1. എസ്‌കേയ്‌പ് തിയറി എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തപ്രകാരം ഭൂമിയും ചന്ദ്രനും ആരംഭത്തില്‍ ഒന്നായിരുന്നെന്നും ഭൂമിയുടെ ഒരു വശം സൂര്യന്‍െറ ആകര്‍ഷണം മൂലം വീര്‍ത്തുവന്ന് അവസാനം ആ ഭാഗം ചന്ദ്രനായി വേര്‍പെട്ടുപോയെന്നും പറയുന്നു. 2. കാപ്‌ചര്‍ തിയറി എന്ന സിദ്ധാന്തം പറയുന്നത് ആദ്യകാലത്ത് ചന്ദ്രന്‍ സൗരയൂഥത്തിലെ ഒരു ഗ്രഹമായിരുന്നു എന്നാണ്. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ ഭൂമി ചന്ദ്രനെ തന്‍െറ ആകര്‍ഷണവലയ ത്തില്‍പെടുത്തുകയാണുണ്ടായതത്രേ! അങ്ങനെ ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമായി അതിനെ ചുറ്റാന്‍ തുടങ്ങി. 3. മൂന്നാമത്തെ സിദ്ധാന്തപ്രകാരം ഭൂമിയും ചന്ദ്രനും ഒരേ സ മയം അടുത്തടുത്തായി രൂപം കൊണ്ടവയാണ്. സൂര്യന്‍ രൂപംകൊണ്ടശേഷം അവശേ ഷിച്ച വാതകങ്ങളും ധൂളിയും വെവ്വേറെ ഘനീഭവിച്ച് ഭൂമിയും ചന്ദ്രനും രൂപംകൊണ്ടു എന്നത്രേ ഈ സിദ്ധാന്തം പറയുന്നത്. 4. കൊളീഷന്‍ തിയറി എന്ന നാലാമത്തെ സിദ്ധാന്തം അനുസരിച്ച് ശൂന്യാകാശത്തുനിന്നും ഒരു വന്‍ പദാര്‍ത്ഥം ഭൂമിയെ വന്നിടിച്ചു എന്നും തത്‌ഫലമായി ഭൗമോപരിതലത്തില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുപോയെന്നുമാണ് പറയുന്നത്. ഈ വസ്‌തുക്കള്‍ ഭൂമിയെ വലയം വച്ചു കൊണ്ടിരുന്ന വേളയില്‍ പരസ്‌പരം ആകര്‍ഷിക്കപ്പെട്ട് ഒന്നായിത്തീര്‍ന്ന് ചന്ദ്രന്‍ രൂപം കൊള്ളാന്‍ ഇടയായത്രേ! |
0 Comments