ശാസ്ത്രം അനുനിമിഷം വളരുകയാണ്.ചന്ദ്രയാന്‍ മുതല്‍ ജിനോം വരെ മഹാവിസ്മയങ്ങളുടെ ശ്രേണി നീളുകയാണ്. ഈ ശാസ്ത്ര വിജയങ്ങളെ ഒരു കുടക്കിഴില്‍ അണിനിരത്തി വിദ്യാര്‍ത്ഥികള്‍ക്കും ബഹുജനങ്ങള്‍ക്കും ശാസ്ത്ര അന്വേഷികള്‍ക്കും ഉണര്‍വ് ഏകാന്‍ കേരള സംസ്ഥാനത്ത് ആദ്യമായി ഒരു യു പി സ്കൂള്‍ ശാസ്ത്രയാന്‍ 2010 എന്ന പേരില്‍ ഒരു വമ്പന്‍ ശാസ്ത്ര മേള തെക്കന്‍ പറവൂര്‍ പി.എം.യു.പി.സ്കൂളില്‍ നടത്തുന്നു. ആ മേളയുടെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സ്കൂള്‍ കാഴ്ച എന്ന പേജിലേക്ക് പോകു.
മാത്രുഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത
ശാസ്ത്രയാന്‍ 2010 തുടങ്ങി ബി.ടി.വഴുതനയുടെ ഗുണദോഷങ്ങള്‍ പരിശോധിക്കണം-കേന്ദ്രമന്ത്രി കെ.വി.തോമസ്
തൃപ്പൂണിത്തുറ: ബി.ടി. വഴുതനയുട ഗുണദോഷങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കേണ്ടതാണെന്ന് കേന്ദ്രകൃഷിസഹമന്ത്രി കെ.വി.തോമസ് പറഞ്ഞു. മുമ്പ് ബി.ടി. കോട്ടണ്‍ വന്നപ്പോഴും ശക്തമായി എതിര്‍പ്പുണ്ടായിരുന്നതാണ്. തെക്കന്‍പറവൂര്‍ പിഎംയുപി സ്‌കൂളില്‍ ശാസ്ത്രയാന്‍ 2010 ശാസ്ത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷ്യോല്‍പാദനരംഗത്തെ ശാസ്ത്രീയമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ജനിതകപരിഷ്‌കരണത്തെ അന്ധമായി എതിര്‍ക്കുകയും അന്ധമായി സ്വീകരിക്കുകയുമരുത്-അദ്ദേഹം പറഞ്ഞു. കെ.ബാബു എംഎല്‍എ അധ്യക്ഷനായി. കെ.അജിത് എംഎല്‍എ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഭാസുരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.പ്രസാദ്, വൈസ് പ്രസിഡന്റ് എം.എല്‍.സുരേഷ്, ജില്ലാപഞ്ചായത്തംഗം പി.വി.പ്രഭാകരന്‍, പഞ്ചായത്തംഗങ്ങളായ കെ.സി.തങ്കപ്പന്‍, ജൂബന്‍ ജോണ്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ടി.ജയദേവന്‍, മാനേജര്‍ കെ.കെ.വിജയന്‍, എഇഒ പി.എ.ഫിലോമിന, ബിപിഒ ജോണ്‍ എം.ചെറിയാന്‍, കെ.എസ്.പവിത്രന്‍, ജോണ്‍ ജേക്കബ്, വി.ജി.രവീന്ദ്രന്‍, പി.എന്‍.പങ്കജാക്ഷന്‍, പ്രഭാകരന്‍നായര്‍, പിടിഎ പ്രസിഡന്റ് എന്‍.ആര്‍.ഗിരീഷ്, മാതൃസംഘം പ്രസിഡന്റ് സുമ സാജു, സ്‌കൂള്‍ ലീഡര്‍ കാളിദാസ് ഡി., പിടിഎ സെക്രട്ടറി പി.പി.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്രമേള വ്യാഴാഴ്ച വരെയുണ്ട്. ഇതില്‍ ഐഎസ്ആര്‍ഒ, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിങ്, ട്രാഫിക് പോലീസ്, ഫയര്‍ഫോഴ്‌സ്, കൃഷിവകുപ്പ്, ആയുര്‍വേദ കോളേജ്, ശുചിത്വമിഷന്‍, എസ്എസ്എ, മത്സ്യഫെഡ്, ആരോഗ്യവകുപ്പ്, കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന പാരമ്പര്യതൊഴിലുകളായ കയര്‍പിരിക്കല്‍, തുണിനെയ്ത്ത്, മണ്‍പാത്ര നിര്‍മാണം എന്നിവയുമായി കേരള ഗ്രാമവും സ്‌കൂള്‍ അങ്കണത്തിലുണ്ട്.
കടപ്പാട്: മാത്രുഭൂമി വെബ്സൈറ്റ്
0 Comments