ടാഗൂര്‍

Share it:

1919-ല്‍ ടാഗൂര്‍ തന്റെ ദക്ഷിണഭാരത പര്യടനത്തിനിടയില്‍ മദനപ്പള്ളിയിലെ തിയോസഫി കോളജിലെത്തിയപ്പോള്‍ അവിടത്തെ അന്തേവാസികളുടെ ആവശ്യപ്രകാരം ഈ ബംഗാളി ഗാനത്തിന്റെ അര്‍ഥം വിവരിക്കുകയും ഇംഗ്ലീഷില്‍ തര്‍ജുമ ചെയ്ത് അവരെ ഏല്പിക്കുകയും ചെയ്തിരുന്നു. 'ദ് മോര്‍ണിങ് സോങ് ഒഫ് ഇന്ത്യ' ('The morning song of India') എന്നറിയപ്പെട്ട ആ ഇംഗ്ലീഷ് ഗാനം ആലപിച്ചതിനു ശേഷമായിരുന്നു എല്ലാദിവസവും അവിടെ അധ്യയനം നടന്നിരുന്നത്. 1947 ആഗ. 14-ന് അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യദിനച്ചടങ്ങിനു നാന്ദിയാകാന്‍ അവസരം ലഭിച്ചതും ഈ ഗാനത്തിനുതന്നെ ആയിരുന്നു. ടാഗൂറിന്റെ ധര്‍മ സംഗീതം എന്ന കാവ്യസമാഹാരത്തിലാണ് 'ജനഗണമന' പ്രസിദ്ധീകൃതമായത്.
1950 ജനു. 24-ന് കൂടിയ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയാണ് ഈ ഗാനത്തെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത്. 52 സെക്കന്‍ഡുകൊണ്ട് അത് പാടണമെന്നാണ് വ്യവസ്ഥ. ചില പ്രത്യേക അവസരങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വരികള്‍ മാത്രം ചൊല്ലുന്ന പതിവുമുണ്ട്. അതിന് ഇരുപത് സെക്കന്‍ഡ് മതി.
അഞ്ച് ഖണ്ഡങ്ങളായിട്ടാണ് ടാഗൂര്‍ 'ജനഗണമന' രചിച്ചത്. ആ ഗാനത്തിന്റെ ആദ്യ ഖണ്ഡത്തിലെ ആറ് വരികള്‍ക്കുമാത്രമാണ് ദേശീയഗാനം എന്ന അഭിമാനകരമായ പദവി ലഭിച്ചത്. പ്രസ്തുത വരികള്‍ താഴെ ചേര്‍ക്കുന്നു. ‌ 
ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ
ജനഗണമംഗളദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

('ജനഗണ മനസ്സുകളുടെ അധിനായകാ! ജയിക്കുക! ഭാരതഭാഗ്യത്തിന്റെ വിധാതാവേ! ജയിക്കുക! പഞ്ചാബ്, സിന്ധു, ഗുജറാത്ത്, മഹാരാഷ്ട്രം, ദ്രാവിഡം, ഒറീസ, ബംഗാള്‍ തുടങ്ങിയ നാടുകളും വിന്ധ്യന്‍, ഹിമാലയം തുടങ്ങിയ പര്‍വതങ്ങളും യമുന, ഗംഗ തുടങ്ങിയ നദികളും ഉയരുന്ന സാഗരതരംഗങ്ങളും അവിടുത്തെ ശുഭനാമം കേട്ടുണര്‍ന്ന് ശുഭാശംസകള്‍ നേരുന്നു. സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. സകല ജനങ്ങള്‍ക്കും മംഗളമേകുന്ന അങ്ങ് ജയിക്കുക. ഭാരതത്തിന്റെ ഭാഗ്യവിധാതാവായ അങ്ങ് ജയിക്കുക. ജയിക്കുക ജയിക്കുക'.) 

സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുള്ള ചടങ്ങുകളിലും വിദ്യാലയങ്ങളിലും സമാന സ്ഥാപനങ്ങളിലും ദേശീയഗാനം ആലപിക്കുന്ന പതിവുണ്ട്. വിശിഷ്ട ഔദ്യോഗിക ചടങ്ങുകളില്‍ ചിലതില്‍ തുടക്കത്തിലും അവസാനവും മറ്റു ചിലതില്‍ അവസാനംമാത്രവും ഈ ഗാനം ആലപിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ കൈകള്‍ ഇരുവശത്തേക്കും താഴ്ത്തിയിട്ട് ഭക്തിപൂര്‍വം എഴുന്നേറ്റു നില്ക്കണമെന്നാണ് നിയമം. അനവസരത്തിലും അലക്ഷ്യമായും ദേശീയഗാനം ആലപിക്കാന്‍ പാടില്ല.  സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക്ദിനം തുടങ്ങിയ ദേശീയാഘോഷച്ചടങ്ങുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും ആലപിച്ചിരിക്കണം. വിദേശ ഭരണാധികാരികള്‍ ഭാരതം സന്ദര്‍ശിക്കുമ്പോള്‍ നടത്തുന്ന ചടങ്ങുകളിലും ഇവിടത്തെ ഭരണാധികാരികള്‍ വിദേശത്തു സംബന്ധിക്കുന്ന ചടങ്ങുകളിലും രണ്ട് രാഷ്ട്രങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിക്കുക പതിവാണ്.
പ്രസിഡന്റ്, ഗവര്‍ണര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതു ചടങ്ങില്‍ ആദ്യവും അവസാനവും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്; മറ്റു പൊതുചടങ്ങുകളില്‍ അവസാനം മാത്രം ആലപിച്ചാല്‍ മതിയാവും.

Share it:

India

Post A Comment:

1 comments:

  1. റിപ്പബ്ലിക്ക് ദിനാശംസകള്‍...!!

    ReplyDelete