അന്ത്യാക്ഷരം കളിക്കാന്‍ റെഡിയായ എല്ലാവരും വട്ടത്തിലിരിക്കുക. ഏതെങ്കിലും ഒരാള്‍ ഒരു വാക്കു പറയുക. അടുത്ത കുട്ടി ആ വാക്കിന്റെ അന്ത്യാക്ഷരത്തില്‍ തുടങ്ങുന്ന വാക്കാണ് പറയേണ്ടത്. അതിനടുത്തയാളും അതുപോലെ. ഒരിക്കല്‍ പറഞ്ഞ വാക്ക് പിന്നീട് ഉപയോഗിക്കരുത്. പുതിയ വാക്കുകള്‍ കണ്ടുപിടിച്ച് പറയണം. എത്ര വാക്കുകള്‍ നിങ്ങള്‍ക്കറിയാമെന്നു കണ്ടുപിടിക്കാനുള്ള സൂത്രക്കളിയാണിത്. അറിയാവുന്നവ തക്കസമയത്ത് ഉപയോഗിക്കാന്‍ കഴിവുണ്ടോ എന്നും ഈ കളിയിലൂടെ അളക്കാം.
കളിയുടെ ഒരു മാതൃക നോക്കൂ
ഒന്നാമന്‍ മരം
രണ്ടാമന്‍ രാമന്‍
മൂന്നാമന്‍ മാല
നാലാമന്‍ ലവന്‍
അഞ്ചാമന്‍ വടി
ആറാമന്‍ ടയര്‍
ഏഴാമന്‍ യമന്‍ ഇങ്ങനെ.
ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കാം. കൂട്ടക്ഷരം വന്നാല്‍ ഒടുവിലത്തെ ശബ്‌ദം പുറപ്പെടുവിക്കുന്ന അക്ഷരം അഥവാ ശബ്‌ദം ഉപയോഗിക്കാം.
ഉദാ: ചര്‍ക്ക. ഇവിടെ ക എടുത്താല്‍ മതി.
ശ്രീവത്സം ആണെങ്കില്‍ സ എടുക്കുക. കയ്‌പ് ആണെങ്കില്‍ പ യും. |
0 Comments