തയ്യല്‍ക്കാര്‍ - തുന്നല്‍ക്കരന്‍ (പാണക്കുരുവി) കുരുവിയാണ് പക്ഷിലോകത്തെ തയ്യല്‍ക്കാരനായി അറിയപ്പെടുന്നത്.
മരംവെട്ടുകാര്‍- മരംകൊത്തികള്‍. മരത്തിന്റെ തൊലികളഞ്ഞ് പ്രാണികളെ പിടിക്കാന്‍ പറ്റിയ ഉളിപോലുള്ള കൊക്കുകള്‍ ഇവയുടെ പ്രത്യേകതയാണ്.
തോട്ടികള്‍- കഴുകനും കാക്കയുമെല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവയാണ്. പരിസരശുചീകരണത്തില്‍ ഇവ തങ്ങളുടേതായ പങ്കുവഹിക്കുന്നു.
പൊലീസുകാര്‍- ഏതു വമ്പന്‍ പക്ഷിയേയും പേടിപ്പിച്ചോടിക്കാന്‍ വിരുതുള്ള പക്ഷിയാണ് കാക്കത്തമ്പുരാട്ടി. സ്വന്തം മുട്ടകളും കൂടും കൂടാതെ അയലത്തുകാരായ പക്ഷിക്കൂടുകളെയും മുട്ടക്കള്ളന്മാരായ പക്ഷികളില്‍ നിന്നും ഇവര്‍ സംര
ക്ഷിക്കുന്നു.
രാത്രിയുടെ കാവല്‍ക്കാര്‍- എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്ന്, ശല്യക്കാരായ എലികളെയും പെരുച്ചാഴികളെയും പിടിച്ച് നശിപ്പിക്കുന്ന, കര്‍ഷകരുടെ രാത്രികാവല്‍ക്കാരാണ് മൂങ്ങകള്‍.
വേട്ടക്കാര്‍ - കോഴികളും മീനുകളും എന്നുവേണ്ട വിഷപ്പാമ്പിനെവരെ വേട്ടയാടിപ്പിടിച്ചച് കൂര്‍ത്തുവളഞ്ഞ കൊക്കും മൂര്‍ച്ചയുള്ള നഖങ്ങളുംകൊണ്ട് ആക്രമിച്ച് കീഴടക്കി ഭക്ഷണമാക്കുന്ന വമ്പന്‍മാരാണ് വേട്ടക്കാരായ പ്രാപ്പിടിയന്മാരും ഗുരുഡന്‍മാരും.
പാട്ടുകാര്‍- മണ്ണാത്തിപ്പുള്ളാണ് നമ്മുടെ നാട്ടിലെ പാട്ടുകാരില്‍ കേമന്‍. ഏതുരാഗങ്ങളിലും ശബ്‌ദത്തിലും പാടാന്‍ അവന്‍ വിരുതനാണ്. കുയിലിന്റെ ശബ്‌ദമാധുരി ഗംഭീരമാണെങ്കിലും രാഗവിസ്‌താരത്തില്‍ കേമന്‍ മണ്ണാത്തിപ്പുള്ളുതന്നെയാണ്.
പക്ഷി വൈവിധ്യം കേരളത്തില്ലോകത്തില് 9040 സ്‌പീഷീസില്‍പ്പെട്ട പക്ഷികള്‍ ഉള്ളതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയില്‍ 1200-ഉം കേരളത്തില്‍ 64 കുടുംബങ്ങളില്‍പ്പെടുന്ന 475 തരം പക്ഷികളുമുണ്ട്. കേരളത്തിലെ പക്ഷികളില്‍ 149 എണ്ണം തീരപ്രദേശങ്ങളിലും മറ്റുള്ളവ മലനാടുകളിലുമാണ് കാണപ്പെടുന്നത്. നീര്‍ക്കാക്ക, കൊക്ക്, എരണ്ട, പരുന്ത്, കുളക്കോഴി, പ്രാവ്, തത്ത, കുയില്‍, മൂങ്ങ, നത്ത്, മരങ്കൊത്തികള്‍, രാക്കുയില്‍, ശരപ്പക്ഷി, മീന്‍കൊത്തി, വാനമ്പാടി, മൈന, ഓലഞ്ഞാലി, ബുള്‍ബുള്‍, ചിലപ്പന്‍, പാറ്റപിടിയന്‍, വാലുകുലുക്കി,തേന്‍കിളി വിവിധയിനം കാക്കകള്‍ എന്നിവയാണ് കേരളത്തില്‍ സാധാരണ കണ്ടുവരുന്ന പക്ഷികള്‍. പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 10 സ്‌പീഷീഷില്‍പ്പെട്ട പക്ഷികളെ കേരളത്തിന്റേതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുംകൂടുതല്‍ ഇനങ്ങളില്‍പ്പെട്ട പക്ഷികളെ കണ്ടെത്തിയത് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആണ്. 192 ഇനം. പറമ്പിക്കുളത്തുനിന്ന് 185, പീച്ചിയില്‍ നിന്ന് 177, ചിമ്മിണി വന്യമൃഗ സങ്കേതത്തില്‍നിന്ന് 160 സ്‌പീഷീസില്‍പ്പെട്ട പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.
0 Comments