ദശകൂപസമോ വാപി:
ദശവാപിസമോ ഹ്രദ:
ദശഹ്രദസമ: പുത്ര:
ദശ പുത്രസമോദ്രൂമ:
- വൃക്ഷായുർവേദം
ലാളിച്ചുപെററ ലതയൻപൊടു
ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ
വച്ചു: നിന്നെ
ആലോലവായു ചെറു
തൊട്ടിലുമാട്ടി; താരാ-
ട്ടാലാപമാർന്നു മലരേ,
ദലമർമരങ്ങൾ
- കുമാരനാശാൻ
നമ്മൾക്കു പച്ചക്കുടയും പിടിച്ചു
തേൻമാവതാ ദീനദയാലു നിൽപു
- ഉള്ളൂർ
പച്ചപ്പനം തത്ത
പാടിക്കളിക്കുന്ന
പ്ലാവുകൾ മാവുകളു-
മെവിടെന്റെ മക്കളേ?
- അയ്യപ്പപ്പണിക്കർ
പീലിപ്പൂംചിറകുള്ള രണ്ടിളം
കിളികളെൻ
തോളത്തു പറന്നിരുന്നൊരുനാ,
ളെന്തോ പാടി
കാതോർത്തു നിന്നു ഞാനും
പൂക്കളുമപ്പാട്ടിന്റെ
ചേതോഹാരിയാം ഗന്ധം
ഞങ്ങളിൽ നിറയുമ്പോൾ
- വയലാർ
താനേ കിളിർത്തതാണീമരം,
കുഞ്ഞുത-
യ്യായിളം കൈനീട്ടി
വാങ്ങി, വെയിലുണ്ടു
താനേ വളർന്നതാണീ മരം
- ഒ.വി.ഉഷ
0 Comments