മിന്നാമിനുങ്ങ് വണ്ടിന്റെ വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയാണ്. തലയും ഉരസും ഉദരവുമാണ് ശരീരഭാഗങ്ങള്‍. ആണ്‍മിന്നാമിനുങ്ങുകള്‍ക്കു മാത്രമേ പറക്കാന്‍ ചിറകുകളുള്ളൂ. പെണ്ണുങ്ങള്‍ വെറും പുഴുക്കള്‍ മാത്രമാണ്. കല്ലുകളുടെ വിടവുകളിലും പുല്ലിനിടയിലും മറ്റും രത്നക്കല്ലുകള്‍പോലെ രാത്രിയില്‍ മിന്നുന്നത് ഈ പെണ്‍പുഴുക്കളാണ്. മിന്നാമിന്നിയുടെ ലാര്‍വകളെല്ലാം തന്നെ ഈ മിനുങ്ങും പുഴുക്കളാണ്. ആണിന്റെ തലയില്‍ വലിയ രണ്ടു കണ്ണുകളും കൊമ്പുപോലുള്ള രണ്ട് സ്‌പര്‍ശനേന്ദ്രിയങ്ങളും കാണാം. ഉരസില്‍ രണ്ടുജോഡി ചിറകുകളുണ്ട്. അതില്‍ പുറമേയുള്ള ചിറകുകള്‍ക്ക് അല്‌പം കട്ടികൂടിയിരിക്കും. അതിനിടയിലുള്ള രണ്ടു ചിറകുകളാണ് പറക്കാനുപയോഗിക്കുന്നത്. ഉരസില്‍ തന്നെ മൂന്നു ജോഡിയായി ആറുകാലുകളുണ്ട്. ശരീരവും കാലുകളും പല ഖണ്ഡങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. മിന്നുന്നത് ആണ്‍മിന്നാമിന്നികള്‍ പറന്നുയരുമ്പോള്‍ മാത്രമാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. താഴ്‌ന്നും പൊങ്ങിയും പറക്കുന്ന ആണ്‍മിന്നാമിനുങ്ങുകള്‍ ഉയരുമ്പോള്‍ മാത്രം പ്രകാശം തെളിയുകയും താഴുമ്പോള്‍ അണയുകയും ചെയ്യുന്നു. ഇതുകാണുന്നവര്‍ക്ക് അവ എപ്പോഴും മേല്‍പ്പോട്ടുതന്നെ പറക്കുകയാണെന്നേ തോന്നുകയുള്ളൂ. ആണ്‍ജീവി ആറു സെക്കന്റ് ഇടവിട്ട് നാലഞ്ചുപ്രാവശ്യം മിന്നുമ്പോള്‍ പെണ്‍പുഴുക്കളില്‍ ചിലത് മങ്ങല്‍കൂടാതെ തെളിഞ്ഞുകൊണ്ടേയിരിക്കുകയും മറ്റുചിലത് രണ്ടു സെക്കന്റ് ഇടവിട്ട് രണ്ടു മൂന്നു പ്രാവശ്യം മിന്നുകയും ചെയ്യുന്നു. ചെറുതും വലുതുമായി ആയിരത്തിലധികം ഇനം മിന്നാമിനുങ്ങുകളുണ്ട്. ചില ഇനങ്ങളില്‍ പ്രായപൂര്‍ത്തിയായവ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുള്ളൂ. മറ്റു ചിലതില്‍ മുട്ട, മുട്ടവിരിഞ്ഞുണ്ടായ പുഴു പ്രായപൂര്‍ത്തിയായ പ്രാണികള്‍ എന്നിവയെല്ലാം പ്രകാശിക്കുന്നു. ആണ്‍പെണ്‍ വ്യത്യാസമനുസരിച്ചും വളര്‍ച്ചയുടെ വിവിധഘട്ടമനുസരിച്ചും പ്രകാശത്തിന് ഏറ്റക്കുറച്ചിലുണ്ടായിരിക്കുമെങ്കിലും പ്രകാശോല്‌പാദനത്തിന്‍െദറ കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. പ്രകാശകേന്ദ്രം മിന്നാമിനുങ്ങികളില്‍ പ്രകാശം പുറപ്പെടുവിക്കുന്നത് ഒരു പ്രത്യേകതരം അവയവമാണ്. പലജാതി മിന്നാമിനുങ്ങുകളില്‍ ഇത് പല ആകൃതിയിലും വലിപ്പത്തിലും ഉരസിന്റെയോ ഉദരത്തിന്റെയോ അടിഭാഗത്ത് കാണപ്പെടുന്നു. അതിസൂക്ഷ്‌മ ശ്വസനനാളികള്‍ ഘടിപ്പിക്കപ്പെട്ട ഒരു കോശസമൂഹമാണ് ഈ അവയവം. പ്രകാശത്തിന്റെ സ്വിച്ച് ഇടുമ്പോള്‍ ഈ നാളികളില്‍ക്കൂടി വായു പുറത്തേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കും. ഇതിനടുത്തായി ഒരു കണ്ണാടിപോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന വ്യത്യസ്‌തമായ മറ്റൊരു കോശസമൂഹം കൂടിയുണ്ട്. അതുകൊണ്ടാണ് പ്രകാശം കൂടുതല്‍ തീഷ്‌ണമായി പുറത്തുകാണാന്‍ കഴിയുന്നത്. പ്രകാശം വരുന്നവഴി ശ്വസനനാളികള്‍ ഘടിപ്പിക്കപ്പെട്ട ഈ കോശസമൂഹത്തില്‍ ലൂസിഫെറിന്‍ എന്ന ഒരു രാസവസ്‌തുവുണ്ട്. ലൂസി ഫെറേയ്‌സ് എന്ന ഒരു എന്‍സൈമും ഈ അവയവത്തില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിന്റെയും ലൂസിഫെറേയ്‌സ് എന്ന എന്‍സൈമിന്റെയും സാന്നിധ്യത്തില്‍ ലൂസിഫെറിന്‍, ഓക്‌സിജനുമായി സംയോജിച്ച് ഓക്‌സീകരണം നടക്കുന്നു. ഇതിന്റെ ഫലമായാണ് പ്രകാശം ഉണ്ടാവുന്നത്. പ്രകാശം കൊണ്ടുവരുന്ന വസ്‌തു എന്നര്‍ത്ഥമുള്ള ലൂസിഫെറസ് എന്ന പദത്തില്‍നിന്നാണ് ലൂസിഫെറിന്‍ എന്ന പേരുണ്ടായത്. ആശയവിനിമയോപാധിയായും ഇണകളെ ആകര്‍ഷിക്കാനുമാണ് മിന്നാമിന്നിയുടെ ഈ മിന്നല്‍ വിദ്യ. ഇണചേരേണ്ട കാലമാകുമ്പോഴാണ് മിന്നാമിന്നികളെ ധാരാളാമായി കാണപ്പെടുന്നത്. പെണ്‍ജീവികള്‍ തുടര്‍ച്ചയായി ജ്വലിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ്‍പ്രാണികള്‍ സാന്നിധ്യം അറിയിച്ചുകൊണ്ട് പല പ്രാവശ്യം മിന്നുകയും കെടുകയും ചെയ്യുന്നു. സാധാരണയായി മുതിര്‍ന്ന മിന്നാമിന്നികള്‍ക്ക് ആഹാരമൊന്നും വേണ്ട. എന്നാല്‍ ഇവയുടെ ലാര്‍വകള്‍ (പുഴു) നത്തയ്‌ക്ക, ഒച്ച് മുതലായവയുടെ ശരീരദ്രവമാണ് ആഹാരം. ഇരയുടെ ശരീരത്തില്‍ ദഹനരസം അടങ്ങിയ ദ്രാവകം ശ്രവിപ്പിച്ച് ഭാഗികമായി ദഹിച്ച ആഹാരം വലിച്ചെടുക്കുന്നു. സാധാരണ കാണപ്പെടുന്ന മിന്നാമിനുങ്ങിന്റെ ശാസ്‌ത്രനാമം ലാംപൈറിസ് നൊക്‌റ്റിലുക്ക ലാം പെറിഡെ കുലത്തില്‍പ്പെടുന്നു. ഇംഗ്ലീഷില്‍ ഫയര്‍ ഫ്‌ളൈ എന്ന പേരിലും അറിയപ്പെടുന്നു. |
0 Comments