കേട്ട് അയാള്‍ക്ക് കണ്ണുതള്ളിപ്പോയി. അയാള്‍ ഡോക്ടറെ നോക്കി സങ്കടത്തോടെ കൈകൂപ്പി. എന്നിട്ട് പറഞ്ഞു; ''പ്ലീസ്, ഡോക്ടര്‍! നടക്കാന്‍ മാത്രം എന്നോട് പറയരുത്! ഇപ്പോള്‍ത്തന്നെ ദിവസവും പത്തു കിലോമീറ്റര്‍ ഞാന്‍ നടക്കുന്നുണ്ട്. ഞാനൊരു പാവം പോസ്റ്റ്മാനാ!''
Share it:

കഥകള്‍

Post A Comment:

1 comments:

  1. പഴം മാത്രമേ കഴിക്കാവു എന്ന് ഉപദേശിച്ചപ്പോള്‍ അത് ആഹാരത്തിന് മുന്‍പോ പിന്‍പോ എന്ന് ചോദിച്ചത് പോലെ ആയി.....:)

    ReplyDelete